കൊച്ചി: അമ്പെയ്‌ത്ത് കോമ്പൗണ്ട് വനിത ടീം വിഭാഗത്തില്‍ അരുണാചല്‍ പ്രദേശിന് സ്വര്‍ണം. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കോമ്പൗണ്ട് വനിതാ ടീം വിഭാഗത്തില്‍ തുടക്കം മുതല്‍ വ്യക്തമായ ലീഡു നിലനിര്‍ത്തിയാണ് അരുണാചല്‍ പ്രദേശ് ഈ ചരിത്രനേട്ടം കരസ്ഥമാക്കിയത്.
അരുണാചല്‍ പ്രദേശിന്റെ സോറംഘ് യൂമി, മസേലോ മിഹു, ജനങ് ടെക്‌സെങ് എന്നിവര്‍ കരുത്തരായ പഞ്ചാബിനെതിരെ 226 പോയിന്റോടെ സ്വര്‍ണം എയ്തു വീഴ്‌ത്തിയപ്പോള്‍ 223 പോയിന്റ് നേടിയ പഞ്ചാബിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
റബ് ജോധ,് തൃഷ ദേവ്, രമണ്‍ ദീപ് കൗര്‍ എന്നിവരാണ് പഞ്ചാബിനു വേണ്ടി വെള്ളി നേടിയത്. ലൂസേഴ്‌സ് ഫൈനലില്‍ മണിപ്പൂരിനെതിരെ 224 പോയിന്റ് നേടിയ ആന്ധ്രപ്രദേശിന്റെ പൂര്‍വാഷാ ഷിന്‍ഡേ, അനുഷാ റെഡ്ഡി, ഗീതിക ലക്ഷ്മി എന്നിവര്‍ 224 പോയിന്റോടെ വെങ്കലം നേടി.
















