കൊച്ചി: ഫെന്‍സിങ്ങില്‍ ഇന്നലെ കേരളം ഇരട്ട മെഡല്‍ ചൂടി. വനിതകളുടെ എപ്പി വിഭാഗത്തില്‍ സ്വര്‍ണം നേടിയപ്പോള്‍ പുരുഷ ഫോയില്‍ വെങ്കലവും കേരളത്തിന്റെ പട്ടികയിലെത്തി.
ഇഞ്ചോടിഞ്ച് മുഖാമുഖത്തില്‍ മണിപ്പൂരിനെ 45-43 എന്ന സ്‌കോറിന് വീഴ്‌ത്തിയാണ് കേരളത്തിന്റെ പെണ്‍പോരാളികള്‍ സുവര്‍ണസ്വപ്‌നം സാക്ഷാത്കരിച്ചത്. സ്‌റ്റെഫിത ചാലില്‍, വി.പി. ദില്‍ന, അമ്പിളി, അശ്വതി രാജ എന്നിവര്‍ കേരളത്തെ പ്രതിനിധീകരിച്ച. പുരുഷ ഫോയില്‍ സര്‍വീസസിനോട് കനത്ത തോല്‍വിയേറ്റുവാങ്ങിയ കേരള ടീം വെങ്കലത്തില്‍ ഒതുങ്ങിക്കൂടുകയായിരുന്നു (45-13).
ഫൈനലില്‍ മണിപ്പൂരിനെ 45-34ന് മറികടന്ന് സര്‍വീസസ് സ്വര്‍ണ്ണം കരഗതമാക്കുകയും ചെയ്തു.
ദേശീയ താരം വിനീത് കുമാര്‍ വേലായുധം പട്ടാളപ്പടയുടെവിജയശില്‍പ്പി.
















