മദ്യം, കഞ്ചാവു തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങള്‍ നമ്മുടെ ബീജത്തിലെ ചില അണുക്കളെ ഇല്ലാതാക്കും. ചിലതിന്റെ ശക്തി കുറയ്ക്കും. ഇങ്ങനെയുള്ള ബീജത്തില്‍ നിന്നും ജനിക്കുന്ന കുട്ടികള്‍ക്കു രോഗങ്ങളോ അംഗവൈകല്യങ്ങളോ ഉണ്ടായിരിക്കും.
രോഗങ്ങള്‍ക്കു വേറൊരു കാരണം ഇന്നത്തെ ദുഷിച്ച അന്തരീക്ഷമാണ്. ഇന്നുള്ള അനേകം ഫാക്ടറികളില്നിന്നുംവരുന്ന വിഷപ്പുകയും മറ്റു വസ്തുക്കളും കാരണം വായുവും ജലവും മലിനമാണ്. ഇങ്ങനെ മലിനമായ വായുവും ജലവുമാണ് നമ്മള് ശ്വസിക്കുന്നതും കുടിക്കുന്നതും. ഇന്നു ശുദ്ധമായ യാതൊന്നും ലഭിക്കുവാനില്ല.
ഇതിനെല്ലാം കാരണം മനുഷ്യന്റെ സ്വാര്‍ത്ഥതയാണ്. ഇങ്ങനെ മനുഷ്യന്റെ സ്വാര്‍ത്ഥതയില്‍നിന്നും കൃത്രിമത്വത്തില്നിന്നുമുണ്ടായ അധാര്മ്മികപ്രവൃത്തികളാണു രോഗപീഡകള്‍ക്കു കാരണം. അല്ലാതെ ഈശ്വരനല്ല. ഈശ്വരനെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: