വാഷിംങ്ടണ്‍ : ഇസ്ലാമിക്് സ്റ്റേറ്റ് ഭീകര സംഘടനയക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ഭാരതത്തിന്റെ നടപടി സ്വാഗതാര്‍ഹമെന്ന് അമേരിക്ക. ഐസിസിനെ നിരോധിച്ച് നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യുഎസിന്റെ പ്രതികരണം.
നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള നിയമ നടപടികള്‍ എത്രയും പെട്ടന്ന് ആവിഷ്‌കരിക്കുമെന്നാണ് കേന്ദ്ര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതു പ്രകാരം സിറിയ, ഇറാഖ് എന്നിവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘടനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും.
















