തിരുവനന്തപുരം: പുരുഷ, വനിതാ വിഭാഗം കബഡില് ഇന്നലെ കേരളത്തിന് തോല്‍വിയുടെ ദിനം.
പുരുഷന്മാര് രാജസ്ഥാനോടും(29-20) വനിതകള്‍ ഹിമാചല്‍ പ്രദേശിനോടു(18-9) മാണ് തോറ്റത്. പുരുഷവിഭാഗം കബഡിയില്‍. ആവേശകരമായ മത്സരത്തില്‍ ദേശീയതാരങ്ങളടങ്ങുന്ന രാജസ്ഥാന് നിരയോട് പൊരുതിയാണ് കേരളം തോറ്റത്.
ക്യാച്ചിങ് അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതും കേരളത്തിന് തിരിച്ചടിയായി.
പുരുഷന്മാരുടെ മറ്റ് മത്സരങ്ങളില്‍ ഉത്തര്‍ പ്രദേശ് കര്‍ണാടകയേയും (33-27) ഹരിയാന മഹാരാഷ്ട്രയേയും (27-21) തോല്‍പ്പിച്ചു. വനിതകളില്‍ ഹരിയാന ദല്‍ഹിയേയും (31-18) പഞ്ചാബ് കര്‍ണാടകയേയും (32-16) മഹാരാഷ്ട്ര ആന്ധ്ര പ്രദേശിനേയും (23-19) തോല്‍പ്പിച്ചു.
















