Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

ഡോ. ശ്യാമ നമ്പൂതിരിbyഡോ. ശ്യാമ നമ്പൂതിരി
Apr 18, 2026, 08:08 am IST
inSamskriti

ലക്ഷ്മിദേവിയുടെ അഷ്ടഭാവങ്ങളില്‍ സ്ഫുരിക്കുന്ന ദേവീ സങ്കല്പമാണ് അഷ്ടലക്ഷ്മികള്‍. അഷ്ട മനോകാമനകളെ സഫലീകരിക്കുവാന്‍ ഈ എട്ടു ഭാവങ്ങളിലുള്ള ദേവീ സങ്കല്പം
നമ്മെ അനുഗ്രഹിക്കുന്നു. ആഗ്രഹപൂര്‍ത്തീകരണം മാത്രമല്ല, ഒരു മനുഷ്യായുസ്സില്‍ നേടേണ്ടുന്ന പുരുഷാര്‍ത്ഥങ്ങളായ ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവ കൈവരിക്കുവാനും, ഒരു മനുഷ്യജന്മത്തിന്റെ പൂര്‍ണമതയും അഷ്ടലക്ഷ്മി പ്രാര്‍ത്ഥനയാല്‍ സാധ്യമാകുന്നു. ആഗ്രഹങ്ങളില്ലാത്ത മനുഷ്യരില്ല, അതിനാല്‍ തന്നെ അഷ്ടലക്ഷ്മി പ്രാര്‍ത്ഥന ജീവിതത്തില്‍ കൊണ്ടുവരുന്ന അദ്ഭുത മാറ്റങ്ങള്‍ നാമേവര്‍ക്കും അനുഭവിച്ചറിയുവാന്‍ കഴിയും.

വീരലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ധാന്യലക്ഷ്മി, ആദിലക്ഷ്മി, ധനലക്ഷ്മി, മഹാലക്ഷ്മി എന്നീപ്രകാരമാണ് ലക്ഷ്മി ദേവിയുടെ എട്ടുഭാവങ്ങള്‍. എട്ടു ഭാവങ്ങള്‍ പേരുകള്‍ സൂചിപ്പിക്കുന്നതുപോലെ തന്നെയാണ് തത്ദേവത പ്രാര്‍ത്ഥനയുടെ ഫലങ്ങളും.

  • വീരലക്ഷ്മി ഭാവത്തില്‍ ലക്ഷ്മിദേവി ഭക്തന്റെ ഭയത്തെ ഇല്ലാതാക്കുന്നു. ശത്രുദോഷപരിഹാരം, ആപത്ശന്തി ഇവയെല്ലാം ദേവിയുടെ കടാക്ഷത്താല്‍ സാധിക്കുന്നതാണ്.
  •  ഗജലക്ഷ്മി ഭാവത്തിലുള്ള ലക്ഷ്മി സങ്കല്പം. ആയുസ്, ആരോഗ്യം, രോഗശമനം എന്നിവയ്‌ക്കുള്ള അനുഗ്രഹം നല്‍കുന്നു.
  •  സന്താനലക്ഷ്മി: കടാക്ഷത്താല്‍ മാംഗല്യഭാഗ്യം, ദീര്‍ഘമാംഗല്യം സന്താനനലബ്ധി, സന്താന ശ്രേയസ് എന്നിവ സാധ്യമാകുന്നു.
  •  വിജയ ലക്ഷ്മി: പരീക്ഷാവിജയവും, തൊഴില്‍ ലബ്ധിയും വ്യാപാര അഭിവൃദ്ധിയും നല്‍കുന്നു.
  •  ധാന്യലക്ഷ്മി അനുഗ്രഹത്താല്‍ ഭൂമിലബ്ധി, ഭവനപ്രാപ്തി, കാര്‍ഷികാഭിവൃദ്ധി എന്നിവ കൈവരുന്നു.
  •  ആദിലക്ഷ്മി: പാപദോഷ നിവാരണത്തിനും ഗ്രഹദോഷശാന്തിക്കുമായാണ് ആരാധിച്ചുപോരുന്നത്.
  •  ധനലക്ഷ്മി: ഭക്തര്‍ക്ക് ധനലബ്ധിയും, ഋണവിമോചനവും നല്‍കി അനുഗ്രഹിക്കുന്നു.
  •  മഹാലക്ഷ്മി: സര്‍വ്വ ഐശ്വര്യങ്ങള്‍ക്കുമായി ആരാധിച്ചു പോരുന്നു.

ഇതെല്ലാമാണ് അഷ്ടലക്ഷ്മി ഭാവങ്ങള്‍. ഭക്തര്‍ക്ക് തന്റെ മനോ കാമനകള്‍ക്ക് അനുസൃതമായോ അല്ലെങ്കില്‍ ഈ എട്ടു ഭാവങ്ങളിലും ഉള്ള ലക്ഷ്മി സങ്കല്പത്തെയുമോ ആരാധിക്കാവുന്നതാണ്. അഷ്ടലക്ഷ്മി സ്‌തോത്രം പാരായണം ചെയ്യുന്നത് ആഗ്രഹസാഫല്യത്തിന് വളരെ അഭികാമ്യമാണ്

തെക്കെ അടുവാശ്ശേരി ശ്രീവാസുദേവപുരം മഹാവിഷ്ണു ക്ഷേത്രം

കേരളത്തില്‍ അഷ്ടലക്ഷ്മീ സങ്കല്പത്തിലുള്ള ക്ഷേത്രങ്ങള്‍ വളരെ കുറവാണ്. എറണാകുളം ജില്ലയിലെ തെക്കെ അടുവാശ്ശേരി എന്ന ഗാമത്തില്‍ വളരെ പുരാതനവും, പരശുരാമനാ
ല്‍ പ്രതിഷ്ഠിക്കപ്പെട്ടതുമായ ഒരുമഹാവിഷ്ണു ക്ഷേത്രമുണ്ട്, ശ്രീവാസുദേവപുരം മഹാവിഷ്ണു ക്ഷേത്രം. അവിടെ വൈശാഖ മാസത്തിലെ അക്ഷയതൃതീയ മുതലുള്ള എട്ടു ദിവസങ്ങളില്‍ ശ്രീമഹാവിഷ്ണു ഭഗവാനോടൊപ്പം ലക്ഷ്മിദേവി അഷ്ടഭാവങ്ങളില്‍ ദര്‍ശനം നല്കുന്നു. വര്‍ഷത്തില്‍ എട്ടുദിവസം മാത്രം ദര്‍ശിക്കാന്‍ സാധിക്കുന്ന ഈ അഷ്ടലക്ഷ്മി ദേവി സാന്നിധ്യം, മഹാവിഷ്ണുവിനോടൊപ്പം ഒരേ ശ്രീകോവിലില്‍ തന്നെ കാണാനാകുമെന്നതാണ് ശ്രദ്ധേയം.

ഓരോ ദിവസവും ഓരോ ഭാവത്തില്‍ ലക്ഷ്മി ദേവി ഭഗവാന്‍ ശ്രീമഹാവിഷ്ണുവിനോടൊപ്പം ഭക്തരെ അനുഗ്രഹിക്കുന്നു. വെറ്റില, അടക്ക, യഥാശക്തി പണം എന്നിവ സമര്‍പ്പിച്ച് ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ അഭീഷ്ടകാമനകള്‍ സഫലീകരിക്കപ്പെടും എന്നതാണ് ഭക്തന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ശ്രീവാസുദേവപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈചടങ്ങ് താംബൂല സമര്‍പ്പണം എന്ന പേരില്‍ എല്ലാവര്‍ഷവും അനുഷ്ഠിച്ചുവരുന്നു. ഈ വര്‍ഷം ഏപ്രില്‍ 19 അക്ഷയതൃതീയ നാളില്‍ ശ്രീവാസുദേവപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ താംബൂല സമര്‍പ്പണ മഹോത്സവത്തിന് തുടക്കമാകും. അഷ്ടലക്ഷ്മി സാന്നിധ്യമുള്ള ഈ എട്ടുനാളുകളില്‍ മാത്രം നടത്തുവാന്‍ സാധിക്കുന്ന അരിമഞ്ഞള്‍പറ വഴിപാട് വളരെ പ്രത്യേകതയാര്‍ന്നതാണ്. കാരണം വേദമന്ത്രങ്ങള്‍ ചൊല്ലിയാണ് ഇവനിറയ്‌ക്കുന്നത്. ദീര്‍ഘമാംഗല്യം, മാംഗല്യഭാഗ്യം എന്നിവയാണ് ഫലസിദ്ധി. അതിനാല്‍ സുമംഗലികള്‍ക്കും, കന്യകമാര്‍ക്കും മാത്രമെ ഈ പറ നിറയ്‌ക്കുവാന്‍ സാധിക്കുകയുള്ളൂ. ശ്രീവാസുദേവപുരം മഹാവിഷ്ണുക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ 9539188588 – എന്ന നമ്പറില്‍ ലഭിക്കും. എല്ലാ ഭക്തര്‍ക്കും അഷ്ടലക്ഷ്മി കടാക്ഷം ലഭിക്കുമാറാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

 

Tags: HinduismHindu spiritualityoncept of Ashtalakshmieight blessings
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Samskriti

ആലോചനാമൃതം: സ്വഭാവം

Samskriti

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.