സങ്കല്പം, ജ്ഞാനം, ധ്യാനം, തപസ്സ്, സല്‍ക്കര്‍മ്മം, ത്യാഗം ഇവയാല്‍ ആത്മാവ് രൂപാന്തരം പ്രാപിക്കും. ഭഗവാന് ഈ അവസ്ഥയില്‍ എത്തിയത് തപസ്സില്‍ കൂടിയാകുന്നു. ഒരുദിവസം ഒരു മണിക്കൂര്‍ എങ്കിലും ഉപദേശം ധ്യാനിക്കണം. സര്വ്വചരാചരനാഥനായ പ്രകൃതിപുരുഷന് എന്നിലടങ്ങുന്നു എന്നു സങ്കല്പിക്കുക. ഉണങ്ങിയ വാളന്പുളിപോലെയാകണം ശരീരവും ആത്മാവും. തള്ളക്കോഴിയുടെ കീഴില്‍ മുട്ട അട വച്ച് നിശ്ചലമായി തപസ്സനുഷ്ഠിച്ചാല്‍ അതു വിരിഞ്ഞ് കോഴിക്കുഞ്ഞു പുറത്തുവരും. ചലിപ്പിച്ചാല്‍ ചീമുട്ടയായിപ്പോകും ഇതുപോലെ ചഞ്ചലം ആത്മാവിനു കേടുവരുത്തും. ഒരു വിരക്തി പ്രാപിക്കണം. ജഡീക വ്യാപാരങ്ങളില്‍ ആവോളം മുഴുകിയാല്‍ ഭക്തിയും ശക്തിയും മുക്തിയും എല്ലാം നഷ്ടമാകും. ഗുരു ഉപദേശിക്കും. വൃക്ഷം വളം വലിച്ചെടുക്കുംപോലെ ആത്മാവ് അത് വലിച്ചെടുക്കണം. ശരീരം കൊണ്ട് ഗുരുരൂപം ശരീരത്തിനുള്ളില്‍ വാര്‍ത്തെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: