തൃശൂര്‍: വനിതാ ഫുട്ബോളില്‍ വെങ്കല മെഡല്‍ പ്രതീക്ഷയുമായി കേരളം ഇന്നിറങ്ങുന്നു. ഹരിയാനയുമായാണ് രാവിലെ 7.30ന് കേരളത്തിന്റെ മത്സരം. സെമി ഫൈനല്‍ പോരാട്ടത്തില്‍ മണിപ്പൂരിനോട് പരാജയപ്പെട്ടതോടെയാണ് കേരളത്തിന് ലുസേഴ്സ് ഫൈനല്‍ കളിക്കേണ്ടി വന്നത്. സെമിയില്‍ ഇരു ടീമുകളും മൂന്ന്്് ഗോള്‍ വീതം വഴങ്ങിയിരുന്നു.
ഇന്നത്തെ കളിയില്‍ ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം.കേരളത്തിന്റെയും ഹരിയാനയുടെയും പ്രതിരോധം ശക്തമാണ്. എന്നാല്‍ മുന്നേറ്റ നിരയുടെ പാളിച്ചകള്‍ പരിഹരിക്കാന്‍ ഇതുവരെയും ഇരു ടീമുകള്‍ക്കും സാധിച്ചിട്ടില്ല. എന്നിരുന്നാലും കാണികളുടെ പിന്തുണ കൂടിയാകുമ്പോള്‍ അല്പം മുന്‍തൂക്കം കേരളത്തിന് തന്നെയാണ്. കഴിഞ്ഞ കളിയില്‍ പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയാണ് കേരളം ഇറങ്ങിയത്. എന്നാല്‍ ആശൈലി മാറ്റി 4-4-2 എന്ന ക്രമത്തിലായിരിക്കും കേരളം ഇറങ്ങുക. മുന്നേറ്റ നിരയില്‍ പുവാട്ടക്കൊപ്പം അശ്വതിയോ നിഖിലയോ ചേര്‍ന്നേക്കും.
ആദ്യമായി ഫുട്ബോളില്‍ ഒരു മെഡല്‍ എന്ന പ്രതീക്ഷയുമായാണ് കേരളം ഇറങ്ങുന്നത്. പുരുഷ ഫുട്ബോളില്‍ നിന്ന് കേരളം തോറ്റ് പുറത്തായതോടെ ഏവരുടെയും പ്രതീക്ഷ വനിതാ ഫുട്ബോളിലാണ്.
സ്വര്‍ണ്ണത്തിനായുള്ള കലാശക്കളിയില്‍ ഒഢീഷ മണിപ്പൂരുമായി ഏറ്റുമുട്ടും. ഗോളടി യന്ത്രങ്ങളായ ഒഡീഷയിലെ പ്യാരി കഖയും മണിപ്പൂരിലെ ബാലദേവിയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്ന് നടക്കുക. നാലു കളിയില്‍ നിന്ന് പ്യാരി കഖ ആറു ഗോളുകള്‍ നേടിയപ്പോള്‍ ബാലദേവി മുന്നു കളിയില്‍ നിന്ന് ഏട്ട് ഗോളുകളാണ് നേടിയത്. ജാര്‍ഖണ്ഡിനെതിരെ മാത്രം കളി തുടങ്ങി 39-ാം മിനിട്ടിനുള്ളില്‍ ആറു ഗോളുകളാണ് ബാല ദേവി നേടിയത്.
അത് കൊണ്ട് തന്നെ രണ്ട് പേരുടെയും പ്രകടനം അനുസരിച്ചിരിക്കും ഇരു ടീമുകളുടെയും വിജയം. ബാല ദേവി മികച്ച ഫോമിലാണ്. കേരളത്തിനെതിരെ രണ്ട് ഗോളുകള്‍ ബാലദേവി നേടിയിരുന്നു. ടീം ഒത്തിണക്കത്തില്‍ മണിപ്പൂരാണ് ഒഢീഷയേക്കാള് മുന്നില്‍.
മണിപ്പൂരിന്റെ പ്രതിരോധ നിരയും ഏറെ ശക്തമാണ്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരാണ് ഒഢീഷ. എന്നാല്‍ നിലവിലെ മണിപ്പൂരിന്റെ മികച്ച ഫോം ഒഢീഷയെ അലട്ടുന്നുണ്ട്. ഇന്ത്യന്‍ ഫുട്ബോളിലെ ഭൂരിഭാഗം താരങ്ങളും ഇരു ടീമുകളില്‍ നിന്നുള്ളതാണ് എന്നതും ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്. വൈകീട്ട് 3.30ന് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് മത്സരം.
















