Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2015, 09:02 pm IST
inSamskriti

197. വൈഷ്ണവീശക്തിഃ – വിഷ്ണുവിന്റെ ശക്തി, വിഷ്ണുവിന്റെ രൂപത്തില്‍ വര്‍ത്തിച്ച ദേവീചൈതന്യം.

”തഥൈവ വൈഷ്ണവീ ശക്തിര്‍ഗരുഡോംപരിസംസ്ഥിതാ

ശംഖചക്രഗദാശാര്‍ങ്ഗഖഡ്ഗഹസ്താഭ്യുപായയൗ”

(അപ്രകാരം തന്നെ വൈഷ്ണവീശക്തി ശംഖം, ചക്രം, ഗദ, ശാര്‍ങ്ഗം, ഖഡ്ഗം എന്നീ ആയുധങ്ങള്‍ തൃക്കൈകളില്‍ ധരിച്ചുകൊണ്ട് ഗരുഡാരൂഡയായി എത്തിച്ചേര്‍ന്നു) എന്നു ദേവീമാഹാത്മ്യം 8-17).

198. അത്യുഗ്രാഃ – വളരെയധികം ശക്തിയും പ്രഭാവവും കോപവുമുള്ളവള്‍. സന്ദര്‍ഭത്തില്‍ വൈഷ്ണവീദേവി സ്വീകരിച്ചരൂപത്തിന്റെ സ്വഭാവമായി കണക്കാക്കാം.

199. ഗരുഡോപരിസംസ്ഥിതാഃ – ഗരുഡന്റെ പുറത്തിരിക്കുന്നവള്‍. വിഷ്ണുവിന്റെ വാഹനമായ ഗരുഡന്‍ വൈഷ്ണവീശക്തിയായ ദേവിക്കും വാഹനമാകുന്നു.

200. യജ്ഞവരാഹരൂപാഢ്യാഃ – യജ്ഞവരാഹത്തിന്റെ ശ്രേഷ്ഠമായ രൂപം ധരിച്ചവള്‍. ഹിരണ്യാക്ഷന്‍ ഭൂമിയെ അപഹരിച്ച് രസാതലത്തില്‍ ഒളിപ്പിച്ചപ്പോള്‍ ഹിരണ്യാക്ഷനെ വധിച്ച് ഭൂമിയെ വീണ്ടെടുക്കാനായി വിഷ്ണുഭഗവാന്‍ അതിഭയങ്കരമായ വരാഹരൂപം സ്വീകരിച്ചു. ഭൂമി ഹിരണ്യാക്ഷന്റെ സ്വാധീനത്തിലായപ്പോള്‍ ബ്രഹ്മാവു സൃഷ്ടിക്കുന്ന പ്രജകള്‍ക്ക് വാസസ്ഥാനമില്ലാതെയായി. ബ്രഹ്മാവു മനസ്സുകൊണ്ടു വിഷ്ണുഭഗവാനെ അഭയംപ്രാപിച്ചു.

ബ്രഹ്മാവിന്റെ മൂക്കിനുള്ളില്‍നിന്നു ചെറിയ ഒരു പന്നിക്കുഞ്ഞിന്റെ രൂപം പുറത്തുവന്നു. ക്ഷണനേരംകൊണ്ട് അതു പര്‍വതാകാരമായി വളര്‍ന്നു. ആ വരാഹമൂര്‍ത്തി ജലത്തില്‍ മുങ്ങി ഭൂമിയെ കണ്ടെടുത്തു പൂര്‍വസ്ഥാനത്തു പ്രതിഷ്ഠിച്ചു. എതിര്‍ത്ത ഹിരണ്യാക്ഷനെ വധിക്കുകയും ചെയ്തു. ആ വരാഹരൂപം യജ്ഞാംഗങ്ങള്‍ ചേര്‍ന്നുണ്ടായതാകയാല്‍ യജ്ഞവരാഹം എന്നുപേര്. യജ്ഞവരാഹത്തിന്റെ രൂപത്തെ നാരായണീയം വര്‍ണിക്കുന്നതു നോക്കുക.

”ത്വചി ഛന്ദോ രോമസ്വപി കുശഗണശ്ചക്ഷുഷി ഘൃതം

ചതുര്‍ഹോതാരോളങ്ഘ്രൗ സ്രുഗപി വദനേചോദര ഇഡാ

ഗ്രഹാ ജിഹ്വായാം തേം പരപുരുഷ കര്‍ണ്ണേ ച ചമസം

വിഭോ സോമോ വീര്യം വരദ ഗളദേശളപ്യുപസദഃ”

( അല്ലയോ പരപുരുഷ, നിന്തിരുവടിയുടെ ത്വക്കില്‍ ഛന്ദസ്സുകള്‍ സ്ഥിതിചെയ്യുന്നു. വിഭൂവായ ഭഗവാനേ, നിന്തിരുവടിയുടെ രോമങ്ങളില്‍ കുശഗണങ്ങളും കണ്ണില്‍ ഘൃതവും സ്ഥിതിചെയ്യുന്നു. വരദനായ ഭഗവാനേ അവിടുത്തെ നാലുകാലുകളില്‍ നാലുഹോതാക്കളും മുഖത്തില്‍ സ്രുക്കും ഉദരത്തില്‍ പുരോഡാശപാത്രവും ജിഹ്വയില്‍ സോമരസപാത്രങ്ങളും കാലില്‍ ചമസങ്ങളും സ്ഥിതിചെയ്യുന്നു. നിന്തിരുവടിയുടെ രേതസ്സ് സോമരസമാകുന്നു. അവിടുത്തെ കണ്ഠദേശത്ത് ഉപസത്തുകള്‍ സ്ഥിതിചെയ്യുന്നു. (നാരായണീയം 13.9) ആ യജ്ഞവരാഹത്തിന്റെ രൂപത്തില്‍ വരാഹമൂര്‍ത്തിയുടെ ശക്തിയായ വരാഹീദേവി യുദ്ധത്തിനെത്തി.

201. വാരാഹീഃ – വരാഹമൂര്‍ത്തിയുടെ ശക്തിയായ ദേവി.

”യജ്ഞവാരാഹമതുലം രൂപം യാ ബിഭ്രതോ ഹരേഃ

ശക്തിഃ സ്വാളപ്യായയൗ തത്ര വാരാഹീം ബിഭ്ര തീ തനും”

(അതുല്യമായ യജ്ഞവരാഹത്തിന്റെ രൂപം ധരിച്ച വിഷ്ണുശക്തിയും പെണ്‍പന്നിയുടെ ശരീരവടിവോടെ വന്നു. ദേവീമാഹാത്മ്യം. 8.18)

”തുണ്ഡപ്രഹാരവിധ്വസ്താ ദംഷ്‌ട്രാഗ്രക്ഷതവക്ഷസഃ

വാരാഹമൂര്‍ത്വാ നൃപതംശ്ചക്രേണ ചവിദാരിതാ”

(മോന്ത കൊണ്ടുള്ള അടിയാല്‍ ധ്വംസിക്കപ്പെട്ടവരും തേറ്റയുടെ അറ്റംകൊണ്ടു മാറുകീറപ്പെട്ടവരുമായി വാരാഹീമൂര്‍ത്തിയാല്‍ അസുരന്മാര്‍ വീഴ്‌ത്തപ്പെട്ടവരായി ദേവീമാഹാത്മ്യം  8-35)

202. ശക്തിജൃംഭിതാഃ – ശക്തികൊണ്ടു മദിച്ചവള്‍. വാരാഹീദേവിയുടെ ശക്തിയെയും പരാക്രമത്തെയുംകുറിച്ച് മുന്‍ നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞിരുന്നു. വാരാഹീദേവി ശക്തിസേനകളുടെ മേലധികാരമുള്ളവളാണ്. ഭണ്ഡാസുരനും ലളിതാദേവിയുമായുള്ള യുദ്ധത്തില്‍ ശക്തിസേനയുടെ സര്‍വാധിപത്യം വാരാഹീദേവിക്കായിരുന്നതായി ലളിതോപാഖ്യാനം വിവരിക്കുന്നു.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.