Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 07:40 pm IST
in Samskriti

214. നിസ്യംഭഹന്ത്രീഃ – നിസുഭനെ വധിച്ചവള്‍.

215. സുംഭഘ്‌നീഃ – സുഭനെ വധിച്ചവള്‍. ദേവി നിസുംഭനെയും സുംഭനെയും വധിച്ച കഥ ദേവീമാഹാത്മ്യം 9, 10 അദ്ധ്യായങ്ങളില്‍ വായിക്കാം.

216. ദേവദുഃഖാംപഹാരിണീഃ – ദേവന്മാരുടെ ദുഃഖത്തെ നശിപ്പിച്ചവള്‍. സുംഭനെയും നിസുംഭനെയും വധിച്ചവള്‍. ദേവന്മാരുടെ ദുഃഖം നശിച്ചു. ലോകത്തിന്റെ സുസ്ഥിതിക്കു ഭംഗമുണ്ടാകുന്ന അവസരങ്ങളിലെല്ലാം ദേവി അവതരിച്ച് ദുഷ്ടരെ നശിപ്പിച്ച് ദേവന്മാരുടെയും ലോകത്തിന്റെയും ദുഃഖം നശിപ്പിക്കും. ഇത് ആവര്‍ത്തിക്കുന്ന പ്രക്രിയയാണ്.

217. സുരഥപഃസംപ്രീതാഃ – സുരഥന്റെ തപസ്സുകൊണ്ടു സന്തോഷിച്ചവള്‍. സ്വാരോചിഷമന്വന്തരത്തില്‍ ചൈത്രവംശത്തില്‍ ജനിച്ച ഒരു രാജാവാണു സുരഥന്‍. സമസ്തക്ഷിതി മണ്ഡലത്തിന്റെയും രാജാവായിരുന്ന സുരഥന്‍ പ്രജകളെ സ്വന്തം മക്കളെയെന്നപോലെ സ്‌നേഹിച്ചിരുന്നു. ഒരിക്കല്‍ ശത്രുക്കളുമായുണ്ടായ യുദ്ധത്തില്‍ പരാജയപ്പെട്ട സുരഥന്‍ തന്റെ രാജ്യം മിക്കവാറും നഷ്ടപ്പെട്ട് ചെറിയ ഒരു പ്രദേശത്തിന്റെ മാത്രം അധിപനായി. അപ്പോള്‍ അമാത്യരും ഭൃത്യരും മറ്റും അദ്ദേഹത്തെ ബഹുമാനിക്കാതെയായി.

അവരുടെ നിന്ദയില്‍ നിന്നു രക്ഷപ്പെടാനായി അദ്ദേഹം നായാട്ടിനെന്ന മട്ടില്‍ വനത്തില്‍ അഭയം തേടി. സുമേധസ് എന്ന മുനിയുടെ ആശ്രമത്തിലെത്തി മുനിയുടെ അതിഥിയായി കഴിഞ്ഞുകൂടി. ആശ്രമത്തില്‍ കഴിയുമ്പോഴും സുരഥന്റെ മനസ്സ് തന്റെ നഷ്ടപ്പെട്ട രാജ്യത്തിലും കുടുംബത്തിലും ആസക്തമായിരുന്നു.

കാട്ടില്‍വച്ച് അദ്ദേഹം സമാധി എന്ന ഒരു വൈശ്യനെ കണ്ടുമുട്ടി. സമാധി സമ്പന്നനായിരുന്നു. ഭാര്യയും സന്താനങ്ങളും അയാളുടെ സമ്പത്തു കൈവശപ്പെടുത്തിയിട്ട് അയാളെ ഉപേക്ഷിച്ചു. സുരഥനെപ്പോലെ അയാളും കാട്ടില്‍ അഭയം തേടി. എങ്കിലും സമാധിയുടെ മനസ്സ് അവരോടുള്ള സ്‌നേഹം കൊണ്ടു പരവശമായിരുന്നു.

സുരഥനും സമാധിയും പരസ്പരം പരിചയപ്പെട്ടു ദുഃഖങ്ങള്‍ പങ്കുവച്ചപ്പോള്‍ ഇരുവര്‍ക്കും അത്ഭുതം തോന്നി. തങ്ങളുടെ സ്‌നേഹമില്ലാത്തവരുടെ സുഖത്തെക്കുറിച്ച് ഇരുവരും വ്യാകുലപ്പെടുന്നു. അതെന്തുകൊണ്ട് എന്നു പരസ്പരം ചോദിച്ചിട്ട് ഉത്തരം കിട്ടാതെ അവര്‍ സുമേധസ് എന്ന മഹര്‍ഷിയെ സമീപിച്ചു. മഹാമായയുടെ പ്രവര്‍ത്തനമാണ് മനുഷ്യരെ മമതയാകുന്ന ചുഴിയുള്ള മോഹമാകുന്ന കയത്തില്‍ വീഴ്‌ത്തി സംസാരസ്ഥിതിയെ നില നിറുത്തുന്നത് എന്ന് മഹര്‍ഷി അവര്‍ക്കു പറഞ്ഞുകൊടുത്തു.

ആ മഹാമായ ആര്? എന്ന ചോദ്യത്തിനുത്തരമായി നിത്യയായ ആ ജഗന്മാതാവ് എല്ലാത്തിലും വ്യാപിച്ചിരിക്കുന്നളാണെങ്കിലും ദേവന്മാരുടെ കാര്യസിദ്ധിക്കായി ചിലപ്പോഴൊക്കെ രൂപം സ്വീകരിക്കുമെന്നും അപ്പോള്‍ ദേവി ഉത്പന്നയായി എന്നു പറയുമെന്നും മഹര്‍ഷി സുരഥനെയും സമാധിയെയും പറഞ്ഞു ബോധ്യപ്പെടുത്തി. മധുകൈടഭന്മാരുടെ വധത്തിനു വിഷ്ണുവിനെ സഹായിക്കാനും മഹിഷനെയും സുംഭനിസുംഭന്മാരെയും വധിക്കാനും ദേവി സ്വീകരിച്ച അവതാരങ്ങളുടെ കഥ മഹര്‍ഷി അവരെ കേള്‍പ്പിച്ചു. ( ആ കഥകള്‍ മുന്‍ നാമങ്ങളുടെ ചര്‍ച്ചയില്‍ പരാമര്‍ശിച്ചിരുന്നു)

ദേവിയുടെ അവതാരകഥകളും ലീലകളും ദേവന്മാരുടെ ദേവീസ്തുതികളും ദേവിയുടെ കാരുണ്യപൂരിതമായ അനുഗ്രഹവചസുകളും മഹര്‍ഷി പറഞ്ഞുകേട്ട സുരഥനും സമാധിയും മമത നശിച്ചു വിരക്തരായി. അവര്‍ ദേവിയുടെ പ്രത്യക്ഷദര്‍ശനം ആഗ്രഹിച്ച് ഒരു നദീതീരത്തുള്ള മണല്‍ത്തിട്ടില്‍ തപസ്സുചെയ്തു. യതാഹാരരായും നിരാഹാരരായും വളരെക്കാലം തപസ്സു ചെയ്തപ്പോള്‍ ദേവി പ്രസാദിച്ച് അവരുടെ മുന്നില്‍ പ്രത്യക്ഷയായി.

സുരഥന്റെ തപസ്സില്‍ പ്രീതയായവള്‍ എന്നേ നാമത്തില്‍ പറഞ്ഞുള്ളൂ. സമാധിയുടെ കാര്യം തുടര്‍ന്നുപറയുന്നുണ്ട്.

218. ലോകസാമ്രാജദായിനീഃ – സുരഥന്റെയും സമാധിയുടെയും മുന്നില്‍ പ്രത്യക്ഷയായ ദേവി രണ്ടുപേരോടും ഇഷ്ടപ്പെട്ട വരം ചോദിച്ചുകൊള്ളാന്‍ പറഞ്ഞു. സുരഥന്‍ ഈ ജന്മത്തില്‍ ശത്രുക്കളില്ലാത്ത രാജ്യാധികാരവും തുടര്‍ന്നുള്ള ജന്മങ്ങളിലും രാജപദവിയും വരിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം രാജ്യം തിരിച്ചുകിട്ടുമെന്നും ശത്രുക്കളില്ലാത്ത സ്ഥിരമായ രാജാധികാരമായിരിക്കുമെന്നും ദേവി അനുഗ്രഹിച്ചു. കൂടാതെ മരിച്ചുകഴിഞ്ഞ് സൂര്യദേവനില്‍നിന്നും ജന്മം ലഭിച്ച് സാവര്‍ണ്ണികമനു ആയിത്തീരുമെന്നും ദേവി അനുഗ്രഹിച്ചു. മനു ലോകത്തിന്റെ അധിപനാണ്. അതുകൊണ്ടാണു ലോകസാമ്രാജ്യം ദാനം ചെയ്തവളായി ദേവിയെ നാം സ്തുതിക്കുന്നത്

… തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

India

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

പുതിയ വാര്‍ത്തകള്‍

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.