കൊച്ചി: പെണ്‍കരുത്തിന്റെ ആവേശം നിറഞ്ഞ അങ്കത്തട്ടില്‍ കേരളത്തിന് നാലാം സ്വര്‍ണ്ണം. ഫെന്‍സിങ്ങ് മത്സരങ്ങളുടെ നാലാം ദിനത്തില്‍ പഞ്ചാബിനെ 45-35 ന് തോല്‍പ്പിച്ചാണ് വനിതാ വിഭാഗം സാബ്രെയില് കേരളം ജേതാക്കളായത്.
ഭവാനി ദേവി, വി. ഡെസ്നി, നേന ഹാരി ഖരേ, ജോസ്ന ക്രിസ്റ്റി എന്നിവരടങ്ങിയ ടീം കേരളത്തെ പ്രതിനിധീകരിച്ച് മെഡലിലേക്ക് ചുരിക ചുഴറ്റി. കൃത്യതയാര്‍ന്ന നീക്കങ്ങളിലൂടെ മുന്നേറിയ കേരള താരങ്ങള്‍ ഫൈനലിലെ ഓരോ റൗണ്ടിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഒരു ഘട്ടത്തിലും കേരളത്തിന്റെ പെണ്‍പുലികള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ പഞ്ചാബി താരങ്ങള്‍ക്കായില്ല. ആദ്യ റൗണ്ടില്‍ ഭവാനി ദേവിയുടെ പ്രകടനത്തിലൂടെ ശക്തമായ അടിത്തറയുണ്ടാക്കാന്‍ കേരള ടീമിന് കഴിഞ്ഞു. തുടര്‍ന്ന് വന്ന ജോസ്ന രണ്ടാം റൗണ്ട് അവസാനിക്കുമ്പോള്‍ സ്കോര്‍ 15-10 എന്ന സുരക്ഷിത നിലയിലെത്തിച്ചു.
പിന്നീടുള്ള ഓരോ റൗണ്ടുകളും പുരോഗമിച്ചപ്പോള്‍ കേരളത്തിന്റെ പോയന്റ് നില ക്രമേണ ഉയര്‍ന്നു.
9-ാം റൗണ്ടില്‍ മത്സരമവസാനിക്കുമ്പോള്‍ പത്ത് പോയിന്റുകളുടെ വ്യത്യാസത്തിലാണ് (45-35) കേരളം സുവര്‍ണ്ണ നേട്ടം വെട്ടിപ്പിടിച്ചത്. സെമിയില്‍ മണിപ്പൂരിനെ 45-17 നും ക്വാര്‍ട്ടറില്‍ തെലുങ്കാനയെ 45-9 നും തിരിച്ചയച്ച കേരളം ഫൈനല്‍ കാണുകകയായിരുന്നുപുരുഷ വിഭാഗം എപ്പി ടീം മത്സരങ്ങളില്‍ കേരളത്തിന് നിരാശയായിരുന്നു ഫലം. ക്വാര്‍ട്ടറില്‍ മണിപ്പൂരിനോട് പരാജയപ്പെടുകയായിരുന്നു, സ്കോര്‍ 45-37.
















