Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചതുര്‍ത്ഥോളദ്ധ്യായഃ വിപ്രമോക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 08:19 pm IST
in Samskriti

കിയത്കാലേന തൗജാതൗതരുണൗ തനയാവുഭൗ

ഗോകര്‍ണ്ണഃ പണ്ഡിതോജ്ഞാനീ ധുന്ധുകാരീമഹാഖലഃ

സ്‌നാന ശൗചക്രിയാഹീനോ ദുര്‍ഭക്ഷീ ക്രോധവര്‍ദ്ധിതഃ

ദുഷ്പരിഗ്രഹകര്‍ത്താ ച ശവഹസ്‌തേന ഭോജനം

ചൗരഃസര്‍വജനദ്വേഷീ പരവേശ്മപ്രദീപകഃ

ലാളനായാര്‍ഭകാന്‍ ധൃത്വാസദ്യഃകൂപേ ന്യപാതയത്

ഹിംസകഃശസ്ത്രധാരീ ച ദീനാന്ധാനാം പ്രപീഡകഃ

ചാണ്ഡാളാഭിരതോ നിത്യം പാശഹസ്തഃശ്വസംഗതഃ

തേന വേശ്യാകുസംഗേന പിത്ര്യംവിത്തംതു നാശിതം

ഏകദാ പിതരൗതാഡ്യ പാത്രാണിസ്വയമാഹരത്

ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ധുന്ധുകാരിയുംഗോകര്‍ണ്ണനും യൗവ്വനയുക്തരായി. ഗോകര്‍ണ്ണന്‍ പണ്ഡിതനും ജ്ഞാനിയുമായിരുന്നു. സ്‌നാനശൗചാദികളില്ലാതെയും, ആരെന്തുകൊടുത്താലും ശുദ്ധാശുദ്ധങ്ങള്‍ നോക്കാതെകഴിച്ചും, ശുണ്ഡിയെടുത്തും, ദുഷ്പ്രവൃത്തികളും മോഷണങ്ങളും ചെയ്തും, മറ്റുള്ളവരുടെ വീടുകള്‍ക്ക് തീയിട്ടും, ലാളിക്കാനെന്ന ഭാവേന കുട്ടികളെ എടുത്തശേഷം അവരെ കിണറ്റിലെറിഞ്ഞും, ദീനന്മാരേയും അന്ധന്മാരേയും പീഡിപ്പിച്ചും, പ്രാണിഹിംസ ചെയ്യാന്‍ സദാ സന്നദ്ധനായും, ആയുധവും വലയുമെടുത്ത് നായ്‌ക്കളോടൊത്ത് ചണ്ഡാളതുല്യനായും ധുന്ധുകാരി ജീവിച്ചു വന്നു. പിതാവുണ്ടാക്കിയ സമ്പാദ്യമെല്ലാം അവന്‍ വേശ്യകള്‍ക്കുകൊടുത്തു മുടിച്ചു. ഒരുദിവസം ആത്മദേവനെയും ധുന്ധുലിയേയും ആക്രമിച്ചു സകലതും (പാത്രങ്ങളുള്‍പ്പെടെ) എടുത്തു കൊണ്ടുപോയി.

തത് പിതാകൃപണഃ പ്രോച്ചൈര്‍ദ്ധനഹീനോ രിരോദഹ

വന്ധ്യത്വംതുസമീചീനം കുപുത്രോദുഃഖദായകഃ

ക്വതിഷ്ഠാമിക്വഗച്ഛാമികോ മേ ദുഃഖംവ്യപോഹയേത്

പ്രാണാംസ്ത്യജാമിദുഃഖേന ഹാ കഷ്ടംമമസംസ്ഥിതം

തദാനീംതുസമാഗത്യഗോകര്‍ണ്ണോജ്ഞാനസംയുതഃ

ബോധയാമാസ ജനകംവൈരാഗ്യം പരിദര്‍ശയന്‍

ധനമെല്ലാം നശിച്ചതില്‍ ദുഃഖിതനായി പിതാവ് നിലവിളിച്ചു. സന്തതി ഇല്ലാതിരിക്കുന്നതാണു നല്ലത്. ദുഷ്ടന്മാരായ പുത്രന്മാര്‍ ഉണ്ടാകുന്നതു സങ്കടകരമാണ്. ഹാ! ഞാന്‍ എവിടെ പോകും? എവിടെ വസിക്കും? എന്റെ സങ്കടം ആര് തീര്‍ക്കും? ഹാ എന്റെ അവസ്ഥ കഷ്ടത്തിലായല്ലോ. ഞാന്‍ പ്രാണത്യാഗം ചെയ്യുന്നതാണ്. അപ്പോള്‍ ജ്ഞാനിയായ ഗോകര്‍ണ്ണന്‍ പിതാവിന്റെ അടുത്തെത്തി അദ്ദേഹത്തിന് വൈരാഗ്യമെന്തെന്നു പറഞ്ഞുകൊടുത്തു.

ഗോകര്‍ണ്ണ ഉവാച

അസാരഃഖലുസംസാരോദുഃഖരൂപീവിമോഹകഃ

സുതഃകസ്യ ധനം കസ്യസ്‌നേഹവാന്‍ ജ്വലതേളനിശം

ന ചേന്ദ്രസ്യസുഖംകിഞ്ചിന്നസുഖം ചക്രവര്‍ത്തിനഃ

സുഖമസ്തിവിരക്തസ്യ മുനേരേകാന്ത ജീവിനഃ

മുഞ്ചാജ്ഞാനം പ്രജാരൂപം മോഹതോ നരകേഗതിഃ

നിപതിഷ്യതിദേഹോളയംസര്‍വ്വംത്യക്ത്വാ വനം വ്രജ

ഗോകര്‍ണ്ണന്‍ പറഞ്ഞു : ‘ഈ സംസാരം നിസ്സാരവും ദുഃഖമയവും മോഹിപ്പിക്കുന്നതുമാണ്. മകനാര്? ധനമാര്‍ക്ക്? സ്‌നേഹം എപ്പോഴും എല്ലാത്തിനേയും ചുട്ടെരിച്ചുകൊണ്ടേയിരിക്കും. ഇന്ദ്രനുപോലും യഥാര്‍ത്ഥ സുഖമില്ല. ചക്രവര്‍ത്തികള്‍ക്കും സുഖാവസ്ഥയില്ല. എല്ലാം വെടിഞ്ഞ് ഏകാന്തനായി കഴിയുന്ന മുനിക്കു മാത്രമേ സുഖമുള്ളൂ. പുത്രസംബന്ധിയായഅജ്ഞാനം കളയൂ. മോഹിതരാകുന്നവര്‍ക്ക് നരകമാണ് കിട്ടുക. ഈ ശരീരം ഒരിക്കല്‍ വീണുപോകും. അതിനാല്‍ എല്ലാംത്യജിച്ച് വനത്തിലേക്കു പോയാലും.’

തദ്‌വാക്യംതുസമാകര്‍ണ്ണ്യഗന്തുകാമഃ പിതാബ്രവീത്

കിംകര്‍ത്തവ്യംവനേ പുത്ര തത്ത്വംവദസവിസ്തരം

അന്ധകൂപേ സ്‌നേഹപാശേ ബദ്ധഃ പംഗുരഹംശഠഃ

കര്‍മ്മണാ പതിതോ നൂനം മാമുദ്ധര ദയാനിധേ

ഗോകര്‍ണ്ണന്റെ വാക്കുകള്‍കേട്ട് വനത്തിലേക്കു പോകാനുറച്ച ആത്മദേവന്‍ പറഞ്ഞു: ‘പുത്രാ, കാട്ടില്‍ ഞാന്‍ എന്താണുചെയ്യേണ്ടത്? അതു നീ വിസ്തരിച്ചു പറഞ്ഞുതന്നാലും. ശഠനായ ഞാന്‍ കര്‍മ്മംമൂലം സ്‌നേഹപാശങ്ങളാല്‍ കെട്ടപ്പെട്ട്, അന്ധകാരംനിറഞ്ഞ പൊട്ടക്കിണറ്റില്‍ വീണു മുടന്തനായി പോയിരിക്കുന്നു. ദയാനിധേ, എന്നെ കരയേറ്റിയാലും’

ഗോകര്‍ണ്ണ ഉവാച

ദേഹേളസ്ഥിമാംസരുധിരേളഭിമതിംത്യജത്വം

ജായാസുതാദിഷുസദാ മമതാംവിമുഞ്ച

പശ്യാനിശം ജഗദിദം ക്ഷണഭംഗനിഷ്ഠം

വൈരാഗ്യരാഗരസികോ ഭവ ഭക്തിനിഷ്ഠഃ

ധര്‍മ്മം ഭജസ്വസതതംത്യജലോകധര്‍മ്മാന്‍

സേവസ്വ സാധുപുരുഷാന്‍ ജഹികാമതൃഷ്ണാം

അന്യസ്യദോഷഗുണചിന്തനമാശുമുക്ത്വാ

സേവാകഥാരസമഹോ നതരാം പിബ ത്വം

ഗോകര്‍ണ്ണന്‍ പിതാവിനോട് പറഞ്ഞു : അസ്ഥി, മാംസം, രക്തം എന്നിവയായ ദേഹത്തേക്കുറിച്ച് വിചാരിക്കാതെ, ഭാര്യാപുത്രാദികളിലുള്ള മമതയില്ലാതെ, ലോകം ക്ഷണഭംഗുരമാണെന്ന് (നശ്വരമാണെന്ന്) തിരിച്ചറിഞ്ഞ് വൈരാഗ്യത്തോടെ ഭക്തിനിഷ്ഠനായി വസിച്ചാലും. ധര്‍മ്മം മാത്രംചെയ്യുക. ലോകധര്‍മ്മങ്ങള്‍ ത്യജിക്കുക. സജ്ജനങ്ങളെസേവിക്കുക. കാമതൃഷ്ണ കൈവിടുക, മറ്റുള്ളവര്‍ക്ക് ദോഷ മുണ്ടാക്കാന്‍ ചിന്തിക്കാതെ നിരന്തരം ഭഗവദ്കഥാമൃതം നുകര്‍ന്നാലും.

ഏവംസുതോക്തി വശതോളപിഗൃഹംവിഹായ

യാതോ വനം സ്ഥിരമതിര്‍ഗ്ഗത ഷഷ്ടിവര്‍ഷഃ

യുക്തോഹരേരനുദിനം പരിചര്യയാസൗ

ശ്രീകൃഷ്ണമാപ നിയതംദശമസ്യ പാഠാത്

ഷഷ്ടിപൂര്‍ത്തികഴിഞ്ഞ ആ ബ്രാഹ്മണന്‍ മകന്റെ ഉപദേശം ശ്രവിച്ച്, ഗൃഹംവെടിഞ്ഞ് വനത്തില്‍ചെന്നു വസിച്ചു. പ്രതിദിനം വിഷ്ണുഭഗവാനെ പൂജിക്കുകയും ഭാഗവതം ദശമസ്‌കന്ധം വായിക്കുകയും ചെയ്ത് ആത്മദേവന്‍ ഒടുവില്‍ കൃഷ്ണപദം പൂകി.

നാലാമദ്ധ്യായം കഴിഞ്ഞു

…തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.