ഞാന്‍ നൂറ്റിനാല്‍പത്തിനാലാം ദശയിലാണ് സാക്ഷാത്കാരത്തിന് ദശകളൊന്നുമില്ല. നിങ്ങള്‍ക്ക് സാക്ഷാത്കാരമുണ്ട് അല്ലെങ്കില്‍ ഇല്ല എന്നുമാത്രമേ ഉള്ളൂ. ഒരുപാട് സത്യങ്ങളുണ്ടെങ്കില്‍ പലതരത്തില്‍ സാക്ഷാത്കാരങ്ങളുമുണ്ടാവും.
പക്ഷേ, സത്യം ഒന്നുമാത്രമേയുള്ളൂ. അടിസ്ഥാനപരമായ സത്യം ഒന്നല്ലേ ഉണ്ടാവൂ.? അങ്ങനെയാണെങ്കില്‍ എത്രതരം സാക്ഷാത്കാരങ്ങളുണ്ടാവും. അപ്പോള്‍ ആര്‍ക്കാണ് ദശകളുടെ പ്രശ്‌നം. വിഡ്ഢികള്‍ക്കുമാത്രമാണ് ആ പ്രശ്‌നമുള്ളത്.
അവരവരുടെ ആന്തരിക പ്രകൃതിയോട് ബഹുമാനമില്ലാത്തയാളുകള്‍ക്ക് മാത്രമാണ് ആ പ്രശ്‌നമുള്ളത്. സാക്ഷാത്കരിക്കപ്പെട്ട ഒരാള്‍ ഏതു ദശയിലാണെന്ന ചോദ്യത്തിന് എവിടെയാണ് പ്രസക്തി?
















