Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചമാദ്ധ്യായം; ഗോകര്‍ണ്ണകൃത സപ്താഹവര്‍ണ്ണനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2015, 08:16 pm IST
inSamskriti

തത്ര സുപ്തംസവിജ്ഞായ ധുന്ധുകാരീസ്വബാന്ധവം

നിശീഥേദര്‍ശയാമാസമഹാരൗദ്രതരം വപുഃ    

സകൃ•േഷഃ സകൃദ്ധസ്തീ സകൃച്ച മഹിഷോളഭവത്

സകൃദിന്ദ്രഃ സകൃച്ചാഗ്നിഃ പുനശ്ച പുരുഷോളഭവത്

വൈപരീത്യമിദംദൃഷ്ട്വാഗോകര്‍ണ്ണോധൈര്യസംയുതഃ

അയംദുര്‍ഗ്ഗതികഃകോളപി നിശ്ചിത്യാഥതമബ്രവീത് 

തന്റെ ബന്ധുവായ ഗോകര്‍ണ്ണന്‍ അവിടെകിടക്കുന്നതറിഞ്ഞ് പാതിരാവില്‍ ധുന്ധുകാരിഅതിഭയങ്കരരൂപത്തോടെഗോകര്‍ണ്ണന്റെ മുമ്പില്‍ ആവിര്‍ഭവിച്ചു. ചിലപ്പോള്‍ആടായും, ചിലപ്പോള്‍ ആനയായും, ചിലപ്പോള്‍ പോത്തായും, ചിലപ്പോള്‍ ഇന്ദ്രനായും, ചിലപ്പോള്‍അഗ്നിയായും, ചിലപ്പോള്‍ മനുഷ്യാകൃതിയായുംമാറുന്ന ധുന്ധുകാരിയുടെ പരാക്രമംകണ്ടിട്ട് ധീരനായ ഗോകര്‍ണ്ണന്‍ ‘ഇവന്‍ ഏതോദുര്‍ഗ്ഗതിക്കാരനാണ്’ എന്നു മനസ്സിലാക്കി അവനോടുചോദിച്ചു.

ഗോകര്‍ണ്ണ ഉവാച

കസ്ത്വമുഗ്രതേരാ രാത്രൗകുതോയാതോദശാമിമാം

കിംവാപ്രേതഃ പിശാചോവാ രാക്ഷസോളസീതിശംസ നഃ    

ഗോകര്‍ണ്ണന്‍ ചോദിച്ചു: രാത്രിയില്‍ സഞ്ചരിക്കുന്ന ഉഗ്രരൂപിയായ നീ ആരാണ്? നീയെങ്ങിനെ ഈ അവസ്ഥയിലായി? നീ പ്രേതമോ? പിശാചോ? രാക്ഷസനോ?

ഏവം പൃഷ്ടസ്തദാതേന രുരോദോച്ചൈഃ പുനഃ പുനഃ

അശക്തോവചനോച്ചാരേസംജ്ഞാമാത്രംചകാര ഹ

തതോളഞ്ജലൗ ജലം കൃത്വാഗോകര്‍ണ്ണസ്തമുദൈരയത്

തത്‌സേകഹതപാപോളസൗ പ്രവക്തുമുപചക്രമേ 

കുമാരന്‍ പറഞ്ഞു: ഗോകര്‍ണ്ണന്റെചോദ്യംകേട്ട് അവന്‍ വീണ്ടുംവീണ്ടുംവാവിട്ടുകരഞ്ഞു. വാക്കുകള്‍ ഉച്ചരിക്കുവാന്‍ അശക്തനാകയാല്‍ആംഗ്യങ്ങള്‍ മാത്രംകാണിച്ചു. ഇതു കണ്ട് ഗോകര്‍ണ്ണന്‍ കൈകളില്‍ജലമെടുത്ത്അവന്റെശരീരത്തില്‍തളിച്ചു. അതോടെ പാപം നീങ്ങിയ അവന്‍ പറയാന്‍ തുടങ്ങി.

പ്രേത  ഉവാച

അഹം ഭ്രാതാത്വദീയോളസ്മി ധുന്ധുകാരീതി നാമതഃ

സ്വകീയേനൈവഃദോഷേണ ബ്രഹ്മത്വം നാശിതംമയാ    

കര്‍മ്മണോ നാസ്തിസംഖ്യാ മേ മഹാജ്ഞാനേ വിവര്‍ത്തിനഃ

ലോകാനാംഹിംസകഃസോളഹംസ്ത്രീഭിര്‍ദുഃഖേന മാരിതഃ    

അതഃപ്രേതത്വമാപന്നോദുര്‍ദ്ദശാം ച വഹാമ്യഹം

വാതാഹാരേണജീവാമിദൈവാധീന ഫലോദയാത്    

അഹോ ബന്ധോകൃപാസിന്ധോ ഭ്രാതര്‍മ്മാമാശു മോചയ

ഗോകര്‍ണ്ണോവചനം ശ്രുത്വാതസ്‌മൈവാക്യമഥാബ്രവീത്    

പ്രേതം പറഞ്ഞു : ഞാന്‍ അങ്ങയുടെസഹോദരനായ ധുന്ധുകാരിയാണ്. ദുഷ്പ്രവൃത്തികളുടെ ഫലമായിഎന്റെ ബ്രാഹ്മണ്യം നശിച്ചു പോയി. അജ്ഞാനം മൂലംവട്ടംകറങ്ങി ഞാന്‍ ചെയ്തുകൂട്ടിയ  ദുഷ്‌കര്‍മ്മങ്ങള്‍ക്കു കണക്കില്ല. ലോകഹിംസകനായ എനിക്ക്‌സ്ത്രീകള്‍ ദുര്‍മ്മരണം വരുത്തി. അതിനാല്‍ ഞാന്‍ പ്രേതമായിത്തീര്‍ന്ന് ഈ ദുര്‍ദ്ദശയിലെത്തി. വായു ഭക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്. ദൈവം പ്രസാദിച്ചാലേ എനിക്കു രക്ഷയുള്ളൂ. കൃപാസാഗരമായ പ്രിയസഹോദരാ, എന്നെ വേഗത്തില്‍മോചിപ്പിക്കുക. ഇതുകേട്ട് ഗോകര്‍ണ്ണന്‍ പറഞ്ഞു :

ഗോകര്‍ണ്ണ ഉവാച

ത്വദര്‍ത്ഥംതുഗയാപിണ്‌ഡോമയാദത്തോവിധാനതഃ

തത്കഥംനൈവ മുക്തോളസിമമാശ്ചര്യമിദംമഹത്    

ഗയാശ്രാദ്ധാന്ന മുക്തിശ്ചേദുപായോ നാപരസ്ത്വിഹ

കിംവിധേയംമയാ പ്രേത തത്ത്വംവദസവിസ്തരം  

ഗോകര്‍ണ്ണന്‍ പറഞ്ഞു : ഭവാനു വേണ്ടി ഞാന്‍ യഥാവിധി ഗയാശ്രാദ്ധം  ഊട്ടിയതാണ്. എന്നിട്ടുംഅങ്ങേയ്‌ക്ക്മുക്തിലഭിച്ചില്ലഎന്നോ? ഇത് ആശ്ചര്യമായിരിക്കുന്നു. ഗയാശ്രാദ്ധത്താല്‍മുക്തിവന്നില്ലെങ്കില്‍ ഇനി മറ്റൊരുപായവുമില്ല. ഹേ പ്രേതമേ, ഞാനിനി എന്താണുചെയ്യേണ്ടതെന്നുവിസ്തരിച്ചു പറഞ്ഞാലും. (ഭാരതത്തിലെ പുണ്യതീര്‍ത്ഥങ്ങളിലൊന്നാണ് ബീഹാറിലെ ഗയ. സര്‍വ്വതീര്‍ത്ഥങ്ങളേക്കാളും താന്‍ പരിശുദ്ധനാകണമെന്ന ഗയാസുരന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി ഭഗവാന്‍ വിഷ്ണുഗദാധരനായിഗയാസുരന്റെശരീരത്തിനു മുകളില്‍സ്ഥിതിചെയ്യുന്ന ഈ പുണ്യസ്ഥലത്ത് പിതൃക്രിയചെയ്താല്‍ നൂറുതലമുറകളിലുള്ള പിതൃക്കള്‍ക്ക്‌മോക്ഷംലഭിക്കുമെന്ന്അഗ്നിപുരാണം 144-ാം അദ്ധ്യായത്തില്‍  പറയുന്നുണ്ട്. ബുദ്ധഭഗവാന് ജ്ഞാനോദയംഉണ്ടായത് ഗയയില്‍വെച്ചാകയാല്‍ഇവിടം ബുദ്ധഗയ എന്നുംഅറിയപ്പെടുന്നു.)

…തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.