തിരുവനന്തപുരം: ജമ്പിങ് പിറ്റില്‍ നിന്ന് ഇന്നലെ ഒരു റെക്കോര്‍ഡ്. പുരുഷന്മാരുടെ ലോങ്ജമ്പില്‍ മധ്യപ്രദേശിന്റെ അങ്കിത് ശര്‍മ്മയാണ് പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥപിച്ചത്. 20 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ശര്‍മ്മയുടെ ജമ്പില്‍ പഴങ്കഥയായത്. 1994 ജനുവരിയില്‍ കേരള താരം ശ്യാംകുമാര്‍ സ്ഥാപിച്ച 7.79 മീറ്ററിന്റെ റെക്കോര്‍ഡാണ് അങ്കിത് ഇന്നലെ സന്ധ്യക്ക് നടന്ന ഫൈനലില്‍ 8.04 മീറ്റര്‍ ചാണ്ടി തന്റെ പേരിലേക്ക് മാറ്റിയത്.
7.86 മീറ്റര്‍ ചാടി തമിഴ്‌നാടിന്റെ പ്രേംകുമാര്‍ വെള്ളി നേടിയപ്പോള്‍ 7.40 മീറ്റര്‍ ചാടി കര്‍ണാടകയുടെ ഷംസീര്‍ വെങ്കലം നേടി. കേരളത്തിന് വേണ്ടി മത്സരിക്കാനിറങ്ങിയ മുഹമ്മദ് അനീസിന് 7.39 മീറ്റര്‍ ചാടി നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. മറ്റൊരു മലയാളിയായ ഹരികൃഷ്ണന്‍ 5.48മീറ്റര്‍ ചാടി ഏറ്റവും അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
















