നാമിപ്പോള്‍ നില്‍ക്കുന്നത് ഒരു യുഗസന്ധിയിലാണ്. സൃഷ്ടിയുടെ പരിണാമം പുതിയൊരു ഘട്ടത്തിലേക്ക് കാല്‍വെക്കുന്നു. ഒന്നുകഴിഞ്ഞ് മറ്റൊന്നിലേക്കുള്ള യാത്ര. നമ്മെ മൃഗബോധത്തില്‍നിന്നും മനുഷ്യബോധത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവന്ന ആ പ്രകൃതിശക്തി ഇനി നമ്മെ ദിവ്യബോധത്തിലേക്ക് എടുത്തുവെയ്‌ക്കാന്‍ പോകയാണ്.
ഇതുവരെയുള്ള പരിണാമം ആ പ്രകൃതിശക്തിയുടെ നേരിട്ടുള്ള ഇച്ഛയായിരുന്നു. പക്ഷേ ഇനിവരുന്ന മാറ്റത്തിനുവേണ്ടി നാം കൂടി ഇച്ഛിക്കണം. ആരാണോ ഈ ഘട്ടത്തില്‍ തന്നിലുള്ള ശക്തികളെ ഉദ്ദീപിപ്പിച്ച് ആ പരമസത്യവുമായി ബന്ധപ്പടുന്നത് അവരിലേക്ക് ആ ചൈതന്യം ധര്‍മ്മശക്തിയായി അവരോഹണം ചെയ്ത് അവരെ ജീവന്റെ യഥാര്‍ത്ഥ വഴിത്താരയിലൂടെ നയിക്കുന്നു.
ഏതൊരു സംഘമാണോ തങ്ങളുടെ വ്യക്തിത്വത്തെ മാറ്റിവെച്ച് ഏകമായ ഇച്ഛയോടെ ആ പരമസത്യവുമായി ബന്ധപ്പെട്ട് ദിവ്യായ ദിവ്യയുഗങ്ങളുടെയും ആവിര്‍ഭാവത്തെ വിഭാവനം ചെയ്യുന്നത്, അവരെ ഉപാധികളാക്കി ആ ശക്തി നവയുഗസ്ഥാപനത്തിനു നാന്ദി കുറിക്കുന്നു.
കാലം ആവശ്യപ്പെടുന്ന ആ പ്രവര്‍ത്തനത്തിന് സംഘമായി ഇച്ഛിക്കേണ്ട സമയമാണിത്. ക്ഷുദ്രമായ വ്യക്തിതാല്പര്യങ്ങളേയും ഇന്നത്തെ നിസ്സാരദുഃഖങ്ങളെയും മറികടന്ന് ആ മഹത്തായ കര്‍മത്തിന് സ്വയം തയ്യാറെടുക്കുക.
















