ഇസ്ലമാബാദ്: പാകിസ്ഥാനില്‍ വീണ്ടും സ്‌കൂളിന് നേരെ ഭീകരാക്രമണം. വെടിവെപ്പില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും പരുക്ക് പരിക്കേറ്റിട്ടില്ല.
മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടംഗസംഘമാണ് അധ്യാപകന് നേരെ വെടിയുതിര്‍ത്തത്. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു.
വിദ്യാര്‍ഥികള്‍ ക്ലാസിലായിരുന്നതിനാല്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. ഡിസംബറില്‍ പെഷര്‍വാറില്‍ സ്‌കൂളിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 84 വിദ്യാര്‍ഥികളടക്കം 126പേര്‍ മരിച്ചിരുന്നു.
















