Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സര്‍ക്കാര്‍ യന്ത്രങ്ങള്‍ നോക്കുകുത്തി; കൊയ്യാന്‍ അന്യസംസ്ഥാന യന്ത്രങ്ങള്‍ ആശ്രയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 09:16 pm IST
inAlappuzha

ആലപ്പുഴ: കുട്ടനാട്-അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ പുഞ്ചകൃഷി വിളവെടുപ്പ് അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ കര്‍ഷകര്‍ക്ക് ആശ്രയംഅയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള  കൊയ്‌ത്തു യന്ത്രങ്ങള്‍. സര്‍ക്കാര്‍ കൊയ്‌ത്തു യന്ത്രങ്ങള്‍ സംബന്ധിച്ച് കൃഷിവകുപ്പിനു പോലും ധാരണയില്ല.

കഴിഞ്ഞ പുഞ്ചകൃഷിയെ അപേക്ഷിച്ച് ഇക്കുറി നേരത്തെ തന്നെ വിളവെടുപ്പ് നടത്തേണ്ട സാഹചര്യത്തില്‍ യന്ത്രങ്ങളുടെ ലഭ്യതക്കുറവ് കര്‍ഷകരെ ആശങ്കയിലാക്കുന്നു. പുഞ്ചക്കൃഷി കൃത്യമായി കൊയ്‌തെടുക്കുന്നതിന് 250 കൊയ്‌ത്തു യന്ത്രങ്ങള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കാര്‍ഷിക കലണ്ടര്‍ പ്രകാരം എത്തിക്കാനാണ് കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. യന്ത്ര വാടക മണിക്കൂറിനു പരമാവധി നിരക്ക് 1,750-1,900 രൂപയായിരിക്കും. കഴിഞ്ഞ വര്‍ഷം 1,800-2,000 രൂപയായിരുന്നു. ഔദ്യോഗികമായി ഇത്തരത്തില്‍ പ്രഖ്യാപനം എല്ലാവര്‍ഷവും ഉണ്ടാകാറുണ്ടെങ്കിലും യന്ത്ര ഏജന്റുമാരാണ് പലപ്പോഴും വാടക തീരുമാനിക്കുന്നത്. കൊയ്‌ത്ത് വ്യാപകമാകുന്നതോടെ ഒരേസമയം മുന്നൂറിലേറെ യന്ത്രങ്ങള്‍ ആവശ്യമായി വരും.

കെയ്‌ക്കോയ്‌ക്ക് 90 യന്ത്രങ്ങളുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നാല്, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മൂന്ന്, സഹകരണ ബാങ്കിന്റെ എട്ട്, സ്വകാര്യ ഏജന്‍സികളുടെ 20 യന്ത്രങ്ങള്‍ ഉള്‍പ്പെടെ ആകെ ജില്ലയില്‍ 125 കൊയ്‌ത്തു യന്ത്രങ്ങളുണ്ട്. ഇതില്‍ ജില്ലാ പഞ്ചായത്തിന്റെ നാലു യന്ത്രവും പ്രവര്‍ത്തന സജ്ജമല്ല. കുട്ടനാട് പാക്കേജില്‍ കൃഷി വകുപ്പ് വാങ്ങി കെയ്‌കോയ്‌ക്കു നല്‍കിയ യന്ത്രങ്ങള്‍ കര്‍ഷകര്‍ക്കു വേണ്ട പോലെ ഉപകരിക്കില്ലെന്നു പരാതിയുയര്‍ന്നു.

അമ്പലപ്പുഴയിലെ അഗ്രോ-ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ ഓഫീസിലും ആലപ്പുഴയിലെ കളര്‍കോട് കൃഷി എന്‍ജിനിയറിങ് വര്‍ക്ക്‌ഷോപ്പിലുമാണ് സാധാരണയായി ജില്ലയിലെ കൊയ്‌ത്തുയന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവ എവിടെയാണെന്നതിനെ കുറിച്ച് കര്‍ഷകര്‍ക്ക് യാതൊരു വിവരവുമില്ല. വിളവെടുപ്പ് തുടങ്ങാറായിട്ടും ജില്ലയിലെ അംഗീകൃത വര്‍ക്ക്‌ഷോപ്പുകളിലൊന്നും യന്ത്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനായി എത്തിച്ചിട്ടില്ല എന്നതാണ് ലഭിക്കുന്ന വിവരം.

മാത്രമല്ല കാര്യക്ഷമമാക്കുന്നതിനു തീരുമാനിച്ചാല്‍ തന്നെ പ്രഗത്ഭരായ മെക്കാനിക്കുകളുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കും. ജില്ലയില്‍ ആകെ 567 പാടശേഖരങ്ങളിലായി 26,158 ഹെക്ടര്‍ സ്ഥലത്താണു പുഞ്ചക്കൃഷിയുള്ളത്. ഏറ്റവും കൂടുതല്‍ യന്ത്രം വേണ്ടി വരുന്നതു മാര്‍ച്ച് 16 മുതല്‍ 31 വരെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.