കൊച്ചി: ദേശീയ ഗെയിംസ് ലോണ്‍ ബൗള്‍സില്‍ പുരുഷന്മാരുടെ പെയേഴ്‌സിലും ട്രിപ്പിള്‍സിലും കേരളത്തിന് ആദ്യ റൗണ്ടില്‍ പരാജയം.
പെയേഴ്‌സില്‍ ഝാര്‍ഖണ്ഡിനോടും ട്രിപ്പിള്‍സില്‍ രാജസ്ഥാനോടുമാണ് കേരളം കീഴടങ്ങിയത്.
ട്രിപ്പിള്‍സില്‍ ഗോപിനാഥ പൈ, ശ്രീനിവാസ പൈ, ആഡ്രിന്‍ മാത്യു ലൂയിസ് എന്നിവരടങ്ങിയ ടീം രാജേഷ് കപൂര്‍, നവ്‌രത്തന്‍ മൊഹ്ത, രാജേഷ് ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട രാജസ്ഥാനോട് 28-6ന് മുട്ടുകുത്തുകയായിരുന്നു.
ട്രിപ്പിള്‍സിലെ രണ്ടാം മത്സരത്തില്‍ കേരളം ഇന്ന് ഝാര്‍ഖണ്ഡിനോട് കൊമ്പുകോര്‍ക്കും.
പെയേഴ്‌സില്‍ ഡോ. കുമാര്‍, ഡോ. ജോസ്. ടി.പി. എന്നിവരടങ്ങിയ ടീം 21-8നാണ് ഝാര്‍ഖണ്ഡിന്റെ കൃഷ്ണ സാല്‍ക്‌സോ-അലോക് ലക്‌റ സഖ്യത്തോട് സുല്ലിട്ടത്. ഈ വിഭാഗത്തില്‍ കേരളം ഇന്ന് അസമുമായി ഏറ്റുമുട്ടും.
വനിതകളുടെ ഫോര്‍സിലും സിംഗിള്‍സിലും കേരളം ഇന്നലെ തോല്‍വിരുചിച്ചു.
രണ്ട് വിഭാഗങ്ങളിലും ബീഹാറാണ് കേരളത്തെ കീഴടക്കിയത്.
ഫോര്‍സില്‍ 27-8 എന്ന സ്‌കോറിനും സിംഗിള്‍സില്‍ 21-5നുമായിരുന്നു കേരളത്തിന്റെ പരാജയങ്ങള്‍.
















