ഭക്തിയുതസേവനത്തിനുവേണ്ടി വരുന്ന എല്ലാ ചെലവും ഭക്തന് തന്നെ കണ്ടെത്തും. ഒരു സാധാരണ വ്യക്തിക്ക് ഈ രീതിയില്‍ ധനം സമ്പാദിക്കലും ചെലവു ചെയ്യലും ഇന്ദ്രിയസുഖാനുഭവമായിട്ടേ തോന്നൂ. എന്നാല്‍ ഭക്തന് ഒരു തരത്തിലുമുള്ള ഭൗതികാഭിലാഷങ്ങളുമില്ലാത്തവനായിത്തീരുമ്പോള് അവന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതില്‍ ഭഗവാനു വലിയ സംതൃപ്തി തോന്നും.
അനുസരണയുള്ള പുത്രന് സ്വന്തം ആവശ്യങ്ങള്‍ ഒരിക്കലും പിതാവിനെ അറിയിക്കുന്നില്ലെങ്കിലും പിതാവ് പുത്രന്റെ സുഖസൗകര്യങ്ങളെല്ലാം സ്വയം നോക്കിയനേ്വഷിക്കുന്നതില് ആനന്ദം കണ്ടെത്തുന്നു.
അതിനാല്‍ ഭവഗദ്ഭക്തന്മാര്ക്കു ഭൗതികമായിപ്പോലും ഒന്നും കുറവ് വരില്ല. ഈ ജീവിതമവസാനിച്ചു ശരീരം തൃജിക്കുമ്പോള് അവര്‍ക്ക് അനശ്വരമായ ആനന്ദം ലഭിക്കുകയും ചെയ്യും. ഇതാണ് ഭക്തനു പൈതൃകമായി കിട്ടുന്ന അതീന്ദ്രിയാനന്ദം സ്വകാമകര്മികള്, അനുഭവമാത്രകരമായ ദാര്ശനികള്, ദേവാരാധകര്‍, സിദ്ധയോഗികള്‍ മുതലായവര്‍ക്ക് നിത്യമായ പരമാനന്ദം അപ്രാപ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: