Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഷഷ്‌ഠോളദ്ധ്യായം: ഭാഗവത ശ്രവണ വിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2015, 07:42 pm IST
in Samskriti

കുമാരാ ഊചുഃ

അഥ തേ സംപ്രവക്ഷ്യാമഃ സപ്താഹശ്രവണേ വിധിഃ

സഹായൈര്‍ വസുഭിശ്ചൈവ പ്രായഃ സാധ്യോ വിധിഃ സ്മൃതഃ

ദൈവജ്ഞം തു സമാഹൂയ മുഹൂര്‍ത്തം പൃച്ഛ്യയത്‌നതഃ

വിവാഹേ യാദൃശം വിത്തം താദൃശം പരികല്പയേത്    

നഭസ്യ ആശ്വിനോര്‍ജ്ജൗ ച മാര്‍ഗ്ഗശീര്‍ഷഃ ശുചിര്‍ന്നഭാഃ

ഏതേ മാസാഃ കഥാരംഭേ ശ്രോത്യൂണാം മോക്ഷസൂചകാഃ

മാസാനാം വിപ്ര! ഹേയാനി താനി ത്യാജ്യാനി സര്‍വ്വഥാ

സഹായാശ്ചേതരേ തത്ര കര്‍ത്തവ്യാഃ സോദ്യമാശ്ച യേ    

ദേശേ ദേശേ തഥാ സേയം വാര്‍ത്താ പ്രേക്ഷ്യാ പ്രയത്‌നതഃ

ഭവിഷ്യതി കഥാ ചാത്ര ആഗന്തവ്യം കുടുംബിഭിഃ    

ദൂരേ ഹരികഥാഃ കേചിദ് ദൂരേചാച്യുത കീര്‍ത്തനാഃ

സ്ത്രിയഃ ശൂദ്രാദയോ യേ ച തേഷാം ബോധോ യതോ ഭവേത്    

കുമാരന്മാര്‍ പറഞ്ഞു: ഹേ നാരദാ, ഇനി ഭവാന് ഭാഗവതസപ്താഹവിധി പറഞ്ഞു തരാം. ആളും ധനവും ധാരാളമുണ്ടായാലേ ഇതു സാധിക്കുകയുള്ളൂ. ജ്യോത്സ്യനെക്കൊണ്ട് മൂഹൂര്‍ത്തം കുറിക്കണം. വിവാഹത്തിനു മുഹൂര്‍ത്തം നോക്കുമ്പോള്‍ നല്‍കാറുള്ള അത്രയും ധനം ജ്യോത്സ്യനു ദക്ഷിണ നല്‍കണം. ആഷാഡം, ശ്രാവണം, പ്രോഷ്ഠപദം, ആശ്വിനം, കാര്‍ത്തികം, മാര്‍ഗ്ഗശീര്‍ഷം എന്നീ മാസങ്ങളില്‍ (യഥാക്രമം കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു മാസങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണായന കാലം) വായന തുടങ്ങുന്നതു ശ്രോതാക്കള്‍ക്കു മുക്തി നല്‍കും. (ഈ മാസങ്ങളിലെ ചൊവ്വാഴ്ചയും ഞായറാഴ്ചയും ധ്രുവ (ഉത്രം, ഉത്രാടം, ഉതൃട്ടാതി, രോഹിണി), മൃദു (ചിത്തിര, അനിഴം, മകയിരം, രേവതി) നക്ഷത്രങ്ങളും വര്‍ജ്ജിക്കേണ്ടതാണ്.

എന്നാല്‍ ഭാഗവതത്തിന് നൈത്യകമോ സപ്താഹമോ ആയാലും യാതൊരു ദിനവും വര്‍ജ്ജ്യമല്ല എന്നാണു പണ്ഡിതമതം.) മറ്റു മാസങ്ങള്‍ വര്‍ജ്ജിക്കേണ്ടതാണ്. ഉത്സാഹമുള്ളവരെ വേണം യജ്ഞകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ നിയോഗിക്കേണ്ടത്. ദേശങ്ങള്‍ തോറും ഭാഗവതസ്പതാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വാര്‍ത്ത അറിയിക്കണം. ഇവിടെ പാരായണമുള്ളതിനാല്‍ കുടുംബസമേതം വന്നു ചേരണമെന്ന് സകലരേയും അറിയിക്കണം. അറിവുനല്‍കുന്നതായ ഹരികഥയും അച്യുതകീര്‍ത്തനവും സ്ത്രീകള്‍ക്കും ശൂദ്രാദികള്‍ക്കും സുലഭമല്ലല്ലോ.

ദേശേ ദേശേ വിരക്താ യേ വൈഷ്ണവാഃ കീര്‍ത്തനോത്സുകാഃ

    തേഷ്വേവ പത്രം പ്രേഷ്യം ച തല്ലേഖനമിതീരിതം    

    സതാം സമാജോ ഭവിതാ സപ്തരാത്രം സുദുര്‍ല്ലഭഃ

    അപൂര്‍വ്വരസരൂപൈവ കഥാ ചാത്ര ഭവിഷ്യതി        

    ശ്രീഭാഗവത പീയൂഷപാനായ രസലമ്പടാഃ    

    ഭവന്തശ്ച തഥാ ശീഘ്രമായാത പ്രേമതത്പരാഃ    

    നാവകാശഃ കദാചിച്ചേദ് ദിനമാത്രം തഥാപി തു

    സര്‍വ്വഥാളളഗമനം കാര്യം ക്ഷണോളത്രൈവ സുദുര്‍ല്ലഭഃ    

    ഏവമാകാരണം തേഷാം കര്‍ത്തവ്യം വിനയേന ച

    ആഗന്തുകാനാം സര്‍വ്വേശാം വാസസ്ഥാനാനി കല്പയേത്  

പാരായണത്തില്‍ താല്പര്യമുള്ള വൈഷ്ണവ സന്ന്യാസിമാര്‍ ക്കെല്ലാം എഴുത്തയച്ചു വരുത്തണം. ഏഴു ദിവസം സുദുര്‍ല്ലഭമായ  സജ്ജന സംഗമവും അതില്‍ അപൂര്‍വ്വരസം അടങ്ങിയ കഥാ പാരായണവും ഉണ്ടാകുന്നതാണ്. ശ്രീമദ് ഭാഗവതാമൃതം ആസ്വദിക്കാന്‍ അത്യന്തം തല്പരനായ  അങ്ങ് സസ്‌നേഹം ശീഘ്രം വന്നു ചേരണം. അതിനു കഴിയാത്ത പക്ഷം ഒരു ദിവസം എങ്കിലും പങ്കെടുക്കണം. ഈ വിധമുള്ള മഹോത്സവം സുലഭമല്ല എന്ന് അങ്ങേയ്‌ക്ക് അറിയാമല്ലോ.  എന്നിങ്ങനെ വിനയപുരസ്സരം വൈഷ്ണവരെ ക്ഷണിക്കേണ്ടതാണ്. ക്ഷണം സ്വീകരിച്ചു വരുന്നവര്‍ക്കെല്ലാം താമസ സൗകര്യവും നല്‍കേണ്ടതാണ്.

 തീര്‍ത്ഥേ വാപി വനേ വാപി ഗൃഹേ വാ ശ്രവണം  മതം

    വിശാലാ വസുധാ യത്ര കര്‍ത്തവ്യം തത് കഥാസ്ഥലം

    ശോധനം മാര്‍ജ്ജനം ഭൂമേര്‍ലേപനം ധാതുമണ്ഡനം

    ഗൃഹോപസ്‌ക്കരമുദ്ധൃത്യ ഗൃഹകോണേ നിവേശയേത്

അര്‍വ്വാക് പഞ്ചാഹതോ യത്‌നാദാസ്തീര്‍ണ്ണാനി പ്രമേളയേത്

    കര്‍ത്തവ്യോ മണ്ഡപഃ പ്രോച്ചൈഃ കദളീഷണ്ഡമണ്ഡിത

    ഫലപുഷ്പദളൈര്‍വ്വിഷ്വഗ്വിതാനേന വിരാജിതഃ

    ചതുര്‍ദ്ദിക്ഷു ധ്വജാരോപോ ബഹുസമ്പദ്വിരാജിതഃ    

ഊര്‍ദ്ധ്വം സപ്‌തൈവ ലോകാശ്ച കല്പനീയാഃ സവിസ്തരം

തേഷു വിപ്രാ വിരക്താശ്ച സ്ഥാപനീയാഃ പ്രബോധ്യ ച    

    പൂര്‍വ്വം തേഷാമാസനാനി കര്‍ത്തവ്യാനി യഥോത്തരം

    വക്തുശ്ചാപി തദാ ദിവ്യമാസനം പരികല്പയേത്    

ഉദങ്മുഖോ ഭവേദ്വക്താ ശ്രോതാ വൈ പ്രാങ്മുഖസ്തദാ

പ്രാങ്മുഖശ്ചേദ് ഭവേദ്വക്താ ശ്രോതാ ചോദങ്മുഖസ്തദാ    

    അഥവാ പൂര്‍വ്വദിഗ് ജ്ഞേയാ പൂജ്യപൂജകമധ്യതഃ

ശ്രോത്യൂണാമാഗമേ പ്രോക്താ ദേശകാലാദി കോവിദൈഃ    

വിരക്തോ വൈഷ്ണവോ വിപ്രോ വേദശാസ്ത്ര വിശുദ്ധികൃത്

ദൃഷ്ടാന്തകുശലോ ധീരോ വക്താ കാര്യോളതി നിഃസ്പൃഹഃ     

തീര്‍ത്ഥത്തിലോ, വനത്തിലോ ഗൃഹത്തിലോ പാരായണം നടത്താം. വിശാലമായ സ്ഥലത്ത് നിലം വൃത്തിയാക്കി അടിച്ചു വാരി ചായമടിച്ചു മനോഹരമാക്കണം. ഗൃഹോപകരണങ്ങള്‍ ഒരു മൂലയിലേക്ക് ഒതുക്കി വയ്‌ക്കണം. (ആദ്യകാലങ്ങളില്‍ സപ്താഹം ഗൃഹങ്ങളില്‍ വെച്ചായിരുന്നു കൂടുതലും നടത്തിയിരുന്നത്. കേരളത്തില്‍ തന്നെ ബ്രാഹ്മണ/ക്ഷത്രിയ തുടങ്ങിയ പ്രഭു കുടുംബങ്ങളില്‍ നിന്നും ഭാഗവത സപ്താഹം ജനമധ്യത്തിലേക്കെത്തിയിട്ട് അരനൂറ്റാണ്ടു മാത്രമേ ആയിട്ടുള്ളൂ.) പതിനഞ്ചു ദിവസങ്ങള്‍ക്കു മുമ്പേ വിരിപ്പുകള്‍ ഒരുക്കി തുടങ്ങണം. കുലവാഴകളാലും നാനാവിധപുഷ്പങ്ങളാലും അലങ്കരിച്ച ഉയര്‍ന്ന മണ്ഡപം ഉണ്ടാക്കണം.

നാലുദിക്കുകളിലും കൊടി കെട്ടണം. മുകളിലേയ്‌ക്ക് ഏഴു നിലകള്‍ നിര്‍മ്മിച്ച മണ്ഡപത്തില്‍ വേണം സന്ന്യാസി ശ്രേഷ്ഠരെ ഇരുത്തുവാന്‍. അവര്‍ക്കും പാരായണക്കാരനും യഥോചിതമായ ആസനം (ഇരിപ്പിടം) നല്‍കണം. വായിക്കുന്നയാള്‍ വടക്കോട്ടു തിരിഞ്ഞാണിരിക്കുന്നതെങ്കില്‍ വായിപ്പിക്കുന്നയാള്‍ (ശ്രോതാവ്) കിഴക്കോട്ടു തിരിഞ്ഞും, വായന ക്കാരന്‍ കിഴക്കോട്ടാണെങ്കില്‍ ശ്രോതാവ് വടക്കോട്ടും തിരിഞ്ഞിരിക്കേണ്ടതാണ്. അതല്ലെങ്കില്‍  പൂജ്യരുടേയും പൂജകന്റേയും മധ്യഭാഗം കിഴക്കോട്ടായി സങ്കല്പിക്കണം. ശ്രോതാക്കള്‍ എത്തിച്ചേര്‍ ന്നാല്‍ ദേശകാലാദികളേക്കുറിച്ചറിയാവുന്ന അഭിജ്ഞന്മാര്‍ അഭിപ്രായപ്പെടുന്ന പ്രകാരമുള്ള വിരക്ത നും, വേദശാസ്ത്രവിശാരദനും, ദൃഷ്ടാന്തകുശലനും, ധീരനും, നിസ്പൃഹനുമായ വൈഷ്ണവ ദ്വിജനെ വായനക്കാരനായി നിയോഗിക്കണം.

അനേക ധര്‍മ്മ വിഭ്രാന്താഃ സ്‌ത്രൈണാഃ പാഖണ്ഡവാദിനഃ

ശുകശാസ്ത്രകഥോച്ചാരേ ത്യാജ്യാസ്‌തേ യദി പണ്ഡിതാഃ

വക്തുഃ പാര്‍ശ്വേ സഹായാര്‍ത്ഥമന്യഃ സ്ഥാപ്യസ്തഥാവിധഃ

പണ്ഡിതഃ സംശയച്ഛേത്താ ലോകബോധന തത്പരഃ

ഒരു ധര്‍മ്മവും ആചരിക്കാത്തവരും സ്തീലമ്പടന്‍മാരും പാഷണ്ഡവാദികളും പണ്ഡിതരാണെങ്കിലും ശുകശാസ്ത്രം കഥിക്കുവാന്‍ യോഗ്യരല്ല. വായനക്കാരന്റെ ഒരു വശത്ത് സഹായിയായി അദ്ദേഹത്തെപ്പോലെ തന്നെ പണ്ഡിതനും ജനങ്ങളുടെ സംശയം തീര്‍ത്തു കൊടുക്കാന്‍ കഴിവുള്ളവനുമായ ഒരാളെക്കൂടി നിയോഗിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.