ധര്‍മ്മം കുറയുകയും അധര്‍മ്മം തലയുയര്‍ത്തുകയും ചെയ്യുമ്പോള്‍ ധര്‍മ്മത്തിന്റെ മഹനീയത വീണ്ടെടുക്കാന്‍ ഞാന്‍ സ്വയം ആവിര്‍ഭവിക്കുന്നു. ഉദാരനായ രാജന്, വിശുദ്ധമായ ഗീതയില്‍ കാണുന്ന നിത്യനായ ഈശ്വരന്റെ വാക്കുകളാണിവ. വിശ്വത്തില്‍ ആദ്ധ്യാത്മികശക്തിക്കു ഏര്‍പ്പെടുന്നതും ജീവത്തുമായ ഏറ്റത്തിന്റെയും ഇറക്കത്തിന്റെയും മുഖ്യധ്വനിയാണ് ഇവയില്‍ കേള്‍ക്കുന്നത്.
വീണ്ടും വീണ്ടും സ്വന്തമായ താളമേളത്തോടൊപ്പം ഈ വ്യത്യാസങ്ങള്‍ സ്വയം വെളിപ്പെടുന്നു. വന്‍തോതിലുള്ള മറ്റെല്ലാ പരിവര്ത്തനങ്ങളെയുംപോലെ, ഇവ തനതു മണ്ഡലത്തില്‍പ്പെട്ട മിക്കവാറും എല്ലാ കണികകളെയും സ്പര്ശിക്കുമെങ്കിലും, തനതു ശക്തിക്കു വിധേയമായ കണികകളിലാണ് ഏറ്റവുമധികം ഫലം പ്രകടമാക്കുക.
വിശ്വവ്യാപകമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍, തുടക്കത്തിലെ നില ത്രിഗുണങ്ങളുടെ ശക്തികള്‍ക്കുള്ള സമനിലയാണ്; ഇതിനു പറ്റുന്ന വൈഷമ്യവും, സാമ്യം വീണ്ടെടുക്കാന്‍ പിന്നീടുണ്ടാകുന്ന സമുദ്യമങ്ങളുമാണ് പ്രകൃതിയുടെ അഭിവ്യക്തി, ഈ വിശ്വം, എന്നും നാം പറയുന്നത്.
തുടക്കത്തിലെ സമനിലയിലെത്തുംവരെ ഈ വിശ്വം നിലനില്ക്കും. ഇതുപോലെ, നമ്മുടെ ഭൂമിയിലും, സങ്കുചിതമായ അര്‍ത്ഥത്തില്‍, വികാരവും അതിന്റെ പ്രതിയോഗിയായ സാമ്യാഭിമുഖമായ പ്രവൃത്തിയും നിലനില്ക്കുകതന്നെ വേണം. അങ്ങനെയാണ് വംശങ്ങള്‍ തമ്മിലും ഉപവംശങ്ങള്‍ തമ്മിലും ലോകത്തിലെങ്ങുമുള്ള വ്യക്തികള്‍ തമ്മിലുമുള്ള മുന്തിയ വ്യത്യാസങ്ങള്‍ ഉടലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: