തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന് മുപ്പത്തിമൂന്നാം സ്വര്‍ണം. ട്രിപ്പിള്‍ ജംപ് മത്സരത്തില്‍ രഞ്ജിത് മഹേശ്വരിയാണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.
16.66 മീറ്റര്‍ പിന്നിട്ട രഞ്ജിത് പഞ്ചാബിന്റെ അര്‍പീന്ദര്‍ സിങ്ങിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. ഇതോടെ ഗെയിംസില്‍ കേരളം വീണ്ടും രണ്ടാമതെത്തി. 32 സ്വര്‍ണവുമായി ഹരിയാനയാണ് മൂന്നാമത്.
















