തിരുവനന്തപുരം: 35- ാമത് ദേശീയ ഗെയിംസിന് തിരുവനന്തപുരത്ത് കൊടിയിറക്കം. ഗവര്‍ണര്‍ പി. സദാശിവം ചടങ്ങില്‍ മുഖ്യാത്ഥിതിയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര കായികവകുപ്പ് സഹമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് എന്‍. രാമചന്ദ്രന് എന്നിവര്‍ സന്നിഹിതരായിരുന്നു.
സമാപന സമ്മേളനത്തിന് ശേഷം 36ാമത് ദേശീയ ഗെയിംസിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള കലാപരിപാടികളും അരങ്ങേറി. ഗോവയാണ് 36ാമത് അടുത്ത ദേശീയ ഗെയിംസിന്റെ വേദി.
















