തിരുവനന്തപുരം: ടെന്നീസില്‍ ഗുജറാത്തിന്റെ അങ്കിത റൈനക്ക് ട്രിപ്പില്‍ സ്വര്‍ണ്ണം. ടീമിനത്തില്‍ സ്വര്‍ണം നേടിയിരുന്ന അങ്കിത റൈന ഇന്നലെ സിംഗിള്‍സിലും ഡബിള്‍സിലും സ്വര്‍ണം നേടി.
വനിതകളുടെ സിംഗിള്‍സില്‍ മഹാരാഷ്‌ട്രയുടെ പ്രാര്‍ത്ഥന തോംബരേയെ 7-5, 6-3ന് തകര്‍ത്താണ് അങ്കിത സ്വര്‍ണം ചൂടിയത്. ഡബിള്‍സില്‍ അങ്കിത റൈന ഇട്ടെ മേത്ത സഖ്യം തെലുങ്കാനയുടെ നിധി ചിലുമുള്ള, സൗജന്യ ബാവി സേട്ടി സംഘ്യത്തെ 6-2, 6-1ന് പരാജയപ്പെടുത്തൂകയായിരുന്നു.
പുരുഷന്മാരുടെ സിംഗിള്‍സില്‍ തമിഴ്‌നാടിന്റെ രാംകുമാര്‍ രാമനാഥന്‍ തമിഴ്‌നാടിന്റെ തന്നെ ശ്രീറാം ബാലാജിയെ പരാജയപ്പെടുത്തിസ്വര്‍ണം നേടി. സ്‌കോര്‍ 6-2, 6-4. പുരുഷന്മാരുടെ ഡബിള്‍സില്‍ തെലുങ്കാനെയുടെ സാകേത് മെനേക്ഷയും വിഷ്ണുവര്‍ദ്ധന്‍ ജഗദീശനും അടങ്ങുന്ന സഖ്യം തമിഴ്‌നാടിന്റെ ജീവന്‍ നേടുഞ്ചേഴിയന്‍ വിജയ് സുന്ദര്‍ സഖ്യത്തെ 6-7, 6-3, 11-9ന് പരാജയപ്പെടുത്തി. ടെന്നീസില്‍ ഗുജറാത്ത് മൂന്ന് സ്വര്‍ണം നേടി മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തി. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയ തമിഴ്‌നാടാണ് രണ്ടാമത്. തെലുങ്കാനയ്‌ക്ക് ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും ലഭിച്ചു.
















