ധാക്കാ: ബംഗ്ലാദേശില്‍ ജമാ അത്ത് ഇസ്ലാമി നേതാവിന് കോടതി വധശിക്ഷ വിധിച്ചു. ജമാ അത്ത് ഇസ്ലാമി വൈസ് പ്രസിഡന്റ് അബ്ദൂസ് സുബ്ഹാനാണ് പ്രത്യേക ട്രിബ്യൂണല്‍ കോടതി വധശിക്ഷ വിധിച്ചത്.
1971-ലെ കലാപവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. സുബ്ഹാന് എതിരെ ചുമത്തിയ ഒമ്പതു കേസുകളില്‍ ആറിലും കുറ്റക്കാരനാണെന്നു കോടതി കണ്‌ടെത്തിയിരുന്നു. ജസ്റ്റിസ് ഒബൈദുള്‍ ഹസന്‍ അബ്ദൂസ് സുബ്ഹാനാണ് കേസില്‍ വിധി പറഞ്ഞത്.
















