ജീവിതത്തില്‍ നിന്നു പിന്വലിയാനാഗ്രഹിക്കുന്നവരുടെ മാര്‍ഗമാണ് നിര്വ്യക്തികത്തെ അനേ്വഷിച്ചുപോകുക എന്നത്. ഇത്തരം നിര്‍വ്യക്തികവാദികള്‍ സ്വന്തം നിലയ്ക്കാണ് പരിശ്രമം നടത്തുന്നത്. ഉത്കൃഷ്ടശക്തിക്ക് സ്വയം വിധേയനായിട്ടല്ല അഥവാ ഉത്കൃഷ്ടശക്തിയെ ശരണം പ്രാപിച്ചിട്ടില്ല. കാരണം, നിര്വ്യക്തികത ഏതെങ്കിലും തരത്തില്‍ സഹായിക്കുകയോ മാര്‍ഗദര്‍ശനം നല്‍കുകയോ ചെയ്യുന്നില്ല. അതു നേടിയെടുക്കേണ്ട ഒന്നാണ്. ഓരോ മനുഷ്യന്റെയും സ്വഭാവം, പ്രാപ്തി, മാര്‍ഗ്ഗം എന്നിവയ്ക്കനുസരണമായി പ്രവര്‍ത്തിച്ച് അതു നേടിയെടുക്കാന്‍ വിട്ടുകൊടുത്തിരിക്കുന്നു. നേരെമറിച്ച് സ്വയം വെളിപ്പെട്ട് മാതാവിനെ ശരണം പ്രാപിക്കുന്നതിലൂടെ നിര്വ്യക്തികത്വത്തേയും സത്യത്തിന്റെ മറ്റു വശങ്ങളേയും സാക്ഷാത്കരിക്കാനാകും.
സ്വന്തം പ്രയത്നത്തിന്റെ ബലംകൊണ്ടു മോക്ഷം പ്രാപിക്കാനുള്ള മായാവാദികളുടെ പരിശ്രമം ഒരിക്കലും വിജയിക്കില്ല. ആറു ഐശ്വര്യങ്ങളും പൂര്‍ണമായും നിറഞ്ഞുനില്ക്കുന്ന ഭഗവാനെ ശരണം പ്രാപിക്കുക മാത്രമാണ് മായയെ കീഴടക്കി മുക്തി നേടാനുള്ള മാര്‍ഗം. കൃഷ്ണന് ഭഗവദ്ഗീതയില്‍ പറയുന്നതുപോലെ മാമേവ യേ പ്രപദ്യന്തേ മായാമേതാന് തരന്തിതേ ”എന്നെ ശരണം പ്രാപിക്കുന്നവര്‍ക്ക് നിഷ്പ്രയാസം ഭൗതിക പ്രകൃതിയുടെ ത്രിഗുണങ്ങളെ തരണം ചെയ്യാനാകും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: