തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ മെഡല്‍ പട്ടികയില്‍ കേരളം ഹരിയാനയെ പിന്തള്ളി രണ്ടാം സ്ഥാനത്ത്.
സൈക്ലിംഗ് പോയിന്റ് റേസ് വിഭാഗത്തിലെ വനിതകളുടെ പ്രകടനമാണ് കേരളത്തെ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയത്. ഈ വിഭാഗത്തില്‍ മഹിതാ മോഹന്‍ സ്വര്‍ണം നേടിയപ്പോള്‍ പാര്‍വതി വെള്ളിയും ബിസ്മി വെങ്കലവും നേടി.ഗെയിംസില്‍ മഹിതയുടെ മൂന്നാം സ്വര്‍ണമാണിത്.
സ്വര്‍ണ സമ്പാദ്യം മുപ്പതായതോടെയാണ് കേരളം മെഡല്‍ നിലയില്‍ ഹരിയാനയെ പിന്തള്ളി രണ്ടാമതെത്തിയത്.
















