Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷൂട്ടിംഗില്‍ വിസ്മയമായി എലിസബത്ത് സൂസന്‍ കോശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 01:19 am IST
inSports

തിരുവനന്തപുരം: ഇന്ത്യന്‍ ഷൂട്ടിംഗ് രംഗത്തെ അത്ഭുതമായി മാറുകയാണ് എലിസബത്ത് സൂസന്‍ കോശി എന്ന മലയാളിതാരം.

ദേശീയ ഗെയിംസില്‍ ഇരട്ട സ്വര്‍ണ്ണം നേടിയാണ് സൂസന്‍ ഷൂട്ടിംഗ് റേഞ്ചില്‍ വിസ്മയം തീര്‍ത്തത്.  വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ഷൂട്ടിങ്ങിലാണ് എലിസബത്തിന്റെ അവിസ്മരണീയ ഡബിള്‍നേട്ടം. നേരത്തെ 50 മീറ്റര്‍ പ്രോണിലാണ് എലിസബത്ത് സ്വര്‍ണം നേടിയത്.

ദേശീയ ഗെയിംസിന്റെ ചരിത്രത്തില്‍ രണ്ടാം സ്വര്‍ണ്ണമാണ് ഷൂട്ടിംഗ് റേഞ്ചില്‍ നിന്നും കേരളത്തിന് ലഭിക്കുന്നത്. രണ്ടിനും അവകാശി എലിസബത്ത് സൂസന്‍ കോശിയും. രാജ്യാന്തര താരങ്ങളായ അഞ്ജലി ഭഗത്തിനെയും തേജസ്വിനി സിംഗ് സാവന്തിനെയും പിന്തള്ളിയാണ് ദേശീയ ഗെയിംസിന്റെ സുവര്‍ണ്ണ സിംഹാസനത്തില്‍ എലിസബത്തെന്ന ഇടുക്കിയുടെ വേട്ടക്കാരി ഇടംപിടിച്ചത്.

കഴിഞ്ഞ ദിവസം 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇനത്തില്‍ സ്വര്‍ണ്ണം കൈപിടിയിലൊതുക്കിയ എലിസബത്ത് തന്റെ ഇഷ്ട ഇനമായ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലും പൊന്നണിഞ്ഞാണ് ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കിയത്. ആ വെടിയൊച്ച ചരിത്രമായത് ഈശ്വരനിശ്ചയമെന്നു പറയുകയാണ് എറണാകുളംസെന്റ് തെരേസാസ് കോളേജിലെ മൂന്നാം വര്‍ഷ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിനിയായ എലിസബത്ത് സൂസന്‍ കോശി.

യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനക്കാരിയായാണ് 573 പോയിന്റ് നേടി സൂസന്‍ ഫൈനല്‍ റൗണ്ടിലേക്ക് കയറിയത്. തുടക്കത്തിലെ മൂന്നുറൗണ്ട് പ്രകടനം മോശമാവുക കൂടി ചെയ്തതോടെ കേരളത്തിന്റെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ അസ്തമിക്കാന്‍ തുടങ്ങി.

തമിഴ്‌നാടിന്റെ സന്ധ്യയും വേദാങ്ക വിരാഗുമൊക്കെ ഡിജിറ്റല്‍ സ്‌കോര്‍ ബോര്‍ഡില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കയ്യടക്കിയതോടെ എലിസബത്ത് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ അവസാന രണ്ട് റൗണ്ടുകളില്‍ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ എലിസബത്ത് സടകുടഞ്ഞെണീറ്റു. അവസാനത്തെ റൗണ്ടിന് തൊട്ടുമുമ്പുള്ള സ്റ്റാന്‍ഡിംഗ് പൊസിഷനില്‍ 10.1 പോയിന്റ് നേടി എലിസബത്ത് ശക്തമായ തിരിച്ചുവരവു നടത്തി.

അവസാന റൗണ്ടില്‍ 10.6 എന്ന കരിയറിലെ ഏറ്റവും മികച്ച പോയിന്റിലേക്ക് വെടിയുതിര്‍ത്ത് 445.9 പോയിന്റ് അക്കൗണ്ടില്‍ എഴുതിചേര്‍ത്ത് എലിസബത്തെന്ന കോളേജ്കുമാരി 35-ാമത് ദേശീയ ഗെയിംസിന്റെ സ്വര്‍ണ്ണ ചക്രത്തില്‍ മുത്തമിട്ടു.

തൊടുപുഴ മലങ്കര പ്ലാന്റേഷനില്‍ മാനേജരായിരുന്ന കൊല്ലം ചേരില്‍ കോശി എബ്രഹാമിന്റെയും അനിയുടെയും മൂന്നു മക്കളില്‍ ഏറ്റവും ഇളയയാളാണ് എലിസബത്ത്. സ്‌കൂള്‍ പഠനകാലത്തു തന്നെ ഇടുക്കി റൈഫിള്‍ ക്ലബില്‍ അംഗമായ അച്ഛനൊപ്പം ഷൂട്ടിംഗ് റേഞ്ചിലെ നിത്യ സന്ദര്‍ശകയായി. പിന്നീട് ഇടുക്കിയിലെ ഷൂട്ടിംഗ് റേഞ്ചിലെ പരിശീലനത്തിലൂടെ പ്രതിഭ തെളിയിക്കാന്‍ എലിസബത്തിനായി.

ഇടുക്കിയിലെ വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പി.സി. ജെയിംസും തോമസ് ഫെലിക്‌സും തെളിച്ച പാതയിലൂടെ ചുവടുവച്ച എലിസബത്തിലെ വേട്ടക്കാരിയെ മിനുക്കിയെടുത്തത് പഴയകാല ഷൂട്ടര്‍ സദ്ഗുരുദാസ് ആയിരുന്നു.

കസാഖിസ്ഥാന്‍ സ്വദേശി സ്റ്റാനിസ്ലാവ് ലാപ്പിഡസിന്റെ ശിക്ഷണം ദേശീയ ഗെയിംസ് റേഞ്ചില്‍ എലിസബത്തിനെ നേട്ടങ്ങളുടെ നെറുകയിലെത്തിച്ചു. ദേശീയ ഗെയിംസ് ക്യാമ്പില്‍ പരിശീലകനായെത്തിയ വിപിന്‍ദാസും ടീം മാനേജറും മുന്‍ അന്താരാഷ്‌ട്ര ഷൂട്ടിംഗ് താരവുമായ ബിജിയും എലിസബത്തിന്റെ ഇരട്ട സ്വര്‍ണ്ണക്കൊയ്‌ത്തിന് വീഥിയൊരുക്കി.

എബ്രഹാം, എഡ്വിന്‍ എന്നിവരാണ് എലിസബത്തിന്റെ സഹോദരന്മാര്‍. മൂന്നു വയസ്സുമുതല്‍ ചിലങ്ക കെട്ടി ശാസ്ത്രീയനൃത്തവേദികളില്‍ ആടിതിമിര്‍ക്കുന്ന എലിസബത്ത് നൃത്തം ശാസ്ത്രീയമായി പഠിക്കുന്നുമുണ്ട്. ഇതിനിടെ മിഴിയറിയാതെ എന്ന സംഗീത ആല്‍ബത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. കൊച്ചി കടവന്ത്രയിലെ ജവഹര്‍ നഗറിലാണ് കേരളം നെഞ്ചേറ്റിയ ഈ ഷൂട്ടര്‍ ഇപ്പോള്‍ താമസം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.