Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചമാദ്ധ്യായം; ഗോകര്‍ണ്ണകൃത സപ്താഹവര്‍ണ്ണനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2015, 08:50 pm IST
inSamskriti

ഹരിദാസാ ഊചുഃ

ശ്രവണസ്യ വിഭേദേന ഫലഭേദോളത്ര സംസ്ഥിതഃ

ശ്രവണം തു കൃതം സര്‍വൈര്‍ന്ന തഥാ മനനം കൃത

ഫലഭേദസ്തതോ ജാതോ ഭജനാദപി മാനദ

സപ്തരാത്രമുപോഷൈ്യവ പ്രേതേന ശ്രവണം കൃതം

മനനാദി തഥാ തേന സ്ഥിരചിത്തേ കൃതം ഭൃശം

അദൃഢംച ഹതം ജ്ഞാനം പ്രമാദേന ഹതം ശ്രുതം

സന്ദിഗ്‌ദ്ധോ ഹി ഹതോ മന്ത്രോ വ്യഗ്രചിത്തോ ഹതോ ജപഃ

അവൈഷ്ണവോ ഹതോ ദേശോ ഹതം ശ്രാദ്ധമപാത്രകം

ഹതമശ്രോതിയേ ദാനമനാചാരം ഹതം കുലം

വിശ്വാസോ ഗുരുവാക്യേഷു സ്വസ്മിന്‍ ദീനത്വഭാവനാ

മനോദോഷ ജയശ്ചൈവ കഥയാം നിശ്ചലാ മതിഃ

ഏവമാദികൃതം ചേത്‌സ്യാത്തദാ വൈ ശ്രവണേ ഫലം

പുനഃ ശ്രവാന്തേ  സര്‍വ്വേഷാം വൈകുണ്‌ഠേ വസതിര്‍ ധ്രുവം

ഗോകര്‍ണ്ണ തവ ഗോവിന്ദോ ഗോലോകം ദാസ്യതി സ്വയം 

വിഷ്ണുദാസന്മാര്‍ പറഞ്ഞു: ‘ശ്രവണത്തിലുള്ള വ്യത്യാസം മൂലമാണ്് ഫലത്തിലും വ്യത്യാസമുണ്ടായത്. ഇവിടെയുള്ള സകലരും ഭാഗവതം ശ്രവിക്കുകയുണ്ടായി. പക്ഷേ ആരും മനനം ചെയ്യുകയുണ്ടായില്ല. അതിനാല്‍ ഫലവ്യത്യാസമുണ്ടായി. വീണ്ടും ശ്രവിച്ചാല്‍ മതിയാകും.

ഏഴുനാള്‍ ഉപവസിച്ചാണു പ്രേതം സപ്താഹം ശ്രവിച്ചത്. മനസ്സുറപ്പിച്ച് ഭാഗവതം മനനം ചെയ്യുകയും ചെയ്തു. നന്നായുറയ്‌ക്കാത്ത ജ്ഞാനം കെട്ടുപോകും. പ്രമാദം മൂലം ശ്രുതവും, സംശയം മൂലം മന്ത്രവും, ഹൃദയചാഞ്ചല്യം കൊണ്ട് ജപവും, അവൈഷ്ണവരാല്‍ നാടും, യോഗ്യനല്ലാത്തവര്‍ക്കുള്ള ദാനത്താല്‍ ശ്രാദ്ധവും,, ശ്രോത്രിയനല്ലാതെ നല്‍കുന്ന ദാനവും, അനാചാരത്തിനാല്‍ കുലവും കെട്ടുപോകുന്നതാണ്. ഗുരുവചനങ്ങളിലുള്ള വിശ്വാസം, താന്‍ ദീനനാണെന്നുള്ള  വിചാരം, മനോദോഷങ്ങളുടെ നിഗ്രഹം, ഭഗവത്കഥയിലുള്ള ദൃഢശ്രദ്ധ ഇവയുണ്ടായാലേ ഭാഗവത ശ്രവണത്തിന്റെ ഫലം സിദ്ധിക്കുകയുള്ളൂ.

ഒരിക്കല്‍കൂടി ഭാഗവതം ശ്രവിച്ചാല്‍ നിശ്ചയമായും ഇവിടെയുള്ള എല്ലാവര്‍ക്കും വൈകുണ്ഠലോകം  ലഭിക്കുന്നതാണ്. അല്ലയോ ഗോകര്‍ണ്ണാ, ഭവാനു ഗോവിന്ദ ഭഗവാന്‍ ഗോലോകം തന്നെ നല്‍കുന്നതാണ്.’

ഏവമുക്ത്വാ യയുഃ സര്‍വേ വൈകുണ്ഠം ഹരി കീര്‍ത്തനാഃ

ശ്രാവണേ മാസി ഗോകര്‍ണ്ണഃ കഥാ മൂചേ തഥാ പുനഃ

സപ്തരാത്രവതീം ഭൂയഃ ശ്രവണം തൈഃ കൃതം  പുനഃ

     കഥാ സമാപ്തൗ യജ്ജാതം ശ്രൂയതാം തച്ച നാരദ

വിമാനൈഃ സഹ ഭക്തൈശ്ച ഹരിരാവിര്‍ ബഭൂവ ഹ

   ജയ ശബ്ദാ നമഃ ശബ്ദാസ്തത്രാസന്‍ ബഹവസ്തദാ    

പാഞ്ചജന്യധ്വനിം ചക്രേ ഹര്‍ഷാത്തത്ര സ്വയം ഹരിഃ

ഗോകര്‍ണ്ണം തു സമാലിംഗ്യാ കരോത്‌സ്വസദൃശം ഹരിഃ    

ശ്രോത്രൂനന്യാന്‍ ഘനശ്യാമാന്‍ പീതകൗശേയവാസസഃ

കിരീടിനഃ കുണ്ഡലിന സ്തഥാ ചക്രേ ഹരിഃ ക്ഷണാത്    

തദ്ഗ്രാമേ യേ സ്ഥിതാ ജീവാ അശ്വചാണ്ഡാളജാതയഃ

വിമാനേ സ്ഥാപിതാസ്‌തേളപി ഗോകര്‍ണ്ണ കൃപയാ തദാ     

പ്രേഷിതാ ഹരിലോകേ തേ യത്ര ഗച്ഛന്തി യോഗിനഃ

ഗോകര്‍ണ്ണേന സ ഗോപോലോ ഗോലോകം ഗോപവല്ലഭം 

ഇപ്രകാരം പറഞ്ഞശേഷം വിഷ്ണുദാസന്മാര്‍ വൈകുണ്ഠത്തിലേക്കു പോയി. ഗോകര്‍ണ്ണനാവട്ടെ അവരുടെ നിര്‍ദ്ദേശമനുസരിച്ച് ശ്രാവണമാസത്തില്‍ വീണ്ടും സപ്താഹം നടത്തി. സകലരും ഏഴുനാള്‍ ഉപവസിച്ച് ശ്രവിച്ചു. വായനയുടെ അവസാനത്തില്‍ സാക്ഷാല്‍ വിഷ്ണുഭഗവാന്‍ തന്നെ വിമാനങ്ങളോടും ഭക്തരോടും കൂടി അവിടെ പ്രത്യക്ഷനായി. സര്‍വ്വത്ര ജയ ശബ്ദങ്ങളും നമഃ ശബ്ദങ്ങളും മുഴങ്ങി. മനസ്സു നിറഞ്ഞ ഭഗവാന്‍ തന്റെ പാഞ്ചജന്യം ഉച്ചത്തില്‍ മുഴക്കി.

ഗോവിന്ദനായ വിഷ്ണു ഗോകര്‍ണ്ണനെ ആലിംഗനം ചെയ്തു. ശ്രോതാക്കളെല്ലാം ക്ഷണമാത്രയില്‍ മേഘശ്യാമളന്മാരും പീതാം ബരന്മാരും കിരീടകുണ്ഡലാലങ്കൃതരുമായിച്ചമഞ്ഞു. ഗോകര്‍ണ്ണന്റെ കാരുണ്യത്താല്‍ ആ ഗ്രാമത്തില്‍  ഉണ്ടായിരുന്ന ചണ്ഡാളര്‍ മുതല്‍ സകലജീവജാലങ്ങളും വിമാനത്തില്‍ കയറ്റി യോഗിമാര്‍ക്കു മാത്രം പ്രാപ്യമായ ഹരിലോകത്തിലേക്ക് അയയ്‌ക്കപ്പെട്ടു. ഗോപീവല്ലഭനായ ഗോപാലന്‍ ഗോകര്‍ണ്ണ നേയും കൊണ്ട് ഗോലോകത്തിലേക്കും യാത്രയായി.

കഥാശ്രവണതഃ പ്രീതോ നിര്യയൗ ഭക്തവത്സലഃ

അയോദ്ധ്യാവാസിനഃ പൂര്‍വ്വം യഥാ രാമേണ സംഗതാഃ    

തഥാ കൃഷ്ണനേ തേ നീതാ ഗോലോകം യോഗിദുര്‍ല്ലഭം

    യത്ര സൂര്യസ്യ സോമസ്യ സിദ്ധാനാം ന ഗതിഃ കദാ

  തം ലോകം ഹി ഗതാസ്‌തേ തു ശ്രീമദ് ഭാഗവതശ്രവാത് 

പണ്ട് അയോദ്ധ്യാനിവാസികളെ എപ്രകാരമാണോ രാമന്‍ നയിച്ചത് അതേ പ്രകാരം കൃഷ്ണ ഭഗവാന്‍ യോഗിമാര്‍ക്കു പോലും ദുര്‍ലഭമായ ഗോലോകത്തേക്ക് അവരെ നയിച്ചു. ശ്രീമദ് ഭാഗവതം ശ്രവിച്ച തിനാല്‍ അവര്‍ സൂര്യനും, ചന്ദ്രനും, സിദ്ധന്മാരും പോലും പ്രാപിക്കാത്ത ലോകത്തില്‍ ചെന്നു ചേര്‍ന്നു.

   ബ്രൂമോളത്ര തേ കിം ഫലവൃന്ദമുജ്ജ്വലം

    സപ്താഹ യജ്ഞേന കഥാസു സഞ്ചിതം

    കര്‍ണ്ണേന ഗോകര്‍ണ്ണ കഥാക്ഷരോ യൈഃ

    പീതശ്ച തേ ഗര്‍ഭഗതാ ന ഭൂയ:    

    വാതാംബുവര്‍ണ്ണാശന ദേഹശോഷണൈ

    സ്തപോഭിരുഗ്രൈശ്ചിരകാലസഞ്ചിതൈഃ

    യോഗൈശ്ച സംയാന്തി ന താം ഗതിം വൈ

    സപ്താഹഗാഥാ ശ്രവണേന യാന്തി യാം  

സപ്താഹയജ്ഞകഥാ ശ്രവണത്തിന്റെ ഉജ്ജ്വല ഫലങ്ങളെക്കുറിച്ച് എന്തു പറയാനാണ്? ഗോകര്‍ണ്ണ കഥാമൃതം കര്‍ണ്ണങ്ങളാല്‍ നുകരുന്നവര്‍ക്കു വീണ്ടും ഗര്‍ഭവാസം അനുഷ്ഠിക്കേണ്ടി വരികയില്ല. (പുനര്‍ജന്മമുണ്ടാവില്ല). കാറ്റ്, ഇല, വെള്ളം ഇവയിലേതെങ്കിലും ഭക്ഷിച്ചു ദേഹം മെലിയിച്ചു വളരെ നാളുകള്‍ കഠിനതപസ്സു ചെയ്തതുകൊണ്ടോ യോഗം കൊണ്ടോ, സപ്താഹവായന കേട്ടാലത്തെ ഗതി മനുഷ്യര്‍ക്കു ലഭിക്കുകയില്ല.

ഇതിഹാസമിമം പുണ്യം ശാണ്ഡില്യോളപി മുനീശ്വരഃ

      പഠനേ ചിത്രകൂടസ്ഥോ ബ്രഹ്മാനന്ദ പരിപ്ലുതഃ    

    

    ആഖ്യാനമേതത് പരമം പവിത്രം

    ശ്രുതം സകൃദ് വൈ വിദഹേദഘൗഘം

    ശ്രാദ്ധേ പ്രയുക്തം പിതൃതൃപ്തിമാവഹേ-

      നിത്യം സുപാഠാദപുനര്‍ഭവം ച  

ബ്രഹ്മാനന്ദത്തില്‍ മുഴുകിയ ശാണ്ഡില്യ മുനീശ്വരന്‍ പോലും ചിത്രകൂടത്തിലിരുന്ന് ഈ പുണ്യമായ ഇതിഹാസം വായിച്ചു വരുന്നു. പരമപവിത്രമായ ഈ ആഖ്യാനം ഒരു തവണ കേട്ടാല്‍തന്നെ ദുരിതജാലങ്ങള്‍ വെന്തു വെണ്ണീറാകും. ശ്രാദ്ധവേളയില്‍ പാരായണം ചെയ്താല്‍ പിതൃക്കള്‍ക്ക് തൃപ്തി കൈവരും. നിത്യവും പാരായണം ചെയ്താല്‍ മോക്ഷപ്രാപ്തിയുമുണ്ടാകുന്നതാണ്.

അഞ്ചാം അദ്ധ്യായം കഴിഞ്ഞു

…തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.