വൃകം(ചെന്നായ), ഭൂരുണ്ഡം(പക്ഷി), വൃഷം(കാള), ഉഷ്ട്രം(ഒട്ടകം) എന്നിങ്ങനെയുള്ള പ്രവര(അധമ) ശ്രോതാക്കളുടെ ലക്ഷണം ഇനി പറയുന്നു.
യസ്തുദന്നസികാഞ്ച്ഛ്രോത്രൂന്വിരൗത്യജ്ഞോവൃകോഹിസഃ
വേണുസ്വനരസാസക്താന് വൃകോരണ്യേ മൃഗാന്‍ യ
വേണുസ്വരം ആസ്വദിക്കാനായി എത്തുന്ന മൃഗങ്ങളെ(മാനുകളെ) എപ്രകാരമാണോ ഓരിയിടല്കൊണ്ട് ചെന്നായകള്‍ ഭയപ്പെടുത്തുന്നത് അതേ പ്രകാരം കഥാശ്രവണത്തില്അതീവതാല്പര്യമുള്ളവരെ ശല്യപ്പെടുത്തുമാറ് ഇടക്കിടക്ക്ഉച്ചത്തില് സംഭാഷണാദികള്ചെയ്തുകൊണ്ട് ശ്രവിക്കുന്നവരാണു വൃകഗണത്തില്പ്പെട്ട ശ്രോതാക്കള്‍.
ഭൂരുണ്ഡഃശിക്ഷയേദന്യാഞ്ച്ഛൃത്വാനസ്വയമാചരേത്
യഥാഹിമവതഃശൃംഗേഭൂരുണ്ഡാഖ്യോവിഹംഗമഃ
ഭൂരുണ്ഡഗണത്തില്പ്പെട്ട ശ്രോതാക്കള്‍ ഒരിടത്തുനിന്നും ശ്രവിച്ചകാര്യങ്ങള്വെച്ച് മറ്റുള്ളവരെ ഉപദേശിക്കാന്‍ ഇഷ്ടമുള്ളവരുംഎന്നാല് ഉപദേശിക്കുന്ന കാര്യത്തിനു നേര്‍വിപരീതമായത് സ്വജീവിതത്തില്‍ അനുഷ്ഠിക്കുന്നവരുമാണ്. ഭൂരുണ്ഡം ഹിമാലയത്തില്‍ കാണപ്പെടുന്ന ഒരു പക്ഷിയാണ് എന്ന് മഹാഭാരതത്തില്‍ പറയുന്നു. ഈ പക്ഷിയുടെ കരച്ചില്’മാ സാഹസം’ (സാഹസംചെയ്യരുത്) എന്നാണ്. പക്ഷേ സിംഹം, കടുവ തുടങ്ങിയ മൃഗങ്ങളുടെ പല്ലുകള്‍ക്കിടയില്‍ കുരുങ്ങിയിരിക്കുന്ന മാംസം കൊത്തിത്തിന്നാണു ഭൂരുണ്ഡ(ഭൂലിംഗ) പക്ഷി ജീവിക്കുന്നത്. സാഹസം ചെയ്യരുത് എന്ന്ചിലക്കുകയും അതിസാഹസികമായ കര്‍മ്മം ചെയ്യുകയുംചെയ്യുന്നു.
സര്‍വം ശ്രുതമുപാദത്തേ സാരാസാരാന്ധധീര്വൃഷഃ
സ്വാദുദ്രാക്ഷാംഖലിഞ്ചാപി നിര്വിശേഷമൃഥാവൃഷഃ
സഉഷ്ട്രോ മധുരംമുഞ്ചന്വിപരീതേരമേതയഃ
യഥാനിംബചരത്യുഷ്ട്രോഹിത്വാഭ്രമപിതദ്യുതം
സാരാസാരവിവേചനം(നല്ലതേത് ചീത്തയേത് എന്നുതിരിച്ചറിയാനുള്ളകഴിവ്) ഇല്ലാതെ പറയുന്നതെല്ലാം സ്വീകരിക്കുന്നവരാണു വൃഷഗണത്തില്പ്പെട്ട ശ്രോതാക്കള്‍. സ്വാദുള്ളവ ഉണ്ടെങ്കിലും അവയെ ഉപേക്ഷിച്ച് സ്വാദില്ലാത്ത വസ്തുക്കള്‍ ഭക്ഷിക്കുന്നതാണു ഉഷ്ട്രത്തിന്റെ(ഒട്ടകത്തിന്റെ) രീതി. മാമ്പഴം മുന്നില്ക്കിടന്നാലും ചവര്‍പ്പേറിയ മുള്ച്ചെടികളുടെഇലയാണു ഒട്ടകം തേടുക. അതേപോലെ സാരവത്തായ പലതും ശ്രവിച്ചാലും അനുഷ്ഠിക്കാതെ നിസ്സാരമായവസ്വീകരിച്ച് അനുഷ്ഠിക്കുന്നവരാണു ഉഷ്ട്രഗണത്തില്പ്പെടുന്ന ശ്രോതാക്കള്‍.
അന്യേപിബഹവോഭേദാദ്വയോര്ഭൃംഗഖരാദയഃ
വിജ്ഞേയാസ്തത്തദാചാരൈസ്തത്തത്പ്രകൃതിസംഭവൈഃ
ഇതുകൂടാതെ പ്രവരഅവര ശ്രോതാക്കള്‍ വേറേയും ഉണ്ട്. ഭൃംഗം(വണ്ട്), ഖരം(കഴുത) എന്നിങ്ങനെ. ഒരു പൂവില്‍ നിന്നും തേന്‍ നുകര്‍ന്ന് പൂമ്പൊടിയുമേന്തി അടുത്ത പുഷ്പത്തിലേക്കു പറന്ന് പരാഗണത്തെ സഹായിച്ചു ഫലങ്ങളെ ഉത്പാദിപ്പിക്കുന്നതാണു വണ്ടിന്റെ ധര്‍മ്മം. അതേ പോലെ മഹത്തായ ഭാഗവതരസം നുകര്‍ന്ന് ഭക്തിയാകുന്ന പൂമ്പൊടി ചൂടി മറ്റുള്ളവര്‍ക്കു ആ ഭക്തി നല്കി മോക്ഷമാകുന്ന ഫലം ഉത്പാദിപ്പിക്കാന്‍ യത്നിക്കുന്നവരാണു ഭൃംഗഗണത്തില്പ്പെട്ട ഭാഗവത ശ്രോതാക്കള്‍.
കഴുതയാകട്ടെ എന്തു ശ്രവിച്ചാലും നിസ്സംഗനായിതന്റെ പ്രവൃത്തിതുടരും. ഇതേ പോലെ ഭാഗവതം ശ്രവിച്ചാലും യാതൊരു മാറ്റവുംവരാത്തവരാണു ഖരഗണത്തില്പ്പെട്ട ശ്രോതാക്കള്‍. ഇങ്ങനെയെല്ലാമുള്ള ശ്രോതാക്കളെ അവരവരുടെ സ്വാഭാവികമായ സ്വഭാവ ആചാര വ്യവഹാരാദികളാല് മനസ്സിലാക്കാവുന്നതാണ്. ഭാഗവത പാരായണം ശ്രവിക്കുന്ന ഭക്തര്‍ തങ്ങള്‍ പ്രവരഅവര ശ്രോതൃവിഭാഗങ്ങളില് എതുവിഭാഗത്തില്പ്പെടുമെന്ന്ചിന്തിക്കുന്നത് ഉചിതമായിരിക്കും
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: