Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചമാദ്ധ്യായം: ഗോകര്‍ണ്ണകൃത സപ്താഹവര്‍ണ്ണനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 07:46 pm IST
inSamskriti

പ്രേത ഉവാച

ഗയാശ്രാദ്ധശതേനാപി മുക്തിര്‍മ്മേ ന ഭവിഷ്യതി

ഉപായമപരം കം ചിത്ത്വം വിചാരയ സാമ്പ്രതം

ഇതി തദ്വാക്യമാകര്‍ണ്യ ഗോകര്‍ണ്ണോ വിസ്മയം ഗതഃ

ശതശ്രാദ്ധൈര്‍ന്ന മുക്തിശ്ചേദസാധ്യം മോചനം തവ

ഇദാനീം തു നിജം സ്ഥാനമാതിഷ്ഠ പ്രേത നിര്‍ഭയഃ

ത്വന്മുക്തി സാധകം കിഞ്ചിദാചരിഷ്യേ വിചാര്യച

ധുന്ധുകാരീ നിജസ്ഥാനം തേനാദിഷ്ടസ്തതോ ഗതഃ

ഗോകര്‍ണ്ണശ്ചിന്തയാമാസ താം രാത്രിം ന തദധ്യഗാത്

പ്രാതസ്തമാഗതം ദൃഷ്ട്വാ ലോകാഃ പ്രീത്യാ സമാഗതാഃ

തത്‌സര്‍വ്വം കഥിതം തേന യജജാതം ച യഥാ നിശി

വിദ്വാംസോ യോഗനിഷ്ഠാശ്ച ജ്ഞാനിനോ ബ്രഹ്മവാദിനഃ

തന്മുക്തിം നൈവ തേളപശ്യന്‍ പശ്യന്തഃ ശാസ്ത്രസഞ്ചയാന്‍

തതഃ സര്‍വൈഃ സൂര്യവാക്യം ത•ുക്തൗ സ്ഥാപിതം പരം

ഗോകര്‍ണ്ണഃ സ്തംഭനം ചക്രേ സൂര്യവേഗസ്യ വൈ തദാ

പ്രേതം പറഞ്ഞു ; ‘നൂറു ഗയാശ്രാദ്ധങ്ങള്‍ നടത്തിയാലും എനിക്കു മുക്തി ലഭിക്കുകയില്ല. മറ്റു വല്ല ഉപായവുമുണ്ടോ എന്ന് ആലോചിച്ചാലും’ പ്രേതത്തിന്റെ ഈ മറുപടി കേട്ട് ഗോകര്‍ണ്ണന്‍ ആശ്ചര്യപ്പെട്ട് ഇപ്രകാരം പറഞ്ഞു. ‘പ്രേതരൂപിയായ ഭവാനു നൂറു ഗയാശ്രാദ്ധം കൊണ്ടും മുക്തി ലഭിക്കുകയില്ലെങ്കില്‍ ഇനി മോചനം അസാദ്ധ്യമാണ്. ഭവാന്‍ ഭയമില്ലാതെ സ്വസ്ഥാനത്തേക്കു മടങ്ങിക്കൊള്‍ക. അങ്ങേയ്‌ക്ക് മുക്തിലഭിക്കുവാന്‍ വേണ്ടതു ഞാന്‍ ആലോചിച്ചു ചെയ്തുകൊളളാം.’

സഹോദരന്റെ വാക്കുകള്‍ കേട്ട് ധുന്ധുകാരി തന്റെ പഴയ സ്ഥാനത്തേക്കു തിരിച്ചുപോയി. ആലോചിച്ചിട്ടും ഒരു മാര്‍ഗ്ഗവും തെളിഞ്ഞു കാണാത്തതിനാല്‍ വിഷാദിച്ച് ഗോകര്‍ണ്ണന്‍ രാത്രി കഴിച്ചു കൂട്ടി. പുലര്‍ച്ചെ തന്നെക്കാണാനെത്തിയ ആളുകളോട് രാത്രിയിലെ അനുഭവം അദ്ദേഹം പറഞ്ഞു കേള്‍പ്പിച്ചു. വിദ്വാന്മാരും യോഗിമാരും ജ്ഞാനികളും ബ്രഹ്മവാദികളുമെല്ലാം നിരവധി ശാസ്ത്രങ്ങള്‍ പരതിയിട്ടും ധുന്ധുകാരിയുടെ മുക്തിക്കുള്ള വഴി കണ്ടില്ല. ഒടുവില്‍ സൂര്യദേവനെ സമീപിക്കാമെന്ന് അവര്‍ തീരുമാനിച്ചു. ഇതനുസരിച്ച് ഗോകര്‍ണ്ണന്‍ സൂര്യദേവന്റെ ഗതിയെ സ്തംഭിപ്പിച്ച് ഇപ്രകാരം ചോദിച്ചു.

തുഭ്യം നമോ ജഗത്‌സാക്ഷിന്‍ ബ്രൂഹി മേ മുക്തിഹേതുകം

തച്ഛ്രുത്വാ ദൂരതഃ സൂര്യഃ സ്ഫുടമിത്യഭ്യഭാഷത

ശ്രീമദ് ഭാഗവതാന്മുക്തിഃ സപ്താഹം വാചനം കുരു

ഇതി സൂര്യവചഃ സര്‍വൈര്‍ദ്ധര്‍മ്മരൂപം തു വിശ്രുതം

സര്‍വേളബ്രുവന്‍ പ്രയത്‌നേന കര്‍ത്തവ്യം സുകരം ത്വിദം

ഗോകര്‍ണ്ണോ നിശ്ചയം കൃത്വാ വാചനാര്‍ത്ഥം പ്രവര്‍ത്തിതഃ

തത്ര സംശ്രവണാര്‍ത്ഥായ ദേശഗ്രാമാജ്ജനാ യയുഃ

പങ്ഗ്വന്ധവൃദ്ധമന്ദാശ്ച തേളപി പാപക്ഷയായ വൈ

സമാജസ്തു മഹാന്‍ ജാതോ ദേവവിസ്മയകാരകഃ

യദൈവാസനമാസ്ഥായ ഗോകര്‍ണ്ണോളകഥയത് കഥാം

സ പ്രേതോളപി തദാളളയാതഃ സ്ഥാനം പശ്യന്നിതസ്തതഃ

സപ്തഗ്രന്ഥിയുതം തത്രാപശ്യത് കീചകമുച്ഛ്രിതം

ഗോകര്‍ണ്ണന്‍ : ‘അല്ലയോ ജഗത്‌സാക്ഷിന്‍, നിന്തിരുവടിയ്‌ക്കു നമസ്‌കാരം. മുക്തിമാര്‍ഗ്ഗം എനിക്കു പഞ്ഞു തന്നാലും’. ഗോകര്‍ണ്ണന്റെ വാക്കുകള്‍ കേട്ടു സൂര്യഭഗവാന്‍ പറഞ്ഞു. ‘ശ്രീ മഹാഭാഗവതത്തിനാല്‍ മുക്തി കൈവരും. അതിനാല്‍ സപ്താഹയജ്ഞം ചെയ്തുകൊള്ളുക.’ സൂര്യന്റെ ഈ വാക്കുകള്‍ കേട്ട് അവിടെ കൂടിയിരുന്നവര്‍ ഇപ്രകാരം പറഞ്ഞു. ‘കഷ്ടപ്പെട്ടു ചെയ്യേണ്ട ഒന്ന് ഇതാ ഇപ്പോള്‍ എളുപ്പത്തില്‍ സാധിക്കാറായല്ലോ’. സൂര്യനിര്‍ദ്ദേശം സ്വീകരിച്ച് ഗോകര്‍ണ്ണന്‍ ഭാഗവത സപ്താഹമാരംഭിച്ചു. വായന കേള്‍ക്കാനായി നാനാദിക്കുകളില്‍ നിന്നും ആളുകള്‍ അവിടെ എത്തിച്ചേര്‍ന്നു. മുടന്തന്മാരും, വൃദ്ധന്മാരും, അന്ധന്മാരും, ദരിദ്രരുമെല്ലാം പാപശാന്തി തേടി അവിടെ വന്നു ചേര്‍ന്നു. ഈ ജനാവലി ദേവകളേപ്പോലും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ഗോകര്‍ണ്ണന്‍ വായന തുടങ്ങിയതോടെ ധുന്ധുകാരിയുടെ പ്രേതവും അവിടെ വന്നു ചേര്‍ന്നു. തനിക്ക് ഇരിക്കാന്‍ യോഗ്യമായ വസ്തുവിനായി പ്രേതം തിരഞ്ഞു. ഒടുവില്‍ ഏഴു ഗ്രന്ഥികളോടുകൂടിയ ഒരു വലിയ മുള കണ്ടെത്തി.

തന്മൂലച്ഛിദ്രമാവിശ്യ ശ്രവണാര്‍ത്ഥം സ്ഥിതോ ഹ്യസൗ

വാതരൂപീ സ്ഥിതിം കര്‍ത്തുമശക്തോ വംശമാവിശത്

വൈഷ്ണവം ബ്രാഹ്മണം മുഖ്യം ശ്രോതാരം പരികല്പ്യ സഃ

പ്രഥമസ്‌കന്ധതഃ സ്പഷ്ടമാഖ്യാനം ധേനുജോളകരോത്

ദിനാന്തേ രക്ഷിതാ ഗാഥാ തദാ ചിത്രം ബഭൂവ ഹ

വംശൈക ഗ്രന്ഥി ഭേദാളഭൂത്‌സശബ്ദം പശ്യതാം സതാം

ദ്വിതീയേളഹ്നി തഥാ സായം ദ്വിതീയ ഗ്രന്ഥിഭേദനം

തൃതീയേളഹ്നി തഥാ സായം തൃതീയ ഗ്രന്ഥി ഭേദനം

ഏവം സപ്തദിനൈശ്ചൈവ സപ്തഗ്രന്ഥി വിഭേദനം

കൃത്വാ സ ദ്വാദശസ്‌കന്ധ ശ്രവണാത് പ്രേതതാം ജഹൗ

ദിവ്യരൂപധരോ ജാതസ്തുളസീദാമമണ്ഡിതഃ

പീതവാസാ ഘനശ്യാമോ മുകുടീ കുണ്ഡലാന്വിതഃ

നനാമ ഭ്രാതരം സദ്യോ ഗോകര്‍ണ്ണമിതി ചാബ്രവീത്

ത്വയാഹം മോചിതോ ബന്ധോ കൃപയാ പ്രേതകശ്മലാത്

ധന്യാ ഭാഗവതീ വാര്‍ത്താ പ്രേതപീഡാവിനാശിനീ

സപ്താഹോളപി തഥാ ധന്യഃ കൃഷ്ണലോക ഫലപ്രദഃ

ഭാഗവതപാരായണം ശ്രവിക്കുവാനായി ആ പ്രേതം മുളയുടെ ഏറ്റവും അടിയിലെ ഗ്രന്ഥിക്കുള്ളില്‍ കടന്നിരുന്നു. വായുരൂപിയാകയാല്‍ ഒരിടത്തു നിലകൊള്ളുക സാധ്യമല്ലാത്തതിനാലാണു പ്രേതം മുളയ്‌ക്കുള്ളില്‍ പ്രവേശിച്ചത്. ഗോകര്‍ണ്ണന്‍ ഒരു വൈഷ്ണവ ബ്രാഹ്മണനെ മുഖ്യ ശ്രോതാവായി പരിഗണിച്ച് ഭാഗവതത്തിലെ പ്രഥമസ്‌കന്ധം വായിക്കുകയും അര്‍ത്ഥം സ്പഷ്ടമായി വിശദീകരിക്കുകയും ചെയ്തു. ഒന്നാം ദിവസം വായന പര്യവസാനിച്ചശേഷം ഭാഗവതഗ്രന്ഥം കെട്ടിവെച്ചപ്പോള്‍ (താളിയോലയിലാണു ഭാഗവതം എഴുതിയിരുന്നത്) സകലരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് മുളയുടെ ഒന്നാം ഗ്രന്ഥി വന്‍ ശബ്ദത്തോടെ പൊട്ടിത്തകര്‍ന്നു.

ഇപ്രകാരം രണ്ടാം ദിവസം വൈകുന്നേരം രണ്ടാം ഗ്രന്ഥിയും മൂന്നാം ദിവസം വൈകുന്നേരം മൂന്നാം ഗ്രന്ഥിയും എന്ന ക്രമത്തില്‍ പരായണം അവസാ നിച്ച ഏഴാം ദിവസം വൈകുന്നേരം ഏഴാം ഗ്രന്ഥിയും പൊട്ടിത്തകര്‍ന്നു. ഏഴാം ദിവസം ദ്വാദശസ്‌കന്ധം ശ്രവിച്ചതോടുകൂടി ധുന്ധുകാരി തന്റെ പ്രേതത്വം വെടിഞ്ഞ് തുളസിമാലയും, മഞ്ഞപ്പട്ടുടയാടയും കിരീടകുണ്ഡലങ്ങളുമണിഞ്ഞ് കൃഷ്ണവര്‍ണ്ണമാര്‍ന്ന ദിവ്യരൂപം കൈക്കൊണ്ടു.

തന്റെ സഹോദരനെ വന്ദിച്ച് അവന്‍ ഇപ്രകാരം പറഞ്ഞു. ‘ഭ്രാതാവേ, കാരുണ്യശീലനായ ഭവാന്‍ എന്റെ പ്രേതത്വമാകുന്ന ദുര്‍ദ്ദശ നീക്കിയല്ലോ. പ്രേതപീഡയെ വേഗത്തില്‍ നിവര്‍ത്തിക്കുന്ന ഭാഗവതാഖ്യാനം എത്ര ധന്യമാണ്. കൃഷ്ണലോകം നല്‍കുന്ന ഈ ഭാഗവത സപ്താഹം എത്ര പുണ്യദായകമാണ്.

…തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.