Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജവഹര്‍ലാല്‍ നെഹ്‌റുവും മാധ്യമങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2015, 09:18 pm IST
inVicharam

1947 ആഗസ്റ്റ് 15 ന് സ്വതന്ത്ര ഭാരതം പിറന്നുവീഴുന്നതിന് വളരെ മുമ്പുതന്നെ ഭാരതത്തെ ആര് നയിക്കും എന്നതിനെക്കുറിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തിച്ചു തുടങ്ങി. അതുവരെ കോണ്‍ഗ്രസിനെ നയിച്ച രാഷ്‌ട്രപിതാവ് മഹാത്മജിയ്‌ക്ക് ഭരണസാരഥ്യം വഹിക്കുന്നതിന് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നു.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത മിക്കവാറും നേതാക്കള്‍ ഭരണത്തില്‍ പങ്കെടുക്കുന്നതില്‍ താല്‍പ്പര്യം കാണിച്ചില്ല. മഹാത്മജിയുടെ അഭിപ്രായത്തില്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോണ്‍ഗ്രസിന്റെ ആവശ്യമേയില്ല. അതുകൊണ്ട് കോണ്‍ഗ്രസ് പിരിച്ചുവിടണമെന്നും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടേയും പേരിലല്ലാതെ നേതാക്കള്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും കൂടുതല്‍ വോട്ടുകള്‍ നേടുന്നവര്‍ ഭരണത്തിലെത്തണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അതനുസരിച്ച് സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയാകാനുള്ള തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യസമര നേതാക്കള്‍ കൂടുതലും വോട്ടു ചെയ്തത് സര്‍ദാര്‍ വല്ലഭഭായി പട്ടേലിനായിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റു, ഗാന്ധിജിയുടെ മുന്നിലെത്തി തന്നെ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി കുറച്ചുകാലത്തേക്കുമാത്രം ഇരിക്കുവാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

സര്‍ദാര്‍ പട്ടേല്‍ ഹിന്ദുപക്ഷക്കാരനാണെന്നും അദ്ദേഹം പ്രധാനമന്ത്രിയായാല്‍ മുസ്ലിം സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുമെന്നും നെഹ്‌റു ഗാന്ധിജിയെ ധരിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച പട്ടേലിനോട് തോറ്റ നെഹ്‌റുവിനുവേണ്ടി പിന്മാറാന്‍ ഗാന്ധിജി ആവശ്യപ്പെടുകയും പട്ടേല്‍ പിന്മാറാന്‍ സമ്മതിക്കുകയും ചെയ്തു. അങ്ങനെ പണ്ഡിറ്റ് ജവഹര്‍ലാല്‍  നെഹ്‌റു സ്വതന്ത്രഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയായി. കുറച്ചുനാളത്തേക്ക് സ്ഥാനം കൊടുത്താല്‍ മതിയെന്നു പറഞ്ഞ നെഹ്‌റു നീണ്ട 16 വര്‍ഷക്കാലം പ്രധാനമന്ത്രിയായി.

1948 ല്‍ ഗാന്ധിജി കൊല്ലപ്പെടുകയും 1950 ല്‍ സര്‍ദാര്‍ പട്ടേല്‍ മരണപ്പെടുകയും ചെയ്തതോടെ നെഹ്‌റുവിന് കടിഞ്ഞാണിടാന്‍ ആരുമില്ലാതായി. രണ്ടാം ലോകമഹായുദ്ധ നേതാക്കളായ റഷ്യയുടെ സ്റ്റാലിന്‍, ജര്‍മനിയുടെ ഹിറ്റ്‌ലര്‍, ഇറ്റലിയുടെ മുസ്സോളിനി എന്നിവരെപ്പോലെ രാഷ്‌ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതിലായിരുന്നു നെഹ്‌റുവിനും താല്‍പ്പര്യം.

നെഹ്‌റുവിന്റെ നയങ്ങളെ ചോദ്യം ചെയ്‌തേക്കുമെന്ന് സംശയിച്ചവരെയെല്ലാം ഇല്ലാതാക്കി. വിമാനാപകടത്തില്‍ അന്തരിച്ച നേതാജി സുഭാഷ് ചന്ദ്രബോസ്, നെഹ്‌റുവിന്റെ കശ്മീര്‍ നയത്തില്‍ പ്രതിഷേധിച്ച് നെഹ്‌റു കാബിനറ്റില്‍ നിന്നും രാജിവച്ച് കാശ്മീരിലേക്ക് മാര്‍ച്ച് നടത്തിയ ശ്യാമപ്രസാദ് മുഖര്‍ജി, നെഹ്‌റുവിന്റെ പുത്രി ഇന്ദിരാപ്രിയദര്‍ശിനിയുടെ ഭര്‍ത്താവ് ഫിറോസ് ഘാണ്ടി എന്ന പാഴ്‌സി യുവാവ് എന്നിവരുടെ ദുരൂഹ മരണത്തില്‍ നെഹ്‌റുവിന് പങ്കുണ്ടായിരുന്നുവെന്നാണ് പലരും കരുതുന്നത്. രാഷ്‌ട്രീയ എതിരാളികള്‍ ഇല്ലാതായപ്പോള്‍ നെഹ്‌റു കുടുംബവാഴ്ചയ്‌ക്കുള്ള പാത ഒരുക്കുവാന്‍ നാലുവിധത്തില്‍ ശ്രമിച്ചു.

ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും നിലവിലുണ്ടായിരുന്ന പ്രാദേശിക മാധ്യമങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത പാരിതോഷികങ്ങള്‍ നല്‍കി അവരെക്കൊണ്ട് നെഹ്‌റുവിന്റെ ഇല്ലാത്ത വ്യക്തിപ്രഭാവത്തെ പുകഴ്‌ത്തി എഴുതിച്ചു. അങ്ങനെ ഭാരതത്തിലെ സാധാരണ ജനങ്ങളുടെ മനസ്സില്‍ നെഹ്‌റുവിനെ ലോകനേതാവായി ചിത്രീകരിച്ചു. കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു പത്രമുത്തശ്ശിയോടൊപ്പം അന്നുണ്ടായിരുന്ന പല മാധ്യമങ്ങളും സത്യം മാത്രം എഴുതിയിരുന്നതുമൂലം സാമ്പത്തിക ഞെരുക്കത്തില്‍ തകര്‍ന്നുവീണപ്പോള്‍ നെഹ്‌റുവിന്റെ കുടുംബത്തിന്റെ കുഴലൂത്ത് ഇന്നും നടത്തിക്കൊണ്ട് പത്രമുത്തശ്ശി മുന്നേറുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്ന് മഹാത്മജി പറഞ്ഞിട്ടും കോണ്‍ഗ്രസിനെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയായി മാറ്റിയാല്‍ നെഹ്‌റുവിനും കുടുംബാംഗങ്ങള്‍ക്കും തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറുവാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് നെഹ്‌റു മനസ്സിലാക്കി. കോണ്‍ഗ്രസിനെ രാഷ്‌ട്രീയ പാര്‍ട്ടിയാക്കി മാറ്റി.

കോണ്‍ഗ്രസ് എന്ന രാഷ്‌ട്രീയ പാര്‍ട്ടിക്ക് ഭാരതത്തിലെ മിക്കവാറും സമുദായങ്ങള്‍ പിന്തുണയ്‌ക്കുമെങ്കിലും മുസ്ലിം സമുദായം എതിര്‍ക്കുമെന്ന്  ഭയന്നു. അവരുടെ വോട്ട് നേടുന്നതിനായി മുസ്ലിം പ്രീണനത്തിലുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഭാരതത്തിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാനുള്ള പട്ടേലിന്റെ ശ്രമങ്ങളെ എതിര്‍ക്കുകയും കാശ്മീരിന് പ്രത്യേക പദവി അനുവദിക്കുകയും ചെയ്തു.

ഭാരതത്തിലെ മുസ്ലിം സമുദായക്കാര്‍ക്ക് ഹജ്ജിനു പോകുന്നതിനുള്ള സബ്‌സിഡി സര്‍ക്കാരില്‍നിന്നും കൊടുക്കുവാന്‍ കോടികള്‍ എല്ലാവര്‍ഷവും ചെലവഴിക്കുന്നു. വോട്ടിനുവേണ്ടി  റഷ്യന്‍ സോഷ്യലിസ്റ്റ് ചേരിയിലേക്ക് ഭാരതത്തെ നയിച്ചത് റഷ്യയ്‌ക്ക് വളരെ പ്രയോജനകരമായി. ശീതസമരത്തിന്റെ കാലഘട്ടത്തില്‍ റഷ്യന്‍ ചേരിയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ വരുന്നതിന് കാരണമായി. മൂന്നാംലോക രാഷ്‌ട്രങ്ങളൊക്കെ റഷ്യന്‍ ചേരിയില്‍ എത്തിപ്പെട്ടു. പകരമായി ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ എക്കാലവും നെഹ്‌റു കുടുംബക്കാരന്‍ തന്നെ എത്തിച്ചേരുവാന്‍ റഷ്യ സഹായം ചെയ്യുന്നു.

1963 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ചപ്പോള്‍ റഷ്യ ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എങ്കിലും ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന കൊച്ചു മനുഷ്യനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി കണ്ടെത്തിയത്. നെഹ്‌റുവില്‍നിന്നും വ്യത്യസ്തമായ അസാമാന്യമായ ഭരണപാടവവും രാജ്യസ്‌നേഹവും നിറഞ്ഞുനിന്നിരുന്ന ശാസ്ത്രിയുടെ ഭരണത്തില്‍ ഭാരതം പുരോഗതിയുടെ പന്ഥാവില്‍ മുന്നേറി. നെഹ്‌റുവിന്റെ കീഴില്‍ സോഷ്യലിസം അടിസ്ഥാനമാക്കിയതിനാല്‍ പുരോഗതി വളരെ പതിയെയായിരുന്നു. രണ്ടുവര്‍ഷക്കാലം ഭരിച്ച ശാസ്ത്രിജിയുടെ കാലഘട്ടത്തില്‍ നടന്ന രണ്ടാമത് ഭാരത-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ ഭാരത പട്ടാളം പാക്കിസ്ഥാനെ ദയനീയമായി പരാജയപ്പെടുത്തി.

യുദ്ധത്തിനുശേഷം റഷ്യയുടെ മധ്യസ്ഥതയില്‍ നടന്ന സമാധാന ചര്‍ച്ചയ്‌ക്കുശേഷം ഭാരത പ്രധാനമന്ത്രി ശാസ്ത്രിജിയും പാക്കിസ്ഥാന്‍ പ്രസിഡന്റ് ആയൂബ് ഖാനുമായി താഷ്‌ക്കന്റില്‍ വച്ച് ഒരു സന്ധിയില്‍ ഒപ്പുവച്ചു. യുദ്ധം ജയിച്ചുവെങ്കിലും യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ പിടിച്ച സ്ഥലങ്ങള്‍ വിട്ടുകൊടുക്കുന്നതിനുള്ള സന്ധിയായിരുന്നു. അന്നു രാത്രി തന്നെ ഭാരത പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി താഷ്‌കന്റിലെ ഹോട്ടലില്‍ വച്ചു ദൂരൂഹ സാഹചര്യത്തില്‍   മരണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ റഷ്യയുടെ ആവശ്യം അനുസരിച്ച് ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ട്ടി അടുത്ത പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.

രാജ്യസ്‌നേഹികളായ പല നേതാക്കളും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതുപോലെ ശാസ്ത്രിയുടെ മരണവും ഇന്നും ദുരൂഹമായി നിലകൊള്ളുന്നു. നെഹ്‌റു കുടുംബത്തെ അധികാരത്തില്‍ എത്തിക്കാന്‍  ആസൂത്രിതമായി നടപ്പാക്കിയതാണ് ഈ കൊലപാതകങ്ങള്‍ എന്നും സംശയിക്കുന്നവരുണ്ട്.

ഭാരതവുമായുള്ള സഹവര്‍ത്തിത്വത്തിലൂടെ റഷ്യക്ക് ലോകരാഷ്‌ട്രങ്ങളില്‍ സ്ഥാനം നേടാന്‍ സാധിച്ചുവെങ്കിലും സാമ്പത്തികമായി റഷ്യന്‍ കമ്മ്യൂണിസം പരാജയമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് റൊനാള്‍ഡ് റീഗന്റെ കീഴില്‍ ശക്തമായ ഒരു രാഷ്‌ട്രവും പ്രബലമായ സാമ്പദ്സ്ഥിതിയും ചേര്‍ന്നുവന്നപ്പോള്‍ റഷ്യയെ തറപറ്റിക്കുവാന്‍ സാധിച്ചു. യുഎസ്എസ്ആര്‍ പ്രസിഡന്റായിരുന്ന ഗൊര്‍ബച്ചേവിന്റെ കീഴില്‍ ഘടകരാഷ്‌ട്രങ്ങള്‍ സ്വാതന്ത്ര്യം പ്രാപിച്ചു കഴിഞ്ഞപ്പോള്‍ റഷ്യ സാമ്പത്തികമായി തകര്‍ന്നു.

2004 ല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ നെഹ്‌റു കുടുംബത്തിലെ സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിന് സഹായിക്കണമെന്ന് റഷ്യയും ചൈനയും ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നതായി സീതാറാം യെച്ചൂരി വെളിപ്പെടുത്തി. അന്നത്തെ പ്രസിഡന്റ് അബ്ദുള്‍ കലാമിന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് അതില്‍നിന്നും നാടിനെ രക്ഷിച്ചത്. ആ അവസരത്തില്‍ അമേരിക്കയുടെ താല്‍പ്പര്യത്തിലാണ് മന്‍മോഹന്‍സിംഗിന് പ്രധാനമന്ത്രി പദം ലഭിച്ചത്. അങ്ങനെ 16 വര്‍ഷം ജവഹര്‍ലാല്‍ നെഹ്‌റുവും 11 വര്‍ഷക്കാലം ഇന്ദിരാഗാന്ധിയും 10 വര്‍ഷക്കാലം മന്‍മോഹന്‍സിംഗും റഷ്യയ്‌ക്കും അമേരിക്കയ്‌ക്കും വേണ്ടി ഭരണം നടത്തി.

ഭാരതത്തിനുവേണ്ടി ഭരണം നടത്തിയത് ലാല്‍ ബഹദൂര്‍ ശാസ്ത്രി രണ്ടുവര്‍ഷക്കാലവും അടല്‍ ബിഹാരി വാജ്‌പേയിയുടെ കീഴില്‍ ആറു വര്‍ഷക്കാലവും മാത്രമായിരുന്നു.  2014 ല്‍ നരേന്ദ്രമോദിയുടെ ഭരണത്തില്‍ കീഴില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ അധികാരത്തിയതുവഴി  യഥാര്‍ത്ഥത്തില്‍ ഭാരതത്തിലെ ജനങ്ങള്‍ക്ക് ഒടുവില്‍ സ്വാതന്ത്ര്യം ലഭിച്ചു എന്നുപറയാം.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ 16 വര്‍ഷക്കാലം പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു അന്തര്‍ദ്ദേശീയ നേതാവാകാനുള്ള ശ്രമത്തില്‍ നാടിന്റെ പുരോഗതിക്ക് പ്രാധാന്യം നല്‍കിയില്ല. ലോകരാഷ്‌ട്രങ്ങളില്‍ തുടര്‍ച്ചയായി സഞ്ചരിച്ച നെഹ്‌റു 1961 ല്‍ സമാധാന സന്ദേശവുമായി ചൈനയിലുമെത്തി. ഭാരത പട്ടാളത്തിന്റെ ബലഹീനത അവരെ അറിയിച്ചു.

1962 ല്‍ ചൈനീസ് പട്ടാളം ഭാരതത്തിലെക്ക് ഇരച്ചുകയറി. പുല്ലുപോലും മുളയ്‌ക്കാത്ത മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലമാണ്, ചൈന കൊണ്ടുപോകട്ടെയെന്ന് നെഹ്‌റു സമാധാനിച്ചു. തോല്‍വിക്ക് കാരണം അന്നത്തെ പ്രതിരോധമന്ത്രി വി.കെ.കൃഷ്ണമേനോന്റെ കഴിവുകേടായി നെഹ്‌റുവിന്റെ മാധ്യമങ്ങള്‍ ചിത്രീകരിച്ചു.

മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ ഭാര്യ എഡ്വിനായുമുള്ള നെഹ്‌റുവിന്റെ ബന്ധം പ്രസിദ്ധമായിരുന്നെങ്കിലും പ്രസ്തുത മാധ്യമങ്ങള്‍ അവയെല്ലാം തമസ്‌ക്കരിക്കുകയായിരുന്നു. രാഷ്‌ട്രതന്ത്രജ്ഞനായിരുന്ന സര്‍ദാര്‍ പട്ടേലിന്റെ പ്രധാനമന്ത്രിപദം തട്ടിയെടുത്ത് രാജ്യത്തിന്റെ പുരോഗതിയെ പിറകോട്ട് നയിച്ച നെഹ്‌റുവിന്റെ പ്രവര്‍ത്തികള്‍ മാപ്പര്‍ഹിക്കാത്തതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.