Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഹെഡ്‌ഗേവാറും ഗാന്ധിജിയും ഓര്‍മിപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2015, 12:00 am IST
inVicharam

ഗാന്ധിജിയുടെ സാമ്രാജ്യത്വ വിരുദ്ധ സമീപനം, സ്വാതന്ത്ര്യസമരത്തില്‍ ഭാരതീയ മൂല്യങ്ങളോടുള്ള അടുപ്പം, ഭാഷ, സിദ്ധാന്തം എന്നിവയിലുള്ള ഭാരതീയ കാഴ്ചപ്പാട് എന്നിവയാണ് ആര്‍എസ്എസ് സ്ഥാപകനായ ഡോ.കെ.ബി.ഹെഡ്‌ഗേവാറിനെ ഗാന്ധിജിയോട് കൂടുതല്‍ അടുപ്പിച്ചത്.

ഡോ.ഹെഡ്‌ഗേവാറിന്റെയും ഗാന്ധിജിയുടെയും വീക്ഷണങ്ങളില്‍ വലിയ അന്തരമുണ്ടായിരുന്നു.

സ്വാതന്ത്ര്യസമരത്തില്‍ അഹിംസയുടെ മാര്‍ഗ്ഗമാണ് ഏറ്റവും ഉത്തമമെന്ന് ഗാന്ധിജി ദൃഢമായി വിശ്വസിച്ചു. വിപ്ലവ പ്രസ്ഥാനങ്ങളോട് അദ്ദേഹത്തിന് അല്‍പ്പംപോലും അനുഭാവമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നത്തില്‍ ഹെഡ്‌ഗേവാര്‍ ഗാന്ധിജിയുടെ മാര്‍ഗ്ഗം അംഗീകരിച്ചു. നിസഹകരണ നിയമലംഘന സമരകാലങ്ങളില്‍ അദ്ദേഹവും സംഘത്തിന്റെ അര്‍ദ്ധസൈനിക പരിശീലനം നേടിയ സ്വയംസേവകരും അഹിംസയെന്ന ഗാന്ധിജിയുടെ ശപഥത്തെ അവസാനംവരെ പാലിച്ചു.

”സ്വാതന്ത്ര്യത്തിനായി ഇംഗ്ലീഷുകാരുടെ ബൂട്ട് പോളിഷ് ചെയ്യുന്നതുമുതല്‍ അവരുടെ ബൂട്ട് കാലില്‍ നിന്ന് ഊരിയെടുത്ത് അതുകൊണ്ട് അവരുടെ തലയ്‌ക്ക് അടിക്കുന്ന രക്തപങ്കിലമായ മാര്‍ഗ്ഗംവരെ എല്ലാം എനിക്ക് സ്വീകാര്യമാണ്. ഒരു മാര്‍ഗ്ഗത്തെയും എന്റെ മനസ്സ് തിരസ്‌ക്കരിക്കുന്നില്ല. ഇംഗ്ലീഷുകാരെ പുറത്താക്കി രാജ്യത്തെ, സ്വതന്ത്രമാക്കണമെന്നതു മാത്രമാണ് എന്റെ ആഗ്രഹം” വിപ്ലവപ്രസ്ഥാനങ്ങളെക്കുറിച്ച് ഡോക്ടര്‍ജിയുടെ അഭിപ്രായമിതായിരുന്നു.

ഹെഡ്‌ഗേവാറിന്റെ സമ്മര്‍ദ്ദം മൂലമാണ് നാഗ്പൂര്‍ കോണ്‍ഗ്രസ് കമ്മറ്റി ഖാദിപ്രചാരണത്തിന് പ്രത്യേകമായി പണം നീക്കിവച്ചത്. ‘യംഗ് പാട്രിയറ്റ്’ എന്ന പത്രം ഇങ്ങനെയെഴുതി. ”ഗാന്ധിജി ഖാദിയുടേയും ചര്‍ക്കയുടേയും പ്രചാരണത്തിന് വലിയ ഊന്നല്‍ നല്‍കി. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ഖാദിയോ ചര്‍ക്കയോ ഉപയോഗിച്ചിരുന്നില്ല. നാഗ്പൂര്‍ കോണ്‍ഗ്രസ് സമിതി ഇതിന്റെ പ്രചാരണത്തിനായി കുറച്ച് പണം നീക്കിവച്ചത് തങ്ങളുടെ ഒരു മന്ത്രി രാജിവക്കുമെന്ന് ഭീഷണി മുഴക്കിയപ്പോഴാണ്.

”നാം കഴിയുന്നത്ര ഖാദി വസ്ത്രങ്ങളുപയോഗിക്കണം. എന്നാല്‍ നമ്മുടെയെല്ലാം ആവശ്യം നിറവേറ്റാന്‍ മാത്രം പരുത്തി നൂല്‍ ലഭ്യമല്ലാത്തതിനാല്‍ സ്വദേശി ജില്ലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്ത്രവും ധരിക്കാവുന്നതാണ്. ”സ്വദേശി തൊപ്പിയുടെ ഉള്ളില്‍ സ്വദേശി മസ്തിഷ്‌ക്കമാണ് ഉണ്ടായിരിക്കേണ്ടതെന്ന കാര്യം സ്വദേശി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.”  ഡോക്ടര്‍ജിയുടെ ഈ നിലപാടിനോട് ആര്‍ക്കാണ് വിയോജിക്കാന്‍ കഴിയുക?

1934 ഡിസംബര്‍ 25 ന് മഹാത്മാഗാന്ധി ജമ്‌നാലാല്‍ ബജാജ്, മീരബന്‍, മഹാദേവ് ദേശായി തുടങ്ങിയ ആശ്രമവാസികള്‍ക്കൊപ്പം വാര്‍ദ്ധക്യാമ്പ് സന്ദര്‍ശിച്ചു. സ്വയംസേവകരെപ്പോലെ അദ്ദേഹവും ഭഗവദ്ധ്വജത്തിന് പ്രണാമമര്‍പ്പിച്ചു.

സംഘത്തില്‍ ബ്രാഹ്മണനും അബ്രാഹ്മണനും താഴ്ന്ന ജാതിക്കാരും ഒരുമിച്ച് കഴിയുകയും കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ആശ്ചര്യവും സന്തോഷവും തോന്നി. ഞങ്ങള്‍ക്ക് ഒരു ജാതിയേയുള്ളൂ. അതാകട്ടെ ‘ഹിന്ദുവും’. വിവരമന്വേഷിച്ച ഗാന്ധിജിയോട് ഒരു സ്വയംസേവകന്റെ മറുപടിയിതായിരുന്നു.

”ഭഗവാന്‍ നമ്മെ എന്തിന് സഹായിക്കണം? അദ്ദേഹത്തിന് നമ്മോടെന്തിന് ദയ തോന്നണം? ഭഗവാന്‍ നമ്മെ രക്ഷിക്കാനായി നാം എന്ത് സേവനമാണ് ചെയ്യുന്നത്? ഒന്നുമില്ല ഗീതയില്‍ ഭഗവാന്‍ പറയുന്നത് ‘പരിത്രാണായ സാധൂനാം’ എന്നതിനാണ് ജന്മമെടുത്തതെന്നാണ്. ഏതു സാധുക്കള്‍ക്കുവേണ്ടിയാണ് ഭഗവാന്‍ അവതരിക്കുന്നത്? സാധു എന്ന് ആരെയാണ് പറയുന്നത്?

സമൂഹത്തിനേയും രാഷ്‌ട്രത്തിനേയും ശ്രദ്ധിക്കാത്ത, ധര്‍മവും സംസ്‌കാരവും അനുഷ്ഠിക്കാത്ത, വ്യക്തിഗത സ്വാര്‍ത്ഥത്തിനുവേണ്ടി മാത്രമായി നിലകൊള്ളുന്ന ദുഷ്ടന്മാരെ നിഗ്രഹിക്കാനാണ് ഭഗവാന്‍ അവതാരമെടുക്കുന്നത്. ഹിന്ദുസമൂഹത്തില്‍ ഇത്തരം എല്ലാ ദുര്‍ഗുണങ്ങളുമുള്ള വ്യക്തികളെ കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ ഇവര്‍ തന്നെയാണ് ദുഷ്ടന്മാര്‍. ധര്‍മത്തിലടിയുറച്ച് ദേശത്തിന്റെ ക്ഷേമത്തിനായി സദാ കര്‍ത്തവ്യനിഷ്ഠയോടെ ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്നവരാണ് സാധുക്കള്‍.

ശബരിമല മുതല്‍ ഗുരുവായൂര്‍ വരെയുള്ള അമ്പലങ്ങളിലെ പണം കുറെ കീശയിലേക്കും ഹിന്ദുവിരുദ്ധ കാര്യങ്ങള്‍ ചെയ്യാന്‍ ഗവണ്‍മെന്റിന് ഒത്താശ നല്‍കും. അമ്പലങ്ങളോട് ചേര്‍ന്ന് സൗജന്യവിദ്യാഭ്യാസം നല്‍കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കില്ല. സൗജന്യസേവനം നല്‍കുന്ന ഉന്നത വിദ്യാഭ്യാസ ടെക്‌നിക്കല്‍ സ്ഥാപനങ്ങളും ആരംഭിക്കില്ല. എല്ലാ നിയമനങ്ങള്‍ക്കും കൈക്കൂലി നിര്‍ബന്ധം. സൗജന്യ ഹോസ്പിറ്റലുകള്‍ ഇല്ലേയില്ല. അട്ടപ്പാടിയിലും മറ്റും കുഞ്ഞുങ്ങളും ഗര്‍ഭിണികളും മരണമടഞ്ഞാല്‍ യാതൊരു കുലുക്കവുമില്ല. പ്രതിരോധരംഗത്തെ എല്ലാ ഇടപാടുകളിലും കായികരംഗത്തെ കളിക്കോപ്പുകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും കൈക്കൂലി തന്നെ ശരണം. റെയില്‍വേ, വില്ലേജാഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് മേലാളന്മാര്‍ എന്നിവരുടെ കാര്യം പറയുകയേ വേണ്ട.

ഗവണ്‍മെന്റ് ആശുപത്രികളിലെ നിലവാരമില്ലാത്ത ഉപകരണങ്ങള്‍, കൈക്കൂലി മേടിക്കാതെ  ജോലി ചെയ്യാത്ത കീഴ്ജീവനക്കാര്‍, പഞ്ചാരകുറുക്കിയ (സാക്കറില്‍?) മഴവെള്ളം പോലത്തെ ചായ തരുന്ന റെയില്‍വേ കാറ്ററിങ്ങുകാര്‍, എസി കോച്ചില്‍ ഷീറ്റ് വയ്‌ക്കുന്നതിനും ക്ലീനിങ്ങു നടത്തുന്നതിനും കൈക്കൂലി വാങ്ങുന്ന ജീവനക്കാര്‍, മണല്‍വാരല്‍, ഖനികള്‍, മദ്യമാഫിയകളില്‍നിന്നും കോടികള്‍വാങ്ങി വേണ്ടതൊക്കെ ചെയ്തു കൊടുക്കുന്ന യൂണിയന്‍ നേതാക്കള്‍, ബിനാമി പേരുകളില്‍ സ്വന്തമായി റിസോര്‍ട്ടുകള്‍ കടല്‍, കായല്‍ തീരങ്ങളില്‍ നിര്‍മിക്കുന്ന ഭരണപ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കള്‍.

മുല്ലപ്പെരിയാര്‍ ഡാമുപയോഗിച്ച് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍പോലും നടപ്പിലാക്കാതെ ‘അധരവ്യായാമം’ നടത്തുന്ന രാഷ്‌ട്രീയക്കാര്‍. തമിഴ്‌നാട്ടില്‍ ബിനാമി പേരുകളില്‍ ഇവര്‍ സമ്പാദിച്ചു കൂട്ടിയത് ആരെ വിറ്റിട്ടാണ്?

സത്യസന്ധരായ ഉദ്യോഗസ്ഥരെയും പോലീസുദ്യോഗസ്ഥരെയും അഴിമതിക്കാരായ സഹപ്രവര്‍ത്തകരെ ഉപയോഗിച്ച് നിശ്ശബ്ദമാക്കുന്ന ഇത്തരം ലഹരിമരുന്ന്, കള്ളക്കടത്ത് കൂട്ടുകെട്ടിനെതിരെ പ്രതികരിക്കാന്‍… ജനങ്ങള്‍ക്ക് അത്താണിയാവുവാന്‍ ആരാണ് സജീവമാകേണ്ടത്?

കൊച്ചുകുഞ്ഞുങ്ങളെ വരെ കാമക്കണ്ണുകളാല്‍  നോക്കുന്ന സ്വന്തം പെണ്‍മക്കളെയും അന്യരുടെ സഹോദരിമാരെയും കടിച്ചുകീറാന്‍ നോക്കുന്ന ലഹരി സംസ്‌കാരത്തിന്റെ തലതൊട്ടപ്പന്മാരെ കടിഞ്ഞാണിടാന്‍ ആര്‍ക്കാണ് കഴിയുക? അര്‍ദ്ധരാത്രിയില്‍ ഉടുതുണിയില്ലാതെ നടുറോഡില്‍ നടക്കാന്‍ അവസരം തേടുന്ന ഫെമിനിസ്റ്റുകളെ ‘സ്ത്രീയുടെ’ ‘വരുംതലമുറയുടെ അഭിമാനമെന്ന്’ വിളിക്കുന്നവരെ നേരിടേണ്ടതാരാണ്? സ്‌കൂളുകളുടെ, ക്ഷേത്രങ്ങളുടെ മതില്‍ക്കെട്ടിനടുത്ത് അശ്ലീല സിനിമാ പോസ്റ്ററുകള്‍ പതിക്കുന്നവരുടെ  മലിനമനസ്സിനെ ചുരുട്ടിക്കെട്ടേണ്ടതാരാണ്?

രാജ്യസ്‌നേഹമുള്ള, ഭാരതീയ സംസ്‌കാരത്തില്‍  അഭിമാനമുള്ള, സ്വത്വബോധമുള്ള പൗരന്മാര്‍ക്കേ ഇന്നത്തെ ദയനീയ പരിതസ്ഥിതിയില്‍നിന്നും നമ്മുടെ രാഷ്‌ട്രത്തേയും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെയും രക്ഷിക്കാന്‍ കഴിയൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

Entertainment

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.