അഞ്ചോ ആറോപേര്‍ അയാളുടെ പിതാമഹന്‍, അയാളുടെ ഗുരു, സഹോദരന്‍, സ്‌നേഹിതന്‍ ഇവരൊഴിച്ചാല്‍ എല്ലാവരേയും കശാപ്പുചെയ്യാന്‍ അയാളൊരുക്കമായിരുന്നു. അതുകൊണ്ട് കൃഷ്ണന്‍ പറഞ്ഞു ”നിനക്ക് കൊല്ലണമെന്നുണ്ടെങ്കില്‍, നിനക്കു പ്രിയപ്പെട്ടവരെ കൊല്ലുക.
ജീവനെപ്പറ്റി നീ മനസ്സിലാക്കും. നിനക്ക് കൊല്ലണമെന്നുണ്ടെങ്കില്‍ നിന്റെ കുഞ്ഞിനെത്തന്നെ കൊല്ലുക. അപ്പോള്‍ ജീവനെന്തെന്ന് നീ മനസ്സിലാക്കും. പക്ഷേ, നിനക്കൊരു ബന്ധവുമില്ലാത്ത ഒരാളെ കൊല്ലുകയാണെങ്കില്‍ നീ എന്നന്നേക്കും ഒരു വിഡ്ഢിയായിത്തന്നെ തുടരും. അതുകേട്ട് അര്‍ജുനന്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചു, ”എനിക്ക് എങ്ങനെ എന്റെ ഗുരുവിനെ കൊല്ലാന്‍ കഴിയും? എനിക്കെങ്ങനെ എന്റെ സഹോദരനെ കൊല്ലാന്‍ കഴിയും? എനിക്കെങ്ങനെ എന്റെ സ്‌നേഹിതനെ കൊല്ലാന്‍ കഴിയും? എനിക്കെങ്ങനെ പിതാമഹനെ കൊല്ലാന്‍ കഴിയും? കൃഷ്ണന്‍ പറയുന്നു, ” നിന്റെ പിതാമഹനെ കശാപ്പു ചെയ്താലേ നീ സ്വര്‍ഗ്ഗത്തിലെത്തുകയുള്ളൂ. ഗുരുവിനെ കൊന്നാല്‍ മാത്രമേ നിനക്ക് പ്രബോധോദയം ഉണ്ടാവുകയുള്ളൂ.
” സത്യത്തില്‍ അര്‍ജുനന്‍ ഹിംസ ഉപേക്ഷിച്ചിരുന്നില്ല. അയാള്‍ കുറച്ചുപേരെ മാത്രം രക്ഷിക്കാനാഗ്രഹിച്ചു. ബാക്കിയുള്ളവരെയെല്ലാം കൊല്ലാന്‍ അയാള്‍ക്ക് സമ്മതംതന്നെയായിരുന്നു. അതുകൊണ്ടാണ് കൃഷ്ണന്റെ ഉപദേശം അങ്ങനെയായിരിക്കുന്നത്.
ഒരു മനുഷ്യന്റെ സാക്ഷാത്കാരത്തിന് എന്തുമാത്രം പ്രാധാന്യമാണ് കൃഷ്ണന്‍ കൊടുക്കുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. നിങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെങ്കില്‍, അതിനുവേണ്ടി പതിനായിരങ്ങള്‍ മരിക്കുകയാണെങ്കില്‍ക്കൂടി, സാരമില്ല. അത് ലോകത്തിന് വളരെ വിലപ്പെട്ടതാണ്. ആ മൂല്യത്തെയാണ് അദ്ദേഹം ഉറപ്പിക്കുന്നത്. അദ്ദേഹം അഹിംസ പ്രചരിപ്പിക്കുകയല്ല, യുക്തിക്കതീതമായ ഒരുതലത്തില്‍ നിന്നാണ് അദ്ദേഹം വര്‍ത്തിക്കുന്നത്.
യുക്തിസഹമായി നിങ്ങളുടെ മനസ്സില്‍ അദ്ദേഹം ഒതുങ്ങില്ല. അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പു സംഭവിച്ചതാകയാലാണ് നിങ്ങള്‍ക്കദ്ദേഹത്തെ ആരാധിക്കാന്‍ കഴിയുന്നത്.
















