ഹരിപ്പാട്: ശരവണന്‍ ഭയന്നോടുന്നത് ആദ്യ സംഭവമല്ല. എന്നാല്‍ മനുഷ്യനോടുള്ള അക്രമം ഇത് ആദ്യം. പിന്നാലെ എത്തിയവരുടെ ബഹളത്തില്‍ പ്രകോപിതനായാണ് മനോഹരന്‍പിള്ളയെ കുത്തിവീഴ്‌ത്തിയതെന്നാണ് പറയപ്പെടുന്നത്. ചങ്ങല അഴിച്ച് കുളിപ്പിച്ച ശേഷം വീണ്ടും അണിയിക്കാനുള്ള ശ്രമത്തിനിടെയാണ് ആന ഓട്ടം തുടങ്ങിയത്. മദപ്പാടിന്റെ ലക്ഷണമൊന്നു ഉണ്ടായിരുന്നില്ല. പാപ്പാന്മാര്‍ ഉപദ്രവിച്ചിരുന്നുമില്ല. കോഴി കൂവുന്നതോ, തീവണ്ടിയുടെ ശബ്ദമോ ചെണ്ടയുടെ മുഴക്കമോ ആനയെ അലോസരപ്പെടുത്തുന്നത് പതിവാണെന്ന് പാപ്പാന്മാര്‍ പറയുന്നു. തീരദേശ പാതയിലൂടെ തീവണ്ടി പോയതിനു പിന്നാലെയാണ് ആന ഓട്ടം തുടങ്ങിയത്. ചങ്ങല അഴിച്ചു മാറ്റിയ പാപ്പാന്മാരുടെ അശ്രദ്ധയാണ് സംഭവത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍. ദേവസ്വം വെറ്റിനറി ഡോക്ടര്‍ എത്തി ആനയെ 15 ദിവസത്തേക്ക് ഹരിപ്പാട് ദേവസ്വം ക്യാമ്പ് ഷെഡില്‍ തളച്ചിരിക്കുകയാണ്.
















