ഒരാള്‍ ഒരു മരം കാണുന്നു എന്നു കരുതുക. ഒരു മരം ഒരു വരം മാത്രമാണ്. മിക്കയാളുകളും അതിനെ കാണാറുപോലുമില്ലാ ചിലര്‍ കുറച്ചുകൂടി വിശദമായാണ് ആ മരത്തെ നോക്കിക്കാണുന്നത്. ഒരു കലാകാരന്‍ അതിന്റെ എല്ലാ നിറപ്പകര്‍ച്ചകളും കാണുന്നു. എല്ലാവരും തന്നെ എന്തോ കാണുന്നുണ്ട്.
പക്ഷേ, ആ കാഴ്ച ഒരുപോലെ ആയിരിക്കുന്നില്ല. കാരണം, നിങ്ങള്‍ ഓരോരുത്തരും ജീവിതം അനുഭവിക്കുന്ന തീവ്രത ഒരേപോലെയല്ല. ശരീരമെന്നത് നിങ്ങള്‍ക്കറിയാവുന്ന ഒന്നായതുകൊണ്ട് നാം ശരീരത്തില്‍ ആരംഭിക്കുന്നു.
വിദിതമായ എന്തെങ്കിലുമൊന്നില്‍നിന്ന് പിന്നീട് അവിദിതമായ ഒന്നിലേക്ക് നിങ്ങളെ ചുവടുവയ്‌പിക്കുന്ന പ്രക്രിയയാണ് യോഗ. നിങ്ങള്‍ക്കറിവില്ലാത്ത ഒന്നിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യണം.
















