Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഷഷ്‌ഠോദ്ധ്യായം; ഭാഗവത ശ്രവണ വിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2015, 09:26 pm IST
inSamskriti

കുമാരാ ഊചുഃ

ഇതി തേ കഥിതം സര്‍വ്വം കിം ഭൂയഃ ശ്രോതുമിച്ഛസി

ശ്രീമദ് ഭാഗവതേനൈവ ഭൂക്തിമുക്തീ കരേ സ്ഥിതേ

കുമാര•ാര്‍ പറഞ്ഞു: ഇപ്രകാരം എല്ലാം അങ്ങേയ്‌ക്ക് പറഞ്ഞു തന്നു. ഇനി എന്താണു കേള്‍ക്കേണ്ടത്? ശ്രീമദ്ഭാഗവതത്താല്‍ ഭുക്തിയും മുക്തിയും കരസ്ഥമാകുമെന്നറിഞ്ഞാലും

സൂത ഉവാച

ഇത്യുക്ത്വാ തേ മഹാത്മാനഃ പ്രോചുര്‍ ഭാഗവതീം കഥാം

സര്‍വ്വപാപഹരാം പുണ്യാം ഭുക്തിമുക്തി പ്രദായിനീം

ശൃണ്വതാം സര്‍വ്വഭൂതാനാം സപ്താഹം നിയതാത്മനാം

യഥാവിധി തതോ ദേവം തുഷ്ടുവുഃ പുരുഷോത്തമം

തദന്തേ ജ്ഞാനവൈരാഗ്യഭക്തീനാം പുഷ്ടതാ പരാ

താരുണ്യം പരമം ചാഭൂത്സര്‍വ്വഭൂതമനോഹരം

നാരദശ്ച കൃതാര്‍ത്ഥോഭൂത് സിദ്ധേ സ്വീയേ മനോരഥേ

പുളകീകൃത സര്‍വ്വാംഗഃ പരമാനന്ദസംഭൃതഃ

ഏവം കഥാ സമാകര്‍ണ്ണ്യ നാരദോ ഭഗവത്പ്രിയഃ

പ്രേമഗദ്ഗദയാ വാചാ താനുവാച കൃതാഞ്ജലിഃ

സൂതന്‍ പറഞ്ഞു: ഇപകാരം പറഞ്ഞ് ആ മഹാത്മാക്കള്‍     സകലപാപങ്ങളേയും നീക്കി ഭക്തിമുക്തികള്‍ നല്‍കുന്ന പുണ്യദായകമായ ഭാഗവതം സകലരും കേള്‍ക്കുവാനായി സപ്താഹമായി പാരായണം ചെയ്തു.     യഥാവിധി പാരായണം ചെയ്തശേഷം അവര്‍ ഒടുവില്‍ പുരുഷോത്തമനായ ഭഗവാനെ സ്തുതിച്ചു. അതോടെ ഭക്തീ ദേവിക്കും പുത്ര•ാരായ ജ്ഞാന വൈരാഗ്യങ്ങള്‍ക്കും ദേഹപുഷ്ടിയും, സര്‍വ്വരേയും ആകര്‍ഷിക്കുന്ന യൗവനയുക്തമായ ശരീരവും ഉണ്ടായി. നാരദമഹര്‍ഷിയാവട്ടെ തന്റെ മനോരഥം സാധിച്ചതിലുള്ള പരമാനന്ദത്താല്‍ കൃതാര്‍ത്ഥനായി സര്‍വ്വാംഗപുളകിതനായി നിലകൊണ്ടു. വായന കേട്ടു ധന്യനായി നാരായണപ്രിയനായ നാരദന്‍ കുമാര•ാരെ വന്ദിച്ച് പ്രേമഗദ്ഗദത്തോടെ ഇപ്രകാരം പറഞ്ഞു.

നാരദ ഉവാച

ധന്യോളസ്മ്യനുഗൃഹീതോളസ്മി ഭവദ്ഭിഃ കരുണാപരൈഃ

അദ്യ മേ ഭഗവാംല്ലബ്ധഃ സര്‍വ്വപാപഹരോ ഹരിഃ

ശ്രവണം സര്‍വ്വധര്‍മ്മേഭ്യോ വരം മന്യേ തപോധനാഃ

വൈകുണ്ഠസ്ഥോ യതഃ കൃഷ്ണാഃ ശ്രവണാദ് യസ്യ ലഭ്യതേ

നാരദന്‍ പറഞ്ഞു: കാരുണ്യവാ•ാരായ ഭവാ•ാരുടെ അനുഗ്രഹം മൂലം ഞാന്‍ ധന്യനായിത്തീര്‍ന്നിരിക്കുന്നു. ഈ ഭാഗവത സപ്താഹത്താല്‍ സര്‍വ്വപാപഹരനായ ശ്രീഹരിയെ എനിക്കു ലഭിച്ചിരിക്കുന്നു. അല്ലയോ തപോധന•ാരേ, സര്‍വ്വധര്‍മ്മങ്ങളിലും ശ്രേഷ്ഠമാണ് ശ്രവണം. വൈകുണ്ഠവാസനായ കൃഷ്ണഭാഗവാന്‍ ഈ ശ്രവണത്തിലൂടെ കൈവരുന്നുവല്ലോ.

സൂത ഉവാച

ഏവം ബ്രുവതി വൈ തത്ര നാരദേ വൈഷ്ണവോത്തമേ

പരിഭ്രമന്‍ സമായാതഃ ശുകോ യോഗേശ്വരസ്തദാ

തത്രായയൗ ഷോഡശവാര്‍ഷികസ്തദാ

വ്യാസാത്മജോ ജ്ഞാനമഹാബ്ധിചന്ദ്രമാഃ

കഥാവസാനേ നിജലാഭപൂര്‍ണ്ണതഃ

പ്രേമ്ണാ പഠന്‍ ഭാഗവതം ശനൈഃ ശനൈഃ

ദൃഷ്ട്വാ സദസ്യാഃ പരമോരു തേജസം

സദ്യഃ സമുത്ഥായ ദദുര്‍മ്മഹാസനം

പ്രീത്യാ സുരര്‍ഷിസ്തമപൂജയത് സുഖം

സ്ഥിതോളവദത്സം ശൃണുതാമലാം ഗിരം

സൂതന്‍ പറഞ്ഞു: വൈഷ്ണവോത്തമനായ നാരദന്‍ ഇതു പറഞ്ഞപ്പോഴേയ്‌ക്ക് എന്നും പതിനാറുവയസ്സിലിരിക്കുന്ന ജ്ഞാനമഹാബ്ധിചന്ദ്രനും യോഗേശ്വരനും വ്യാസപുത്രനുമായ ശുക ബ്രഹ്മര്‍ഷി സഞ്ചാരമധ്യേ അവിടെ വന്നു ചേര്‍ന്നു. അദ്ദേഹം പ്രേമപൂര്‍വ്വം ഭാഗവതം ഉരുവിട്ടുകൊണ്ടാണു വന്നു ചേര്‍ന്നത്. പരമതേജസ്വിയായ ആ മുനിശ്രേഷ്ഠനെ കണ്ടമാത്രയില്‍ സദസ്യര്‍ എഴുന്നേറ്റു അദ്ദേഹത്തിന് ശ്രേഷ്ഠമായ ഇരിപ്പിടം നല്‍കി. ദേവര്‍ഷിനാരദന്‍ അദ്ദേഹത്തെ പ്രീതിപൂര്‍വ്വം പൂജിച്ചു. ഇരിപ്പിടത്തില്‍ ഉപവിഷ്ഠനായ ശുകബ്രഹ്മര്‍ഷി ഇപ്രകാരം ഉരചെയ്തു.

ശ്രീ ശുക ഉവാച

നിഗമകല്പതരോര്‍ഗളിതം ഫലം

ശുകമുഖാദമൃതദ്രവസംയുതം

പിബത ഭാഗവതം രസമാലയം

മുഹുരഹോ രസികാ ഭുവി ഭാവുകാഃ

ശുക മഹര്‍ഷി പറഞ്ഞു: അല്ലയോ രസജ്ഞഭാവുകരേ, വേദമാകുന്ന കല്പതരുവില്‍ ഉണ്ടായതും അമൃതൊഴുകുന്നതും രസനിധാനവുമായ പഴവും ശുകമുഖത്തുനിന്നു നിര്‍ഗ്ഗളിക്കുന്നതുമായ ഭാഗവതം നുകരുക.

ധര്‍മ്മഃ പ്രോജ്ഝിതകൈതവോളത്രപരമോ നിര്‍മ്മത്സരാണാം സതാം

വേദ്യം വാസ്തവമത്ര വസ്തു ശിവദം താപത്രയോ•ൂലനം

ശ്രീമദ്ഭാഗവതേ മഹാമുനികൃതേ കിം വാ പരൈരീശ്വരഃ

സദ്യോ ഹൃദ്യവരുധ്യതേളത്ര കൃതിഭിഃ ശുശ്രൂഷിഭിസ്തത്ക്ഷണാത്

മത്സരവിഹീനരായ സജ്ജനങ്ങള്‍ക്കു നിര്‍വ്യാജമായ പരമധര്‍മ്മവും, താപത്രയങ്ങളെ നീക്കി ശ്രേയസുനല്‍കുന്ന വാസ്തവ വസ്തുവും മഹാമുനി പ്രണീതമായ ഈ ഭാഗവതത്തില്‍ തെളിഞ്ഞുകാണാം. ഇതുള്ളപ്പോള്‍ മറ്റുള്ളവയെല്ലാം എന്തിനാണ്? ഇതു കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ ഈശ്വരന്‍ ഹൃദയത്തില്‍ വന്നു കുടികൊള്ളും.

…തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.