തിരുവനന്തപുരം: ദേശീയ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാംദിനം കേരളത്തിന് ഒരു വെള്ളി മാത്രം. വനിതകളുടെ എലൈറ്റ് 4000 മീറ്റര്‍ ടീം പര്‍സ്യൂട്ട് ഇനത്തിലാണ് കേരളം വെള്ളി നേടിയത്.
കേരളത്തിന്റെ സയോണ.പി., ലിദിയാമോള്‍ എം. സണ്ണി, അഞ്ജിത ടി.പി., ബിസ്മി എസ്. എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. പഞ്ചാബിനാണ് സ്വര്‍ണം.
യുവപുരുഷന്മാരുടെ 2000 മീറ്റര്‍ വ്യക്തിഗത പര്‍സ്യൂട്ട് ഇനത്തില്‍ രാജസ്ഥാന്റെ മാന്‍സിംഗ്ചണ്ടി സ്വര്‍ണം നേടിയപ്പോള്‍ വനിതകളില്‍ മഹാരാഷ്‌ട്രയുടെ പല്ലവി ധന്‍വാസേ സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ടീം പര്‍സ്യൂട്ട് ഇനത്തില്‍ പഞ്ചാബ് ഒന്നാമതെത്തിയപ്പോള്‍ എലൈറ്റ് പുരുഷന്മാരുടെ 4000 മീറ്റര്‍ ടീം പര്‍സ്യൂട്ടിനത്തില്‍ സര്‍വ്വീസ് ഒന്നാമതെത്തി.
















