തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്റെ അനില്‍ഡ തോമസ് സ്വര്‍ണം നേടി.
52.71 സെക്കന്റിലാണ് അനില്‍ഡ ഗെയിംസ് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയത്. കെ.എം. ബീനാമോളുടെ പേരിലുണ്ടായിരുന്ന റെക്കാര്ഡിനൊപ്പമാണ് അനില്‍ഡ എത്തിയത്.
കേരളത്തിന്റെ തന്നെ അനു രാഘവന് വെള്ളി നേടി. 54.38 സെക്കന്‍ഡിലാണ് അനു രാഘവന് വെള്ളി നേടിയത്. ഇതോടെ കേരളം ഗെയിംസില്‍ 26 സ്വര്‍ണം നേടി.
അതേസമയം പുരുഷന്മാരുടെ 400 മീറ്ററില്‍ സര്‍വീസസിന്റെ ആരോഗ്യ രാജീവ് സ്വര്‍ണം നേടി. ഈയിനത്തില്‍ കേരളത്തിനു മെഡല്‍ കരസ്ഥമാക്കാനായില്ല.
















