തന്റേതായ ആത്മീയപ്രക്രിയകള്‍ തുടങ്ങിക്കഴിഞ്ഞ ഒരാള്‍ എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യമില്ല എന്ന് പാരമ്പര്യത്തില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മറ്റു വാക്കുകളില്‍ പറയുകയാണെങ്കില്‍, ക്ഷേത്രങ്ങള്‍ പൊതു ഊര്‍ജ്ജസംഭരണ കേന്ദ്രങ്ങളായിരുന്നു.
നിങ്ങള്‍ക്കുവേണ്ടിയുള്ള ഒരു ഊര്‍ജ്ജസംഭരണകേന്ദ്രം. നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തമായ ഒരു ഊര്‍ജ്ജസംഭരണവ്യവസ്ഥ ഉണ്ടെങ്കില്‍ നിങ്ങള്‍ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യമില്ല. അത് ദൈവത്തിന്റെ ഒരു ആസ്ഥാനമായോ പ്രാര്‍ത്ഥിക്കാനുള്ള ഒരു ആസ്ഥാനമായോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതല്ല. പ്രാര്‍ത്ഥന അനുഷ്ഠിക്കുവാന്‍ ആരേയും ഒരിക്കലും അനുവദിച്ചിരുന്നുമില്ല. എല്ലാവര്‍ക്കും പോവുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്ന, ചൈതന്യത്തിന്റെ ഒരാസ്ഥാനമായിട്ടാണ് അത് സൃഷ്ടിക്കപ്പെട്ടിരുന്നത്.
ഏവര്‍ക്കും പ്രയോജനപ്പെടുത്തുവാന്‍ കഴിയും എന്നതിനാല്‍, എല്ലാവരുംതന്നെ തങ്ങളുടെ പട്ടണത്തിലെ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി തങ്ങളാലാവുന്ന സംഭാവന ചെയ്തു. തങ്ങളുടെ സന്ദേശം ദൈവത്തിന് അയയ്‌ക്കാനുള്ള ഒരു ഉപാധിയായിട്ടല്ല അങ്ങനെ ചെയ്തത്. തങ്ങളുടെ ദുരാഗ്രഹങ്ങള്‍ സഫലീകരിക്കാനുള്ള ഒരു ഉപാധിയായിട്ടല്ല. നിര്‍ഭാഗ്യവശാല്‍, അത്തരത്തിലാണ് ഇന്ന് അതിനെ ഉപയോഗിക്കുന്നത്.
















