മഹത്തായൊരുദ്ദേശ്യത്തോടുകൂടിയാണ് ഓരോ ജീവനും ഈ ഭൂമിയില്‍ ശരീരം സ്വീകരിച്ചിരിക്കുന്നത്. ആ ഉയര്‍ന്ന ഉദ്ദേശ്യത്തെ മറന്ന്, ഒന്നുകില്‍ നാം അന്ധമായി ഭൗതികജീവിതത്തില്‍ മുഴുകുന്നു. അല്ലെങ്കില്‍ ഇതു മുഴുവന്‍ ത്യജിച്ചുകൊണ്ട് അതീതസത്യത്തില് ലയിക്കാന്‍ ശ്രമിക്കുന്നു. ഇതു രണ്ടുമല്ല ജീവിതത്തിന്റെ പൂര്‍ണത.
പിന്നെയോ? നാം വന്ന ഉദ്ദേശ്യത്തെ തിരിച്ചറിഞ്ഞ് അതിനായി ഇച്ഛ പുലര്‍ത്തി പ്രവര്‍ത്തിക്കുക തന്നെ വേണം; എങ്കില്‍ മാത്രമേ അവിടുത്തെ ചൈതന്യത്തിന്റെ പ്രസരണം സംഭവിച്ച് നമ്മുടെ സര്‍വ്വചലനങ്ങളും ദിവ്യമായിത്തീരൂ. അപ്രകാരം ദിവ്യത്വത്തിലേക്കുയര്ന്ന വ്യക്തികള്‍ക്കു മാത്രമേ അവരുള്‍പ്പെടുന്ന സമൂഹത്തെയും രാഷ്ട്രത്തെയും ഇന്നത്തെ ജീര്ണതയില് നിന്നും കൈപിടിച്ചുയര്‍ത്താന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: