നെടുമ്പാശേരി: ലോണ്‍ ബൗള്‍ പുരുഷവിഭാഗം പെയേഴ്സ് ട്രിപ്പിള്‍സില്‍ ആദ്യ മത്സരത്തില്‍ പശ്ചിമ ബംഗാളിന് വിജയം. പശ്ചിമബംഗാളും രാജസ്ഥാനുമായി നടന്ന മത്സരത്തില്‍ 19-8നായിരുന്നു പശ്ചിമബംഗാളിന്റെ വിജയം.
ദല്‍ഹിയും കേരളവുമായി നടന്ന മത്സരത്തില്‍ 16-9ന് ദല്‍ഹി വിജയിച്ചു. ബീഹാറും മണിപ്പൂരുമായി നടന്ന മത്സരത്തില്‍ 18-13ന് ബീഹാര്‍ വിജയിച്ചു. ജാര്‍ഖണ്ഡും അസമുമായി നടന്ന മത്സരത്തില്‍ 22-14ന് ജാര്‍ഖണ്ഡ് വിജയിച്ചു.
ട്രിപ്പിള്‍സില്‍ ബീഹാറും കേരളവുമായി നടന്ന മത്സരത്തില്‍ 23-22ന് ബീഹാര്‍ വിജയിച്ചു. പശ്ചിമബംഗാളും അസമുമായി നടന്ന മത്സരത്തില്‍ 20-8ന് പശ്ചിമബംഗാള്‍ വിജയിച്ചു. ജാര്‍ഖണ്ഡും രാജസ്ഥാനുമായി നടന്ന മത്സരത്തില്‍ 25-14ന് ജാര്‍ഖണ്ഡ് വിജയിച്ചു. ദല്‍ഹിയും മണിപ്പൂരുമായി നടന്ന മത്സരത്തില്‍ 25-12ന് ദല്‍ഹി വിജയിച്ചു.
ഉച്ചക്കുശേഷം നടന്ന ലോണ്‍ ബൗള്‍സ് വനിതാവിഭാഗം സിംഗിള്‍സ് ഫോര്‍സ് മത്സരഫലങ്ങള്‍ സിംഗിള്‍സില്‍ അസമും പശ്ചിമബംഗാളുമായി നടന്ന മത്സരത്തില്‍ 21-10ന് അസം വിജയിച്ചു.മണിപ്പൂരും രാജസ്ഥാനുമായി നടന്ന മത്സരത്തില്‍ 21-4ന് മണിപ്പൂര്‍ വിജയിച്ചു.
ജാര്‍ഖണ്ഡും ബീഹാറുമായി നടന്ന മത്സരത്തില്‍ 21-6ന് ജാര്‍ഖണ്ഡ് വിജയിച്ചു. ദല്‍ഹിയും കേരളവുമായി നടന്ന മത്സരത്തില്‍ 16-9ന് ദല്‍ഹി വിജയിച്ചു. ഫോര്സില് 15-13ന് പശ്ചിമബംഗാള്‍ അസമിനെ പരാജയപ്പെടുത്തി. ജാര്‍ഖണ്ഡും ബീഹാറുമായി നടന്ന മത്സരത്തില്‍ 15-10ന് ജാര്‍ഖണ്ഡ് വിജയിച്ചു. രാജസ്ഥാനും കേരളവുമായി നടന്ന മത്സരത്തില്‍ 15-11ന് രാജസ്ഥാന് വിജയിച്ചു. മണിപ്പൂരും ദല്‍ഹിയുമായി നടന്ന മത്സരത്തില്‍ 11-11ന് സമനിലയില്‍ പിരിഞ്ഞു.
















