ഒരു കുഞ്ഞിനെ സ്‌നേഹവായ്‌പോടെ വളര്‍ത്തി വലുതാക്കുക എന്നതിനര്‍ത്ഥം അവന്‍ ചോദിക്കുന്നതെല്ലാം കൊടുക്കുന്നതാണ് എന്ന് ആളുകള്‍ ധരിച്ചിരിക്കുന്നു. ഇത് വിവേകശൂന്യവും ജുഗുപ്‌സാവഹവുമാണ്. ഒന്നാമതായി, നിങ്ങള്‍ അവനെ വിവേകപൂര്‍വ്വമല്ല നോക്കിക്കാണുന്നത്.
വിവേകത്തോടെ അവനെ നിങ്ങള്‍ കാണുകയാണെങ്കില്‍ അവന്‍ ചോദിക്കുന്നതെല്ലാം നല്‍കുക എന്നത് തികഞ്ഞ വിവേകശൂന്യതയാണെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ? ഇതിന് നിങ്ങളിട്ടിരിക്കുന്ന പേര് ‘സ്‌നേഹം’ എന്നും ഒരു കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് എങ്ങനെയാണ്? ഏതു സാഹചര്യത്തിലാണെങ്കിലും ആനന്ദത്തോടെ ജീവിതം നയിക്കാന്‍ അവന് കഴിയുമാറാകണം. അല്ലേ? ആ രീതിയില്‍ വേണം, അവനെ വളര്‍ത്തിക്കൊണ്ടു വരുവാന്‍.
















