തിരുവനന്തപുരം: താരങ്ങളുടെ പിന്മാറ്റത്തിലൂടെ കേരളത്തിന് നഷ്ടമായത് ഉറപ്പായ മെഡലും മറ്റൊരു താരത്തിന് ലഭിക്കുമായിരുന്നു അവസരവും. ഇന്നലെ പുരുഷന്മാരുടെ ലോങ്ജമ്പിലാണ് കേരളത്തിന് വേണ്ടി മത്സരിച്ച രഞ്ജിത്ത് മഹേശ്വരി പിന്മാറിയത്. ടിന്റു ലൂക്ക 400 മീറ്ററില്‍ നിന്നും പിന്മാറി. ഇരുവരുടെയും പിന്മാറ്റം വിവാദമായിട്ടുണ്ട്.
തന്റെ ഇഷ്്ടയിനമായ ട്രിപ്പിള്‍ ജമ്പില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി സ്വര്‍ണം ഉറപ്പാക്കാനാണ് മല്‍സരത്തില്‍ നിന്നും പിന്മാറിയതെന്നാണ് രഞ്ജിത് മഹേശ്വരി പിന്നീട് വ്യക്തമാക്കിയത്. മത്സരത്തിനുള്ള എന്‍ട്രി ലഭിക്കുകയും സ്റ്റാര്‍ട്ട് ലിസ്റ്റില്‍ പേര് ഉള്‍പ്പെടുകയും ചെയ്താല്‍ ആദ്യ ഇനത്തില്‍ മത്സരിക്കാതിരുന്നാല്‍ മറ്റ് ടീമിലെ ആരെങ്കിലും ഇത് ചോദ്യം ചെയ്താല്‍ അടുത്ത ഇനങ്ങളിലും അയോഗ്യനാക്കപ്പെടും. അതിനാലാണ് പങ്കെടുത്ത ശേഷം പിന്മാറിയതെന്നാണ് രഞ്ജി മഹേശ്വരി പറയുന്നത്.
രഞ്ജിത് മഹേശ്വരിക്ക് പിന്നാലെ 400 മീറ്ററില്‍ മത്സരിക്കേണ്ടിയിരുന്ന ടിന്റു ലൂക്കയും പിന്മാറി. 800 മീറ്ററില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ടിന്റു 400 മീറ്ററില്‍ നിന്ന് പിന്മാറിയതെന്നാണ് വിവരം.ഞായറാഴ്ച പുറത്തിറക്കിയ പട്ടികയില്‍ 400 മീറ്ററില്‍ മത്സരിക്കുന്നവരുടെ ലിസ്റ്റില്‍ ടിന്റുവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ പുറത്തിറക്കിയ പട്ടികയില്‍ ടിന്റു ലൂക്കയുടെ പേരില്ലായിരുന്നു. 800 മീറ്ററില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് 400 മീറ്ററില്‍ നിന്നും ടിന്റു പിന്മാറിയത്. പരിശീലക പി.ടി ഉഷ ഇടപെട്ടാണ് ടിന്റുവിനെ 800 മീറ്ററില്‍ മാത്രമാക്കി മാറ്റിയത്. 400 മീറ്ററിന്റെ ഹീറ്റ്സ് ഇന്നലെയാണ് നടന്നത്.
അതുപോലെ തന്നെ 800 മീറ്ററില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ 400 മീറ്ററില്‍ ടിന്റു മത്സരിക്കുന്നില്ലെന്ന് കോച്ച് പി.ടി ഉഷയും അറിയിച്ചു.
















