ഈശ്വരസൃഷ്ടിയില്‍ രണ്ടു വര്‍ഗ്ഗമേയുള്ളൂ മനുഷ്യര്‍ സ്ത്രീയും പുരുഷനും. എന്നാല്‍ അത് ആത്മാവില്‍ ഒന്നാണ്. സൃഷ്ടിയുടെ പുരോഗതി നിലനിര്‍ത്തുവാന്‍ മാത്രമാണ് സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചത്. എന്നാല്‍ ഇതൊന്നും അറിയാതെയാണ് ചില പുരുഷന്മാര്‍ സ്ത്രീകളെ കാണുന്നത്.
സന്താന ഉല്പാദനത്തിലും ഗൃഹജോലിക്കും മാത്രമുള്ളവളല്ല സ്ത്രീ. കൂടുതല്‍ നന്മയും കൂടുതല്‍ ആലോചനാ ശക്തിയും ക്ഷമയും ബുദ്ധിയും തന്റേടവും സ്ത്രീകള്‍ക്കാണ്. ശ്രേയസ്സിനുവേണ്ടി പ്രവര്‍ത്തിക്കാനും ബുദ്ധിയുള്ളവരായി ഭരണം നടത്തുവാന്‍ അവര്‍ക്ക് കഴിയും. ചില സ്ത്രീകളാകട്ടെ അവരുടെ ഭര്‍ത്താക്കന്മാരെ ചൊല്‍പ്പടിക്കു നിര്‍ത്തി വട്ടം കറക്കുന്നവരുണ്ട്.
അതു വിവരമില്ലായ്‌മയാണ്. പുരുഷനെ അടിമകളാക്കുന്ന സ്വഭാവവും ദോഷമാണ്. കലിയുഗത്തില്‍ ചില സ്ത്രീകള്‍ ഉപദ്രവകാരികളായി മാറുമെന്നും മറ്റും കലിയുഗവ്യവസ്ഥയില്‍ പറഞ്ഞിട്ടുണ്ട്.
















