ഉലകമാണ് നമ്മുടെ മീന്‍കുട്ട; നമ്മുടെ ഭോഗത്തിന് അതിനെ ആശ്രയിക്കരുത്. അങ്ങനെ ചെയ്യുന്നവര്‍ താമസന്മാരാണ്, ബദ്ധന്മാരാണ്. പിന്നെ രാജസന്മാരുണ്ട്. അഹംകാരികള്‍; അവരെപ്പോഴും ‘ഞാന്‍, ഞാന്‍’എന്നു പുലമ്പിക്കൊണ്ടിരിക്കും.
ചിലപ്പോള്‍ അവര്‍ സദ്കര്‍മ്മങ്ങള്‍ ചെയ്യും, അദ്ധ്യാത്മനിഷ്ഠരായെന്നും വരാം. എന്നാല്‍ ഉത്തമന്മാര്‍ സാത്ത്വികന്മാരാണ്. പ്രത്യഗ്ദൃഷ്ടികള്‍, ആത്മമാത്രനിഷ്ഠന്മാര്‍. ഈ ഗുണങ്ങളും, സത്ത്വരജസ്തമസ്സുകള്‍, ഏവരിലുമുണ്ട്. ഓരോ സമയത്ത് ഒരോന്നു പ്രബലമായിരിക്കും.
















