ഭൂമിയില്‍ ആദിനാഥന്റെ അവതാരത്താല്‍ നാമസങ്കീര്‍ത്തന നടപടിയിലായി വരുന്നതേയുള്ളൂ. ഈശ്വരന്റെ ഗുണങ്ങള്‍ നാമങ്ങളായി വര്‍ണ്ണിക്കുകയാണ്. നാമം ഗുരുവാണ്, സചേതനാ ചേതനങ്ങളായ സര്‍വ്വത്തിന്റെയും നമോത്ഭവം ഗുരുവില്‍നിന്ന്, പരിപൂര്‍ണശക്തിയില്‍നിന്ന് വിനിര്‍ഗളിച്ച നാദം (നാദ ബ്രഹ്മം) സഹസ്രകോടി ജന്മങ്ങളെ ഉളവാക്കി നാമം സൂക്ഷ്മവും, സ്ഥൂല പ്രകൃതി സ്ഥൂലമെന്നു കാണപ്പെടുന്നതും കാണപ്പെടാത്തതിനെ കാണപ്പെടുന്നതു സ്തുതിക്കുന്നു.
മറവായും കാണപ്പെടാത്തതുമായത് സൃഷ്ടിരൂപത്തിനു ജന്മം തന്നു ജഗദീശ്വരന്റെ അവതാരത്തെയാണു ഭജിക്കേണ്ടതും പൂജിക്കേണ്ടതും. നാമം, നിയം, സുഖം, ശുഭം കലിയില്‍ ഈശ്വരന്‍ നിഷ്‌കളങ്ക ജ്ഞാനഖഡ്ഗിയായി ഉദയമാക്കുന്നു. ആത്മാക്കളില്‍ അജ്ഞാനസംഹാരം. അതുതന്നെ ആത്മാവില്‍ കാണുമ്പോള്‍ ആത്മലോകം ആനന്ദലോകമായ ദേവലോകമാകുന്നു.
















