കോഴിക്കോട്: ദേശീയഗെയിംസ് വനിതാ ബീച്ച് വോളി യില്‍ കേരളത്തിന് സ്വര്‍ണ്ണവും വെങ്കലവും. ഫൈനലില്‍ ആന്ധ്രയെ പരാജയപ്പെടുത്തി കേരള എ സ്വര്‍ണ്ണം നേടി.
ലൂസേഴ്‌സ് ഫൈനലില്‍ തമിഴ്‌നാടിനെ ടൈബ്രേക്കറില്‍ കീഴടക്കി കേരളം വെങ്കലം നേടി. കേരളത്തിന്റെ രണ്ടാം ടീമായ ജിഷ-സോണിയ സഖ്യം (21-15, 10-21, 15-7) തമിഴ്‌നാടിന്റെ ഹേമമാലിനി-നര്‍മദ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.
പുരുഷ ലൂസേഴ്‌സ് ഫൈനലില്‍ ഗോവ-1, ഗോവ-2വിനെ ടൈബ്രേക്കറില്‍ കീഴടക്കി വെങ്കലം നേടി. സ്‌കോര്‍: 22-20, 13-21, 15-8.
















