Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭവാനീ പ്രിയാവ്യാഖ്യാനം-5

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2015, 07:43 pm IST
in Samskriti

അയഃസ്പര്‍ശേലഗ്നം സപദി ലഭതേഹേമപദവീം

യഥാരഥ്യാപാഥഃശുചി ഭവതിഗംഗൗഘമിളിതം

തഥാതത്തത്പാപൈരതിമലിനമന്തര്‍മമയദി

ത്വയിപ്രേമ്ണാസക്തം കഥമിവ ന ജായേതവിമലം

സ്പര്‍ശമണിയോട് ചേരുമ്പോള്‍ എപ്രകാരമാണോ ഇരുമ്പു തകിടിന് സ്വര്‍ണ്ണകാന്തിലഭിക്കുന്നത്(അയഃസ്പര്‍ശേലഗ്നം സപദി ലഭതേഹേമപദവീം), ഗംഗാപ്രവാഹത്തോടു ചേരുമ്പോള്‍ എപ്രകാരമാണോവഴിയിലെവെള്ളത്തിന് ശുദ്ധിയുണ്ടാവുന്നത്(യഥാരഥ്യാപാഥഃശുചി ഭവതിഗംഗൗഘമിളിതം),

അതേ പ്രകാരം ഉടനുടന്‍ ചെയ്തുപോകുന്ന പാപകര്‍മ്മങ്ങളാല്‍ പങ്കിലമായിരിക്കുന്ന എന്റെ മനസ്സ്(തഥാതത്തത്പാപൈരതിമലിനമന്തര്‍മമയദി) നിന്തിരുവടിയില്‍ ഭക്തിയോടെഒഴുകിച്ചേരുന്ന മാത്രയില്‍ത്തന്നെ  പരിശുദ്ധമായി തീരാതെവരികയില്ലല്ലോ?(ത്വയി പ്രേമ്ണാസക്തം കഥമിവന ജായേതവിമലം).

ഇരുമ്പിനെ സ്പര്‍ശം കൊണ്ടുസ്വര്‍ണ്ണമാക്കുന്ന കഴിവുള്ളദിവ്യരത്‌നമാണുസ്പര്‍ശമണി. ആ രത്‌നം കൊണ്ടുതൊട്ടാല്‍ ഇരുമ്പിനു സ്വര്‍ണ്ണത്തിന്റെകാന്തിലഭിക്കും.വഴിയിലൂടെഒഴുകുന്ന അശുദ്ധിയുള്ള വെള്ളംഗംഗാപ്രവാഹത്തോടു ചേരുമ്പോള്‍ പരമപവിത്രയായഗംഗയുടെവൈഭവത്താല്‍ പരിശുദ്ധമായിത്തീരുന്നു. പരിശുദ്ധമായഅന്തഃകരണത്തോടുകൂടിയവരിലേദേവി പ്രസാദിക്കൂഎന്ന് പറയുന്നവരുടെവാക്കുകള്‍കേട്ട്‌വിഷണ്ണരാകുന്ന അനേകായിരങ്ങള്‍ക്കുള്ളആശ്വാസവചനമാണു ഈ ശ്ലോകം.

ഒരു മാത്ര ദേവിയെസ്മരിച്ചാല്‍ത്തന്നെ അന്തഃകരണം ശുദ്ധമാകുമെന്ന സത്യംഉറക്കെ പ്രഖ്യാപിക്കുകയാണ്‌സ്വാമികള്‍ ഈ ശ്ലോകത്തിലൂടെ.സമ്പൂര്‍ണ്ണമായ മനഃശുദ്ധി നേടിയശേഷമേദേവിയെ പ്രീതിപ്പെടുത്താനാവൂഎന്നില്ല. മനഃശുദ്ധിയില്ലെങ്കിലുംദേവിയെസ്മരിക്കാന്‍ ആഗ്രഹമുദിക്കുന്ന മാത്രയില്‍തന്നെ മനസ്സിലെസമസ്ത മാലിന്യങ്ങളും നീങ്ങിദേവിക്കു നിവസിക്കുവാനാവശ്യമായഇടംതാനേ ഉണ്ടാവുന്നതാണ്. ഒരിക്കല്‍ ദേവിവാസമുറപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരിക്കലും മനസ്സ്ദുഷിക്കുകയില്ല.

ത്വദന്യസ്മാദിച്ഛാവിഷയഫലലാഭേ ന നിയമഃ

ത്വമര്‍ത്ഥാനാമിച്ഛാധികമപിസമര്‍ത്ഥാവിതരണേ

ഇതി പ്രാഹുഃ പ്രാഞ്ചഃകമലഭവനാദ്യാസ്ത്വയി മന-

സ്സദാസക്തം നക്തംദിവമുചിതമീശാനി കുരുതത്

നിന്തിരുവടിയൊഴികെയുള്ളമറ്റ്‌ദേവീദേവന്മാരില്‍ നിന്നുംഇച്ഛിക്കുന്നവയെല്ലാംലഭിക്കുമെന്ന് നിയമമൊന്നുമില്ല(ത്വദന്യസ്മാദിച്ഛാവിഷയഫലലാഭേ ന നിയമഃ). അര്‍ത്ഥികള്‍ക്ക് (ആവശ്യക്കാര്‍ക്ക്) അവര്‍ക്കാവശ്യമുള്ളതിലുമധികം

നല്‍കുന്നതില്‍അവിടുന്ന്‌സമര്‍ത്ഥയാണെന്ന(ത്വമര്‍ത്ഥാനാമിച്ഛാധികമപി സമര്‍ത്ഥാവിതരണേ)സത്യംബ്രഹ്മാദികളായദേവന്മാര്‍ പറയുന്നുണ്ട്(ഇതി പ്രാഹുഃ പ്രാഞ്ചഃകമലഭവനാദ്യാ). അല്ലയേഈശാന പത്‌നീ, അടിയന്റെചിത്തം രാപ്പകല്‍ ഭേദമില്ലാതെസദാ നിന്തിരുവടിയില്‍ഉറച്ചു നില്‍ക്കുന്നതിന് ഉചിതമായതുചെയ്താലും(ത്വയി മനസ്സദാസക്തം നക്തംദിവമുചിതമീശാനി കുരുതത്).

തന്റെ ഭക്തി അചഞ്ചലമായി നിലകൊള്ളുന്നതിനും ഉള്ളില്‍ദേവീ ഭക്തിഉദിക്കുന്നതിനും ദേവിതന്നെ ശ്രദ്ധ ചെലുത്തണമെന്ന് ശങ്കരാചാര്യര്‍അഭ്യര്‍ത്ഥിക്കുന്നു.

സ്ഫുരന്നാനാരത്‌നസ്ഫടികമയഭിത്തിപ്രതിഫല

ത്ത്വദാകാരം ചഞ്ചച്ഛശധരശിലാസൗധശിഖരം!

മുകുന്ദബ്രഹ്മേന്ദ്രപ്രഭൃതിപരിവാരംവിജയതേ

       തവാഗാരംരമ്യം ത്രിഭുവനമഹാരാജഗൃഹിണി!     

ത്രിഭുവനങ്ങളുടേയുംമഹാരാജാവായ ശ്രീ പരമേശ്വരന്റെഗൃഹിണി(പത്‌നി)യായ ഹേ ദേവീ, ഉജ്ജ്വലമായിമിന്നുന്ന നാനാതരംരത്‌നങ്ങളാല്‍അലംകൃതമായസ്ഫടികഭിത്തികളില്‍ പ്രതിഫലിക്കുന്ന നിന്തിരുവടിയുടെരൂപത്തോടുകൂടിയതും, പ്രശോഭിക്കുന്ന ചന്ദ്രകാന്തക്കല്ലുകള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ട സൗധശിഖരത്തോടുകൂടിയതും,മുകുന്ദന്‍ (മുക്തി നല്‍കുന്നവനായവിഷ്ണു;മുക്തിംദദാതിഇതിമുകുന്ദ എന്ന്‌വിഷ്ണു സഹസ്രനാമഭാഷ്യത്തില്‍ ശങ്കരാചാര്യര്‍), ബ്രഹ്മാവ്, ഇന്ദ്രന്‍ തുടങ്ങിയദേവന്മാരുടെസേവനങ്ങളാല്‍ശോഭിക്കുന്നതുമായ നിന്തിരുവടിയുടെദിവ്യഗേഹംഅതീവ മനോഹരമാണ്.

ദേവിയുടെവാസസ്ഥാനത്തേക്കുറിച്ചുള്ളവിശദമായവര്‍ണ്ണന ആചാര്യസ്വാമികളുടെ ത്രിപുരസുന്ദരീ മാനസപൂജസ്‌തോത്രത്തിലുംകാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

India

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍ എത്തിയ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.